മാടമ്പ് കുഞ്ഞുകുട്ടൻ

എഴുത്തുകാരനും നടനും തിരക്കഥാകൃത്തും
(മാടമ്പ് ശങ്കരൻ നമ്പൂതിരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രശസ്തനായ ഒരു മലയാളസാഹിത്യകാരനും, തിരക്കഥാകൃത്തും, അഭിനേതാവുമാണ് മാടമ്പ് കുഞ്ഞുകുട്ടൻ എന്ന പേരിൽ അറിയപ്പെടുന്ന മാടമ്പ് ശങ്കരൻ നമ്പൂതിരി (21 ജൂൺ 1941 - 11 മേയ് 2021 ). 1941-ൽ, തൃശ്ശൂർ ജില്ലയിലെ കിരാലൂർ എന്ന ചെറിയ ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്.[1]1983-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ഇദ്ദേഹത്തിന് മഹാപ്രസ്ഥാനം എന്ന നോവലിനു ലഭിച്ചു. [2] പ്രശസ്ത മലയാളചലച്ചിത്രസംവിധായകനായ ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000-ൽ ഇദ്ദേഹത്തിന് മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിക്കുകയുണ്ടായി.[3]. 2001 ൽ ബി.ജെ.പി. ടിക്കറ്റിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു.[4] 2021 മെയ് 11 -ന് തൃശൂരിൽ വച്ച് കോവിഡ് ബാധിച്ച് മരണമടഞ്ഞു.[5] തപസ്യ കലാസാഹിത്യവേദി സംസ്ഥാന പ്രസിഡണ്ടായിരുന്നു.

മാടമ്പ് ശങ്കരൻ നമ്പൂതിരി

ജനനം (1941-06-21)ജൂൺ 21, 1941
കിരാല‌ൂർ, തൃശ്ശൂർ, കേരളം, ഇന്ത്യ
മരണം മേയ് 11, 2021(2021-05-11) (പ്രായം 79)
പൗരത്വം ഇന്ത്യൻ
പുരസ്കാരങ്ങൾ മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം



നോവലുകൾ

തിരുത്തുക

ബാലസാഹിത്യം

തിരുത്തുക

ശാസ്ത്രസാഹിത്യം

തിരുത്തുക
  • കടൽ
  • മൂന്ന് നാടകങ്ങൾ
  • എന്റെ തോന്ന്യാസങ്ങൾ

മറ്റുള്ളവ

തിരുത്തുക
  • സാധാരണയിലും താന്ന ചിന്തകൾ (വേദം)
  • അഭിവാദയേ (വി.ടി.യുടെ ജീവചരിത്രം)
  • കുഞ്ചൻ നമ്പ്യാരുടെ പഞ്ചതന്ത്രം (ഗദ്യ പുനരാഖ്യാനം)
  • പുതിയ പഞ്ചതന്ത്രം (ആക്ഷേപ ഹാസ്യം)
  • പുതിയ പഞ്ചതന്ത്രം (രണ്ടാം ഭാഗം)

ചലച്ചിത്രം

തിരുത്തുക

അഭിനയിച്ചവ

തിരുത്തുക

തിരക്കഥയെഴുതിയവ

തിരുത്തുക
  • 2005 - മകൾക്ക് (തിരക്കഥ, സംഭാഷണം)
  • 2003 - ഗൗരീശങ്കരം (തിരക്കഥ)
  • 2003 - സഫലം (തിരക്കഥ, സംഭാഷണം)
  • 2000 - കരുണം (തിരക്കഥ)
  • 1997 - ദേശാടനം (തിരക്കഥ)
  • ശാന്തം
  • അദ്ഭുതം
  • ആനന്ദഭൈരവി
  • ശലഭം
  • പരിണാമം
  • മാതൃവന്ദനം
  • കൂക്കിലിയാർ
  • തോറ്റങ്ങൾ (ടി.വി.സീരിയൽ)
  1. "Writer-actor Madampu Kunjukuttan passes away" (in ഇംഗ്ലീഷ്). Archived from the original on 2021-05-11. Retrieved 2021-05-11.
  2. "എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടൻ അന്തരിച്ചു". Retrieved 2021-05-11.
  3. "rediff.com, Movies: National Awards announced!". Retrieved 2021-05-11.
  4. http://thatsmalayalam.oneindia.in/news/2001/04/07/ker-madambu.html[പ്രവർത്തിക്കാത്ത കണ്ണി]
  5. https://www.mathrubhumi.com/books/news/madampu-kunjukuttan-writer-actor-passed-away-due-to-covid-19-1.5657359
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "janma" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മാടമ്പ്_കുഞ്ഞുകുട്ടൻ&oldid=4106934" എന്ന താളിൽനിന്ന് ശേഖരിച്ചത്