പ്രകാശിക ഉപകരണം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ചിത്രങ്ങളെ വ്യക്തമായി നിരീക്ഷിക്കുന്നതിനായി പ്രകാശതരംഗങ്ങളെ മെച്ചപ്പെടുത്തുകയോ, പ്രകാശതരംഗങ്ങളുടെ (ഫോട്ടോണുകളുടെ) ഗുണഗണങ്ങളെക്കുറിച്ച് പഠിക്കുന്നതിന് അവയെ വിശകലനം ചെയ്യുകയോ ചെയ്യുന്ന ഉപാധികളാണ് പ്രകാശികോപകരണങ്ങൾ.
ബിംബ ബൃഹത്കരണം
തിരുത്തുകആദ്യകാല പ്രകാശിക ഉപകരണങ്ങൾ വിദൂരവസ്തുക്കളെ വീക്ഷിക്കുന്നതിനുള്ള ദൂരദർശിനികളും ചെറിയവസ്തുക്കളെ വലുതായിക്കാണാനുള്ള സൂക്ഷ്മ ദർശിനികളും ആയിരുന്നു. ഗലീലിയോയുടെയും ല്യൂവൻഹോക്കിന്റെയും കാലങ്ങൾ മുതൽ ഈ ഉപകരണങ്ങൾ പുരോഗതി പ്രാപിക്കുകയും ഉപയോഗം വൈദ്യുതകാന്തികരാജിയുടെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തു. ബൈനോക്കുലർ, ഛായാഗ്രാഹി തുടങ്ങിയവയെല്ലാം ഈ വർഗ്ഗത്തിൽപ്പെട്ട ഉപകരണങ്ങളാണ്.
വിശകലനം
തിരുത്തുകമറ്റൊരുവർഗം പ്രകാശികോപകരണങ്ങൾ പ്രകാശത്തിന്റെയോ പ്രകാശിക വസ്തുക്കളുടെയോ സ്വഭാവസവിശേഷതകൾ വിശകലനം ചെയ്യാനുപയോഗിക്കുന്നു. ഉദാഹരണങ്ങൾ താഴെക്കൊടുത്തിരിക്കുന്നു:
- ഇന്റെർഫെറോമീറ്റർ - പ്രകാശതരംഗങ്ങളുടെ ഇന്റെർഫെറൻസ് പ്രത്യേകതകൾ അളക്കുന്നതിനുപയോഗിക്കുന്നു.
- ഫോട്ടോമീറ്റർ - പ്രകാശതീവ്രതയളക്കുന്നതിനുപയോഗിക്കുന്നു.
- പൊളാരിമീറ്റർ - പോളറൈസ് ചെയ്ത പ്രകാശത്തിന്റെ ഡിസ്പേർഷനോ റൊട്ടേഷനോ അളക്കുന്നതിനുപയോഗിക്കുന്നു.
- റിഫ്ലെക്റ്റോമീറ്റർ - ഒരു പ്രതലത്തിന്റെയോ വസ്തുവിന്റെയോ ദർപ്പണസ്വഭാവം അളക്കുന്നതിനുപയോഗിക്കുന്നു.
- അപവർത്തനമാപിനി അഥവാ റിഫ്രാക്റ്റോമീറ്റർ - ഏണെസ്റ്റ് അബ്ബെ കണ്ടുപിടിച്ച ഈ ഉപകരണം, വിവിധ വസ്തുക്കളുടെ അപവർത്തനാങ്കം അളക്കാനുപയോഗിക്കുന്നു.
- സ്പെക്ട്രോമീറ്റർ അഥവാ മോണോക്രോമേറ്റർ - രാസ/പദാർത്ഥ പരിശോധനകൾക്കായി പ്രകാശസ്പ്രെക്ട്രത്തിലെ ഒരു പ്രത്യേക മേഖല അളക്കുന്നതിനോ നിർമ്മിക്കുന്നതിനോ ഉപയോഗിക്കുന്നു.
- ഓട്ടോകോളിമേറ്റർ - കോണീയ ഡിഫ്ലെക്ഷൻ അളക്കുന്നതിനുപയോഗിക്കുന്നു.
- വെർട്ടോമീറ്റർ - കണ്ണടകൾ, കോൺടാക്റ്റ് ലെൻസുകൾ, ഭൂതക്കണ്ണാടികൾ തുടങ്ങിയവയുടെ റിഫ്രാക്റ്റീവ് പവർ കണക്കാക്കാനുപയോഗിക്കുന്നു.