റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ലെനിനിസ്റ്റ്)

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടി
(Revolutionary Socialist Party (Leninist) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കേരളത്തിലെ ഒരു രാഷ്ട്രീയ കക്ഷിയാണ് ആർ.എസ്.പി.എൽ അഥവാ റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ലെനിനിസ്റ്റ്).

Revolutionary Socialist Party (Leninist)(ആർ.എസ്.പി.എൽ )
സെക്രട്ടറികോവൂർ കുഞ്ഞുമോൻ
സ്ഥാപകൻകോവൂർ കുഞ്ഞുമോൻ
രൂപീകരിക്കപ്പെട്ടത്2016
Split fromറെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി
Ideologyകമ്യൂണിസം,
മാർക്സിസ്റ്റ്-ലെനിനിസ്റ്റ്
Political positionഇടതുപക്ഷ
നിറം(ങ്ങൾ)Red     
Allianceഇടതുമുന്നണി
Seats in Lok Sabha
0 / 545
Seats in 
1 / 140
(Kerala Legislative Assembly)

2016-ൽ കോൺഗ്രസ്സുമായി സംസ്ഥാനതലത്തിൽ സഖ്യമുണ്ടാക്കുന്നതു സംബന്ധിച്ച് റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടിയുടെ കേരള ഘടകത്തിൽ ഉണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്നുണ്ടായ പിളർപ്പിൽ കോവൂർ കുഞ്ഞുമോന്റെ നേതൃത്വത്തിൽ ഉള്ള വിഭാഗമാണ് ഈ പാർട്ടി രൂപീകരിച്ചത്. ആർ.എസ്.പി.എൽ പിന്നീട് ഇടതുമുന്നണിയുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കി.

കൊല്ലം ജില്ലയിൽ ഉൾപ്പെട്ട പ്രദേശങ്ങളിലാണ് ഈ പാർട്ടിക്ക് ഏറ്റവും ശക്തിയുള്ളത്. 2016-ലെ നിയമസഭ തെരഞ്ഞടുപ്പ് മുതൽ ഇടതുമുന്നണിയുടെ സ്ഥാനാർത്ഥിയായി കുന്നത്തൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും കോവൂർ കുഞ്ഞുമോൻ മൽസരിച്ച് വിജയിച്ചു വരുന്നു.