കാറ്റു വന്നു വിളിച്ചപ്പോൾ
ശശി പരവൂർ സംവിധാനം ചെയ്ത് 2001-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കാറ്റു വന്നു വിളിച്ചപ്പോൾ. എയിഡ്സിനെ അസ്പദമാക്കിയിരിക്കുന്ന ചിത്രത്തിൽ ചിപ്പി, വിജയരാഘവൻ, ജി. കൃഷ്ണകുമാർ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
കാറ്റു വന്നു വിളിച്ചപ്പോൾ | |
---|---|
സംവിധാനം | ശശി പരവൂർ |
നിർമ്മാണം | കൃഷ്ണ ശശിധരൻ, ടി. ഹരിദാസ് |
രചന | ശശി പരവൂർ |
അഭിനേതാക്കൾ | ചിപ്പി വിജയരാഘവൻ കൃഷ്ണകുമാർ |
സംഗീതം | എം.ജി. രാധാകൃഷ്ണൻ |
ഛായാഗ്രഹണം | കെ.ജി. ജയൻ |
ചിത്രസംയോജനം | വേണുഗോപാൽ |
റിലീസിങ് തീയതി | ജൂൺ 2001 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹30 ലക്ഷം[1] |
ആകെ | ₹15 ലക്ഷം[1] |
കഥാസംഗ്രഹം
തിരുത്തുകഉന്നത ഹൈന്ദവകുടുംബത്തിൽ ജനിച്ച സീതയും (ചിപ്പി) താഴ്ന്ന കുടുംബത്തിലെ ഉണ്ണിയും (കൃഷ്ണകുമാർ) തമ്മിൽ പ്രണയിതരാകുകയും ബോംബേയ്ക്ക് നാടുവിടുകയും ചെയ്യുന്നു. നാലുവർഷങ്ങൾക്കു ശേഷം ഉണ്ണിയുടെ തിരോധാനത്തെത്തുടർന്ന് ഗർഭിണിയായിരുന്ന സീത ബോംബെയിൽ നിന്നും സ്വഭവനത്തിലേക്കു തിരികെയെത്തുന്നു. ഒരു പത്രത്തിൽ വന്ന വാർത്തവഴി ഉണ്ണി മരണപ്പെട്ടെന്നും മരണകാരണം എച്ച്.ഐ.വി. ബാധ മൂലമാണെന്നും സീത മനസ്സിലാക്കുന്നു. ഇതിലൂടെ സീത തന്റെ ഭവനത്തിലും ഗ്രാമത്തിലും ഒറ്റപ്പെടുന്നു. മുസ്ലീം സമുദായത്തിൽപെട്ട സന്മനസ്കനായ കടത്തുകാരൻ അബു (വിജയരാഘവൻ) സീതയുടെ സഹായത്തിനെത്തുന്നു. ഇങ്ങനെ അബുവും സീതയും സമൂഹത്തിൽ തീർത്തും ഒറ്റപ്പെടുന്നു. ഇതിലൂടെ അവർ നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നു. ഈ ഘട്ടത്തിൽ സംവിധായകനും ഉണ്ണിയുടെ സുഹൃത്തുമായ ലോഹിതദാസ് രംഗപ്രവേശം ചെയ്ത് ഉണ്ണി മരണപ്പെട്ടത് എയിഡ്സ് മൂലമല്ലെന്നും ബോംബെ അധോലോകം ഉണ്ണിയെ കൊലപ്പെടുത്തിയതാണന്നും പത്രങ്ങളാണ് യഥാർത്യത്തെ മറച്ചുവച്ചതെന്നുമുള്ള സത്യം അവരെ അറിയിക്കുന്നു. അതിനിടയിൽ സീതയുടെ ഭവനം ചിലർ അഗ്നിക്കിരയാക്കുകയും അവരെ ഗ്രാമത്തിൽ നിന്നും പുറത്താക്കുകയും ചെയ്യുന്നു. സീതയും കൈക്കുഞ്ഞും അബുവും മറ്റൊരു ഗ്രാമത്തിലേക്ക് പലായനം ചെയ്യുന്നിടത്ത് ചിത്രം അവസാനിക്കുന്നു.
സംഗീതം
തിരുത്തുകഓ.എൻ.വി. കുറുപ്പ്, തിരുനെല്ലൂർ കരുണാകരൻ എന്നിവരുടെ ഗാനങ്ങൾക്ക് എം.ജി. രാധാകൃഷ്ണൻ സംഗീതം നൽകിയിരിക്കുന്നു.
- ഗാനങ്ങൾ
- കാറ്റേ നീ വീശരുതിപ്പോൾ... - കെ.എസ്. ചിത്ര (രാഗം;ധർമ്മാവതി)
- പൂമകൾ വാഴുന്ന... - എം.ജി. ശ്രീകുമാർ
അഭിനേതാക്കൾ
തിരുത്തുക- ചിപ്പി - സീത
- വിജയരാഘവൻ - അബു
- കെ. കൃഷ്ണകുമാർ - ഉണ്ണി
- മാടമ്പ് കുഞ്ഞിക്കുട്ടൻ - രാഘവൻ നായർ
- എ.കെ. ലോഹിതദാസ് - സ്വന്തം വ്യക്തിത്വം
- ടി.വി. ചന്ദ്രൻ - അച്ചുതൻ നായർ
- ജോസ് പെല്ലിശ്ശേരി - ശങ്കരപ്പിള്ള
- പ്രിയദർശിനി
- സരസ്വതിയമ്മ
- ഹരിശ്രീ അശോകൻ - വേലപ്പൻ
- കോഴിക്കോട് ശാന്താദേവി - ഉമ്മ