മഴവിൽക്കൂടാരം
മലയാള ചലച്ചിത്രം
റഹ്മാൻ, ആനി, രാജൻ പി ദേവ്, മാള അരവിന്ദൻ, ഇടവേള ബാബു, സൈനുദ്ദീൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് സിദ്ദിഖ് ഷമീർ കഥയെഴുതി സംവിധാനം ചെയ്ത് 1995ൽ റിലീസിനെത്തിയ മലയാള മ്യൂസിക് ആക്ഷൻ ചലച്ചിത്രമാണ് മഴവിൽക്കൂടാരം.
മഴവിൽക്കൂടാരം | |
---|---|
സംവിധാനം | സിദ്ദിഖ് ഷെമീർ |
നിർമ്മാണം | തനൂഫ് കരീം പി.കെ.ഷംസുദ്ദീൻ പ്രഭുല്ല ചന്ദ്രൻ |
വിതരണം | തനൂഫ് ഫിലിംസ് റിലീസ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥാസാരം
തിരുത്തുകജിത്തു ( റഹ്മാൻ ) തന്റെ കോളേജ് മേറ്റ് വിനുവുമായി ( ആനി ഷാജി കൈലാസ് ) പ്രണയത്തിലാകുന്നു. തന്റെ സുഹൃത്തിനെ രക്ഷിക്കാൻ അയാൾ മയക്കുമരുന്ന് വ്യാപാരിയെ മർദ്ദിക്കുന്നു. എന്നാൽ അയാൾ ജിത്തുവിനോട് പ്രതികാരം ചെയ്യാൻ തീരുമാനിക്കുമ്പോൾ പ്രശ്നങ്ങൾ ഉടലെടുക്കുന്നു. അയാൾ എങ്ങനെ സാഹചര്യം കൈകാര്യം ചെയ്യുന്നു എന്നതാണ് തുടർന്നുള്ള കഥ .
അഭിനേതാക്കൾ
തിരുത്തുക- റഹ്മാൻ - ജിതിൻ ബാബു (ജിത്തു)
- ആനി - വിനു
- അബി - ശോഭൻ കുമാർ
- ഇടവേള ബാബു - സുപ്രു
- നന്ദു - സുബൈർ
- ഷിജു - സുരേഷ്
- സിൽക്ക് സ്മിത - രതി ടീച്ചർ
- രാജൻ പി.ദേവ് - രാം സാബ്
- സൈനുദ്ദീൻ - പ്രിൻസിപ്പൽ
- ഇന്ദ്രൻസ് - സുന്ദരേശൻ
- മാള അരവിന്ദൻ - സുബൈറിന്റെ അച്ഛൻ
- ടോണി - ഒരു രാഷ്ട്രീയക്കാരൻ
- ഗായത്രി
- ഗോമതി മഹാദേവൻ
- ബിന്ദു വരാപ്പുഴ
- ജോജു ജോർജ്ജ് - സിബി ജേക്കബ്