മാഗ്നിഫിക്കേഷൻ

(മാഗ്‌നിഫിക്കേഷൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാഗ്നിഫിക്കേഷൻ അല്ലെങ്കിൽ ആവർധനം എന്നത് എന്തിന്റെയെങ്കിലും വലുപ്പം (ഭൌതിക വലുപ്പം അല്ല) കൂട്ടുന്ന പ്രക്രീയയാണ്. വലുപ്പം കൂട്ടുന്നതും കുറയ്ക്കുന്നതും "മാഗ്നിഫിക്കേഷൻ" എന്ന് വിളിക്കുന്ന ഒരു സംഖ്യയിലും സൂചിപ്പിക്കാറുണ്ട്. ഈ സംഖ്യ ഒന്നിൽ കുറവാണെങ്കിൽ, ഇത് വലിപ്പം കുറയ്ക്കുന്നതിനെ സൂചിപ്പിക്കുന്നു, വലുപ്പം കുറയ്ക്കുന്നത് മിനിഫിക്കേഷൻ അല്ലെങ്കിൽ ഡി-മാഗ്നിഫിക്കേഷൻ എന്നും അറിയപ്പെടുന്നു.

മാഗ്‌നിഫൈയിംഗ് ഗ്ലാസ് ഉപയോഗിച്ച് സ്റ്റാമ്പ് വലുതായി കാണിക്കുന്നു.
ഓരോ ഫ്രെയിമിനും 6% എന്ന തോതിൽ 39 മെഗാപിക്സൽ ചിത്രത്തിലേക്ക് സ്റ്റെപ് വൈസ് മാഗ്‌നിഫിക്കേഷൻ. അവസാന ഫ്രെയിമിൽ (ഏകദേശം 170x ൽ) കോർണിയയിൽ പ്രതിഫലിക്കുന്ന കാഴ്ചക്കാരന്റെ ചിത്രം കാണാം.

സാധാരണഗതിയിൽ മാഗ്നിഫിക്കേഷൻ എന്നാൽ, കൂടുതൽ വിശദാംശങ്ങൾ കാണുന്നതിന്, ചിത്രങ്ങൾ ലെൻസ്, മൈക്രോസ്കോപ്പ്, പ്രിന്റിംഗ് ടെക്നിക്കുകൾ അല്ലെങ്കിൽ ഡിജിറ്റൽ പ്രോസസ്സിംഗ് എന്നിങ്ങനെ ഏതെങ്കിലും രീതിയിൽ വലുതാക്കുന്നത് ആണ്. എല്ലാ സാഹചര്യങ്ങളിലും, ചിത്രത്തിന്റെ മാഗ്‌നിഫിക്കേഷൻ ചിത്രത്തിന്റെ വീക്ഷണത്തെ മാറ്റില്ല.

മാഗ്‌നിഫിക്കേഷന്റെ ഉദാഹരണങ്ങൾ

തിരുത്തുക

ചില ഒപ്റ്റിക്കൽ ഉപകരണങ്ങൾ ചെറുതോ ദൂരെയുള്ളതോ ആയ വസ്തുക്കളെ വലുതായി കാണുന്നതിന് സഹായിക്കാറുണ്ട്.

  • മാഗ്നിഫൈയിംഗ് ഗ്ലാസ്: പോസിറ്റീവ് (കോൺവെക്‌സ്) ലെൻസ് ഉപയോഗിച്ച് വസ്തുക്കൾ വലുതാക്കി മാറ്റാൻ മാഗ്നിഫൈയിംഗ് ഗ്ലാസ് ഉപയോഗിക്കുന്നു.
  • ദൂരദർശിനി: ഒരു ദൂരദർശിനി അതിന്റെ വലിയ ഒബ്ജക്ടീവ് ലെൻസ് അല്ലെങ്കിൽ പ്രൈമറി മിറർ ഉപയോഗിച്ച് വിദൂര ഒബ്ജക്റ്റിന്റെ ഒരു ഇമേജ് സൃഷ്ടിക്കുന്നു, തുടർന്ന് ഒരു ചെറിയ ഐപീസ് ലെൻസ് ഉപയോഗിച്ച് ചിത്രം സൂക്ഷ്മമായി പരിശോധിക്കാൻ ഉപയോക്താവിനെ അനുവദിക്കുന്നു, അങ്ങനെ ഒബ്ജക്റ്റ് വലുതായി കാണപ്പെടുന്നു.
  • മൈക്രോസ്‌കോപ്പ്: ഒരു ചെറിയ ഒബ്‌ജക്റ്റ് വളരെ വലുതായി കാണുന്നതിന് മൈക്രോസ്‌കോപ്പ് ഉപയോഗിക്കുന്നു.
  • സ്ലൈഡ് പ്രൊജക്ടർ: ഇത് ഒരു ചെറിയ സ്ലൈഡിന്റെ വലിയ ചിത്രം സ്ക്രീനിൽ പ്രദർശിപ്പിക്കുന്നു. ഒരു ഫോട്ടോഗ്രാഫിക് എൻലാർജർ സമാന ഉപകരണമാണ്.

ഒരു സംഖ്യയായി സൂചിപ്പിക്കുന്ന മാഗ്നിഫിക്കേഷൻ (ഒപ്റ്റിക്കൽ മാഗ്നിഫിക്കേഷൻ)

തിരുത്തുക

ഒപ്റ്റിക്കൽ മാഗ്‌നിഫിക്കേഷൻ എന്നത് ഒരു വസ്തുവിന്റെ പ്രത്യക്ഷ വലുപ്പവും (അല്ലെങ്കിൽ ഒരു ചിത്രത്തിന്റെ വലുപ്പവും) അതിന്റെ യഥാർത്ഥ വലുപ്പവും തമ്മിലുള്ള അനുപാതമാണ്, അതിനാൽ ഇത് ഡയമെൻഷൻ ഇല്ലാത്ത സംഖ്യയാണ്. ഒപ്റ്റിക്കൽ മാഗ്‌നിഫിക്കേഷനെ ചിലപ്പോൾ "പവർ" (ഉദാഹരണത്തിന് "10× പവർ") എന്നും വിളിക്കുന്നു. ഇങ്ങനെ സൂചിപ്പിക്കുന്നത് മൂലം ഇത് ഒപ്റ്റിക്കൽ പവറുമായി ആശയക്കുഴപ്പത്തിലാകാൻ സാധ്യതയുണ്ട്.

ലീനിയർ അല്ലെങ്കിൽ തിരശ്ചീന മാഗ്‌നിഫിക്കേഷൻ

തിരുത്തുക

ഒരു സ്‌ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഇമേജുകൾ പോലുള്ള റിയൽ ഇമേജുകൾക്ക്, വലുപ്പം എന്നാൽ ഒരു രേഖീയ അളവ് (ഉദാഹരണത്തിന്, മില്ലിമീറ്ററിലോ ഇഞ്ചിലോ) ആണ്.

ആംഗുലർ മാഗ്‌നിഫിക്കേഷൻ

തിരുത്തുക

ഒരു ഐപീസുള്ള ഒപ്റ്റിക്കൽ ഉപകരണങ്ങൾക്ക്, ഐപീസിൽ കാണുന്ന ചിത്രത്തിന്റെ രേഖീയ അളവ് (അനന്തമായ അകലത്തിലുള്ള വിർച്വൽ ഇമേജ്) നൽകാനാവില്ല, അതിനാൽ വലുപ്പം എന്നാൽ ഫോക്കൽ പോയിന്റിൽ ആ വസ്തു ഉണ്ടാക്കുന്ന കോൺ (കോണീയ വലുപ്പം) എന്നാണ് അർത്ഥമാക്കുന്നത്. കൃത്യമായി പറഞ്ഞാൽ, ഒരാൾ ആ കോണിന്റെ ടാൻജെന്റ് എടുക്കണം (പ്രായോഗികമായി, ഏതാനും ഡിഗ്രികൾ വലുതാണെങ്കിൽ മാത്രമേ ഈ വ്യത്യാസം എടുത്തുകാണിക്കുകയുള്ളൂ). ആംഗുലർ മാഗ്‌നിഫിക്കേഷൻ കണക്കാക്കുന്ന സൂത്രവാക്യം ആണ്,   ഇതിൽ   ഒബ്ജക്റ്റിന്റെ മുൻ ഫോക്കൽ പോയിന്റിൽ ഒബ്ജക്റ്റ് നൽകുന്ന കോണാണ്   ഐപീസിന്റെ പിൻ ഫോക്കൽ പോയിന്റിൽ ചിത്രം ഉണ്ടാക്കുന്ന കോണാണ്.

ഉദാഹരണത്തിന്, ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് നോക്കുമ്പോൾ ചന്ദ്രന്റെ ഡിസ്കിന്റെ ശരാശരി കോണീയ വലുപ്പം ഏകദേശം 0.52° ആണ്. 10× മാഗ്‌നിഫിക്കേഷനോട് കൂടിയ ബൈനോക്കുലറുകളിലൂടെ നോക്കിയാൽ ചന്ദ്രൻ ഏകദേശം 5.2° കോൺ ഉണ്ടാക്കുന്ന അത്ര വലുപ്പത്തിൽ കാണാൻ കഴിയും.

സാധാരണ അടുത്ത് കാഴ്ചയ്ക്ക് ഉപയോഗിക്കുന്ന 25 സെന്റീമീറ്റർ അകലത്തിൽ, മാഗ്‌നിഫൈയിംഗ് ഗ്ലാസുകൾക്കും ഒപ്റ്റിക്കൽ മൈക്രോസ്‌കോപ്പുകൾക്കും, ഒബ്ജക്റ്റിന്റെ വലുപ്പം ഒരു രേഖീയ അളവും വ്യക്തമായ വലുപ്പം ഒരു കോണും ആണെങ്കിൽ, മാഗ്‌നിഫിക്കേഷൻ എന്നത് ഐപീസിൽ കാണുന്നതുപോലെ അപ്പാരന്റ് വലുപ്പവും കോണീയ വലുപ്പവും തമ്മിലുള്ള അനുപാതമാണ്.

കോൺവെക്സ് ലെൻസിന്റെ ഇമേജ് ഫോർമേഷൻ
കോൺകേവ് ലെൻസിന്റെ ഇമേജ് ഫോർമേഷൻ

ഉപകരണം ഉപയോഗിച്ച്

തിരുത്തുക

സിംഗിൾ ലെൻസ്

തിരുത്തുക

നേർത്ത ലെൻസിന്റെ രേഖീയ മാഗ്‌നിഫിക്കേഷൻ (M) എന്ന് പറയുന്നത്:   ഇതിൽ   ഫോക്കൽ ലെങ്ത് ആണ്,   ലെൻസിൽ നിന്ന് ഒബ്‌ജക്റ്റിലേക്കുള്ള ദൂരം. റിയൽ ഇമേജുകളിൽ,   നെഗറ്റീവും, ചിത്രം തലതിരിഞ്ഞും ആയിരിക്കും. വെർച്വൽ ഇമേജുകളിൽ,   പോസിറ്റീവ് ആണ്, അതേപോലെ ചിത്രം നേരെയുമാണ്.

  ലെൻസിൽ നിന്ന് പ്രതിബിംബത്തിലേക്കുള്ള ദൂരം,   പ്രതിബിംബത്തിന്റെ ഉയരം,   ഒബ്ജക്റ്റിന്റെ ഉയരം, എന്നിങ്ങനെയാൽ മാഗ്നിഫിക്കേഷൻ ഇങ്ങനെ എഴുതാം:   ഒരു നെഗറ്റീവ് മാഗ്‌നിഫിക്കേഷൻ ഒരു തലതിരിഞ്ഞ ചിത്രത്തെ സൂചിപ്പിക്കുന്നുവെന്നത് വീണ്ടും ശ്രദ്ധിക്കുക.

ഫോട്ടോഗ്രഫി

തിരുത്തുക

ഒരു ഫോട്ടോഗ്രാഫിക് ഫിലിം അല്ലെങ്കിൽ ഇമേജ് സെൻസർ റെക്കോർഡുചെയ്‌ത ചിത്രം എല്ലായ്പ്പോഴും ഒരു റിയൽ ഇമേജാണ്, ഇത് സാധാരണയായി തലരിരിഞ്ഞ രീതിയിൽ ആയിരിക്കും. കാർട്ടീഷ്യൻ ചിഹ്ന കൺവെൻഷൻ ഉപയോഗിച്ച് ഒരു വിപരീത ചിത്രത്തിന്റെ ഉയരം അളക്കുമ്പോൾ (ഇവിടെ x- ആക്സിസ് ഒപ്റ്റിക്കൽ ആക്സിസ് ആണ്) hi ന്റെ മൂല്യം നെഗറ്റീവ് ആയിരിക്കും, അതിന്റെ ഫലമായി M ഉം നെഗറ്റീവ് ആയിരിക്കും. എന്നിരുന്നാലും, ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്ന പരമ്പരാഗത സൈൻ കൺവെൻഷൻ പ്രകാരം "റിയൽ" പോസിറ്റീവും, വെർച്വൽ "നെഗറ്റീവും" ആണ്.[1] അതിനാൽ, ഫോട്ടോഗ്രഫിയിൽ: ഒബ്ജക്റ്റ് ഉയരവും ദൂരവും എല്ലായ്പ്പോഴും റിയലും പോസിറ്റീവുമാണ്. ഫോക്കൽ ലെങ്ത് പോസിറ്റീവ് ആകുമ്പോൾ ചിത്രത്തിന്റെ ഉയരം, ദൂരം മാഗ്നിഫിക്കേഷൻ എന്നിവ റിയലും പോസിറ്റീവുമാണ്. ഫോക്കൽ ലെങ്ത് നെഗറ്റീവ് ആണെങ്കിൽ മാത്രം, ചിത്രത്തിന്റെ ഉയരം, ദൂരം, മാഗ്നിഫിക്കേഷൻ എന്നിവ വെർച്വലും നെഗറ്റീവും ആകും. അതിനാൽ, ഫോട്ടോഗ്രാഫിക് മാഗ്നിഫിക്കേഷൻ ഫോർമുലകൾ പരമ്പരാഗതമായി താഴെ പറയുന്നതാണ്:   

ദൂരദർശിനി

തിരുത്തുക

ഒപ്റ്റിക്കൽ ടെലിസ്‌കോപ്പിന്റെ കോണീയ മാഗ്‌നിഫിക്കേഷൻ കണക്കാക്കുന്ന സൂത്രവാക്യം ആണ്:   അതിൽ   ഒരു റിഫ്രാക്റ്ററിലെ ഒബ്ജക്ടീവ് ലെൻസിന്റെ അല്ലെങ്കിൽ ഒരു റിഫ്ലക്ടറിലെ പ്രാഥമിക മിററിന്റെ ഫോക്കൽ ലെങ്ത് ആണ്, അതുപോലെ   ഐപീസിന്റെ ഫോക്കൽ ലെങ്ത് ആണ്.

മാഗ്‌നിഫൈയിംഗ് ഗ്ലാസ്

തിരുത്തുക

ഒരു മാഗ്‌നിഫൈയിംഗ് ഗ്ലാസിന്റെ പരമാവധി ആംഗുലാർ മാഗ്‌നിഫിക്കേഷൻ (നഗ്നനേത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ) ലെൻസും വസ്തുവും എങ്ങനെ പിടിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ലെൻസിന്റെ ഫോക്കൽ ദൂരത്തിൽ ഒബ്ജക്റ്റ് വെച്ചാൽ, കണ്ണുകൾക്ക് അക്കൊമഡേഷൻ ഉപയോഗിക്കാതെ തന്നെ ചിത്രം കാണാൻ കഴിയും.   ഇവിടെ,   ലെൻസിന്റെ ഫോക്കൽ ലെങ്ത് (സെന്റിമീറ്ററിൽ) ആണ്. 25 സെന്റീമീറ്റർ എന്നത് കണ്ണിന്റെ അടുത്ത് നോക്കുന്ന സാധരണ ദൂരത്തിന്റെ ഒരു കണക്കാണ്. ഈ സാഹചര്യത്തിൽ കോണീയ മാഗ്‌നിഫിക്കേഷൻ കണ്ണിനും മാഗ്‌നിഫൈയിംഗ് ഗ്ലാസിനും ഇടയിലുള്ള ദൂരത്തിൽ നിന്ന് സ്വതന്ത്രമാണ്.

ലെൻസ് കണ്ണിനോട് വളരെ അടുത്ത് വയ്ക്കുകയും ഒബ്ജക്റ്റ് അതിന്റെ ഫോക്കസിനെക്കാൾ ലെൻസിനോട് അടുക്കുകയും ചെയ്താൽ, നിരീക്ഷകൻ സമീപസ്ഥലത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെങ്കിൽ, ഒരു വലിയ കോണീയ മാഗ്‌നിഫിക്കേഷൻ ലഭിക്കും.   രണ്ടാമത്തെ കേസിന്റെ പ്രവർത്തനത്തിന്റെ മറ്റൊരു വ്യാഖ്യാനം, മാഗ്‌നിഫൈയിംഗ് ഗ്ലാസ് കണ്ണിന്റെ ഡയോപ്റ്ററിനെ മാറ്റുന്നു (ഇത് മയോപിക് ആക്കുന്നു), അങ്ങനെ വസ്തുവിനെ കണ്ണിനോട് ചേർത്ത് വലിയ കോണീയ മാഗ്‌നിഫിക്കേഷൻ ഉണ്ടാക്കുന്നു എന്നതാണ്.

മൈക്രോസ്‌കോപ്പ്

തിരുത്തുക

ഒരു മൈക്രോസ്കോപ്പിന്റെ കോണീയ മാഗ്‌നിഫിക്കേഷൻ കണക്കാക്കുന്ന സൂത്രവാക്യമാണ്:   ഇതിൽ   ഒബ്ജക്റ്റീവിന്റെ മാഗ്‌നിഫിക്കേഷനും,   ഐപീസിന്റെ മാഗ്‌നിഫിക്കേഷനും ആണ്. ഒബ്ജെക്റ്റീവിന്റെ മാഗ്‌നിഫിക്കേഷൻ അതിന്റെ ഫോക്കൽ ലെങ്ത്  , ഒബ്ജെക്റ്റീവ് ബാക്ക് ഫോക്കൽ പ്ലെയിൽ ഐപീസിന്റെ ഫോക്കൽ പ്ലെയിൻ എന്നിവയ്ക്കിടയിലെ ദൂരമായ   (ട്യൂബ് നീളം വിളിക്കുന്നു) എന്നിവയെ ആശ്രയിച്ചിരിക്കുന്നു:  

മാഗ്നിഫിക്കേഷനും മൈക്രോൺ ബാറും

തിരുത്തുക

അച്ചടിച്ച ചിത്രങ്ങളിലെ മാഗ്‌നിഫിക്കേഷൻ കണക്കുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ജേണലുകളുടെയും മാഗസിനുകളുടെയും എഡിറ്റർമാർ പതിവായി പേജുകൾക്ക് അനുയോജ്യമായ രീതിയിൽ ചിത്രങ്ങളുടെ വലുപ്പം മാറ്റുന്നു, ഇത് ഫിഗർ ലെജന്റിൽ നൽകിയിരിക്കുന്ന മാഗ്നിഫിക്കേഷൻ നമ്പർ തെറ്റാൻ കാരണമാകും. ഒരു സ്‌കെയിൽ ബാർ (അല്ലെങ്കിൽ മൈക്രോൺ ബാർ) എന്നത് ഒരു ചിത്രത്തിൽ സൂപ്പർ‌പോസ് ചെയ്‌തിരിക്കുന്ന പ്രഖ്യാപിത നീളമുള്ള ഒരു ബാർ ആണ്. ഒരു ചിത്രത്തിൽ കൃത്യമായ അളവുകൾ നടത്താൻ ഈ ബാർ ഉപയോഗിക്കാം. ഒരു ചിത്രം വലുപ്പം മാറ്റുമ്പോൾ ആനുപാതികമായി ബാർ വലുപ്പം മാറ്റും. ഒരു ചിത്രത്തിന് ഒരു സ്കെയിൽ ബാർ ഉണ്ടെങ്കിൽ, യഥാർത്ഥ മാഗ്നിഫിക്കേഷൻ എളുപ്പത്തിൽ കണക്കാക്കാൻ കഴിയും. ഒരു ചിത്രത്തിന്റെ സ്‌കെയിൽ (മാഗ്‌നിഫിക്കേഷൻ) പ്രധാനം ആണെങ്കിൽ, സ്‌കെയിൽ ബാർ ഉൾപ്പെടെ മാഗ്‌നിഫിക്കേഷൻ പ്രസ്താവിക്കുന്നതാണ് നല്ലത്.

ഇതും കാണുക

തിരുത്തുക

പരാമർശങ്ങൾ

തിരുത്തുക
  1. Ray, Sidney F. (2002). Applied Photographic Optics: Lenses and Optical Systems for Photography, Film, Video, Electronic and Digital Imaging. Focal Press. p. 40. ISBN 0-240-51540-4.
"https://ml.wikipedia.org/w/index.php?title=മാഗ്നിഫിക്കേഷൻ&oldid=3547848" എന്ന താളിൽനിന്ന് ശേഖരിച്ചത്