സൂക്ഷ്മദർശിനി

കണ്ടുപിടിച്ചത് ആര്
(Microscope എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നഗ്ന നേത്രങ്ങൾ കൊണ്ട് കാണാനാവാത്തത്ര സൂക്ഷ്മമായ വസ്തുക്കളെ (ഉദാഹരണത്തിന് ബാക്റ്റീരിയ) കാണാൻ ഉപയോഗിക്കുന്ന ഉപകരണമാണ് സൂക്ഷ്മദർശിനി (Microscope). ചെറുത് എന്നർത്ഥമുള്ള മൈക്രോസ് (mikrós) നോക്കുക അല്ലെങ്കിൽ കാണുക എന്നർത്ഥമുള്ള സ്കോപെയ്ൻ (skopeîn) എന്നീ ഗ്രീക്ക് വാക്കുകൾ ചേർന്നതാണ് മൈക്രോസ്കോപ്പ് എന്ന പേര്. ഈ ഉപകരണം ഉപയോഗിച്ച് സൂക്ഷ്മ വസ്തുക്കളെ നിരീക്ഷിക്കുന്ന ശാസ്ത്രശാഖയാണ് മൈക്രോസ്കോപ്പി. ഒരു വസ്തുവിനെ വലുതായി നിരീക്ഷിക്കാനാണ് മൈക്രോസ്‌കോപ്പ് ഉപയോഗിക്കുന്നത്. നഗ്നനേത്രം കൊണ്ടു കാണാനാവാത്ത വസ്തുക്കളെ മൈക്രോ സ്‌കോപ്പിലൂടെ വലുതായി കാണാനാകും. ഒപ്റ്റിക്കൽ മൈക്രോസ്‌കോപ്പ്, ഇലക്ട്രോൺ മൈക്രോസ്‌കോപ്പ് ,അൾട്രാമൈക്രോസ്‌കോപ്പ് തുടങ്ങി... സാധാരണ മൈക്രോസ്‌കോപ്പിലൂടെ ആയിരം മടങ്ങ് വലുപ്പത്തിൽ ഒരു വസ്തുവിനെ നിരീക്ഷിക്കാമെങ്കിൽ ഇലക്ട്രോൺ മൈക്രോസ്‌കോപ്പിലൂടെ ലക്ഷംമടങ്ങ് വലുപ്പത്തിൽ കാണാൻ സാധിക്കും.... ചെറിയത് എന്നർഥമുള്ള മൈക്രോ എന്ന ഗ്രീക്ക് വാക്കും കാണുക എന്നർഥമുള്ള സ്‌കോപ്പെയ്ൻ എന്ന ഗ്രീക്ക് വാക്കും ചേർന്നാണ് മൈക്രോസ്‌കോപ്പ് എന്ന വാക്കുണ്ടായത്. ജിയോവാനി ഫേബ് ആണ് മൈക്രോസ്‌കോപ്പ് എന്ന പേര് സംഭാവന ചെയ്തത്.

സൂക്ഷ്മദർശിനി
ഉപയോഗംസൂക്ഷ്മമായ വസ്തുക്കളെ കാണുന്നതിന്
ശ്രദ്ധേയമായ കണ്ടുപിടുത്തങ്ങൾ
കോശങ്ങളുടെ കണ്ടുപിടിത്തം
കണ്ടുപിടിച്ചത്ഹാൻസ് ലിപ്പെറസി
സചരിയാസ് ജാൻസെൻ
ബന്ധപ്പെട്ടത്ഇലക്ട്രോൺ മൈക്രോസ്കോപ്പ്

ചിത്രശാല

തിരുത്തുക

വർഗ്ഗീകരണം

തിരുത്തുക
  • ഇലക്ട്രൊണിക് സൂക്ഷ്മദർശിനി
  • സാധാരണ സൂക്ഷ്മദർശിനി
"https://ml.wikipedia.org/w/index.php?title=സൂക്ഷ്മദർശിനി&oldid=3941500" എന്ന താളിൽനിന്ന് ശേഖരിച്ചത്