മുട്ടം ഗ്രാമപഞ്ചായത്ത്
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് മുട്ടം ഗ്രാമപഞ്ചായത്ത്. ഇത് തൊടുപുഴ ബ്ലോക്കിന്റെ പരിധിയിൽ വരുന്നു. 25.44 ചതുരശ്ര കിലോമീറ്ററാണ് ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം. കൊച്ചിയിൽ നിന്നും 66 കിലോമീറ്റർ കിഴക്കു തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു.
മുട്ടം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°49′47″N 76°44′19″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി ജില്ല |
വാർഡുകൾ | കോടതി, മുഞ്ഞനാട്ട്കുന്ന്, മാത്തപ്പാറ, മുട്ടം, ശങ്കരപ്പളളി, എളളുംപുറം, തുടങ്ങനാട്, കാക്കൊമ്പ്, ഐ.റ്റി.സി, തോട്ടുുങ്കര, മുട്ടം ഗവ.ഹൈസ്കൂള്, പഴയമറ്റം, കന്യാമല |
ജനസംഖ്യ | |
ജനസംഖ്യ | 10,228 (2001) |
പുരുഷന്മാർ | • 5,083 (2001) |
സ്ത്രീകൾ | • 5,145 (2001) |
സാക്ഷരത നിരക്ക് | 96 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221174 |
LSG | • G060701 |
SEC | • G06043 |
പ്രത്യേകതകൾ
തിരുത്തുകമലങ്കര അണക്കെട്ട് ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ഇടുക്കി അണക്കെട്ടിലെ ജലം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന മൂലമറ്റം പവർ ഹൗസിൽ നിന്നും നിന്നും പുറന്തള്ളുന്ന ജലം തടഞ്ഞു നിർത്തി ജലസേചനത്തിനും കൃഷി ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു.
അതിരുകൾ
തിരുത്തുക- തെക്ക് - കടനാട്, മേലുകാവ്
- വടക്ക് - കാരിക്കോട്, ആലക്കോട്
- കിഴക്ക് - കുടയത്തൂർ ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് - കരിങ്കുന്നം പഞ്ചായത്ത്
വാർഡുകൾ
തിരുത്തുക- കോടതി
- മാത്തപ്പാറ
- മുഞ്ഞനാട്ട് കുന്ന്
- ശങ്കരപ്പള്ളി
- മുട്ടം
- കാക്കൊമ്പ്
- ഐ.റ്റി.സി
- എള്ളുംപുറം
- തുടങ്ങനാട്
- പഴയമഠം
- കന്യാമല
- തോട്ടുങ്കര
- മുട്ടം ഗവ.ഹൈസ്കൂൾ
ജനപ്രതിനിധികൾ
തിരുത്തുകലോക്സഭ
ജനപ്രതിനിധി | മണ്ഡലം | വർഷം |
---|---|---|
ഡീൻ കുര്യാക്കോസ് | ഇടുക്കി | 2019- |
ജോയ്സ് ജോർജ് | ഇടുക്കി | 2014-2019 |
പി. ടി. തോമസ് | ഇടുക്കി | 2009-2014 |
ഫ്രാൻസിസ് ജോർജ് | ഇടുക്കി | 1999-2004, 2004-2009 |
പി. സി. ചാക്കോ | ഇടുക്കി | 1996-1997 |
പാലാ കെ. എം. മാത്യു | ഇടുക്കി | 1989-1991, 1991-1996 |
പി. ജെ. കുര്യൻ | ഇടുക്കി | 1984-1989 |
എം. എം. ലോറൻസ് | ഇടുക്കി | 1980-1984 |
സി. എം. സ്റ്റീഫൻ | ഇടുക്കി | 1977-1980 |
എം. എം. ജോസഫ് | പീരുമേട് | 1971-1977 |
പി. കെ. വാസുദേവൻ നായർ | പീരുമേട് | 1967-1971 |
നിയമസഭ
ജനപ്രതിനിധി | മണ്ഡലം | വർഷം |
---|---|---|
പി. ജെ. ജോസഫ് | തൊടുപുഴ | 1970-1977, 1977-1980, 1980-1982, 1982-1987, 1987-1991, 1996-2001, 2006-2011, 2011-2016, 2016- |
പി. ടി. തോമസ് | തൊടുപുഴ | 1991-1996, 2001-2006 |
ഗ്രാമപഞ്ചായത്ത് 2015
വാർഡ് | ജനപ്രതിനിധി |
---|---|
കോടതി | ഔസേപ്പച്ചൻ ചാരക്കുന്നത്ത് |
മാത്തപ്പാറ | ബിജോയ് ജോണ് |
മുഞ്ഞനാട്ട് കുന്ന് | ഷൈജ ജോമോൻ |
ശങ്കരപ്പള്ളി | സുമോൾ ജോയ്‌സോണ് |
മുട്ടം | മേരിക്കുട്ടി വറുഗീസ്(വൈസ് പ്രസിഡന്റ്) |
കാക്കൊമ്പ് | ബീന ജോർജ് |
ഐ.റ്റി.സി | ബൈജു കുര്യൻ |
എള്ളുംപുറം | പി. എസ്. സതീഷ് |
തുടങ്ങനാട് | കുട്ടിയമ്മ മൈക്കിൾ(പ്രസിഡന്റ്) |
പഴയമറ്റം | അഗസ്റ്റിൻ കെ. ടി. |
കന്യാമല | റെൻസി സുനീഷ്(വൈസ് പ്രസിഡന്റ്) |
തോട്ടുങ്കര | ടി. കെ. മോഹനൻ |
മുട്ടം ഗവ.ഹൈസ്കൂൾ | ഷീല സന്തോഷ് |
ഗ്രാമപഞ്ചായത്ത് 2010-2015
വാർഡ് | ജനപ്രതിനിധി |
---|---|
കോടതി | ഷേർളി അഗസ്റ്റിൻ |
മാത്തപ്പാറ | ഷീല സന്തോഷ് |
മുഞ്ഞനാട്ട് കുന്ന് | ഷെബിൻ ജെയിംസ് |
ശങ്കരപ്പള്ളി | രാജേഷ് കെ. |
മുട്ടം | വിജു സി. ശങ്കർ |
കാക്കൊമ്പ് | മാത്യു ജോസഫ് |
ഐ.റ്റി.സി | മേഴ്‌സി ദേവസ്യ |
എള്ളുംപുറം | ബീന ജോർജ് |
തുടങ്ങനാട് | കുട്ടിയമ്മ മൈക്കിൾ |
പഴയമറ്റം | മരിയ ബേബി |
കന്യാമല | ബിജോയ് ജോണ് |
തോട്ടുങ്കര | റാണി റോയ് |
മുട്ടം ഗവ.ഹൈസ്കൂൾ | സജി അഗസ്റ്റിൻ |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001
മൂലമറ്റം വൈൈദ്യുതി നിലയത്തിൽ നിന്നും ഉപയോഗശേഷം പുറംം തള്ളുന്ന ജലം മുട്ടം മലങ്കര ഡാം ഉപയോഗിച്ച് തടഞ്ഞ് നിർത്തുകയും ശേഷം 3.5 മെഗാാവാട്ട് വീതമുള്ള മലങ്കര ചെറു - ജലവൈൈദ്യുതി നിലയത്തി്തി ൽ 3 ജനറേറ്ററുകൾ പ്രവർത്തി്തിപ്പിച്ച് വൈൈദ്യുതി ഉൽപാദിിപ്പിക്കു്കുകയും ചെയ്യു്യുന്നു.കൂൂടാതെ രണ്ട് കനാാലുകൾ വഴി കൃഷിക്ക് ജലസേചനം നടത്തുന്നതിനായി കിലോമീറ്ററുകൾ നീളത്തിൽ വെള്ളം ഒഴുക്കിവിടുന്നു.
ഇതിനെല്ലാം പുറമെ തടഞ്ഞ് നിർത്തിയിിരിക്കുന്ന മലങ്കര തടാകത്തിന് ചുറ്റിപ്പറ്റി ടൂറിസം ഹബ്ബും പ്രവർത്തിക്കുന്നു.