മറ്റപ്പള്ളി മജീദ്
കേരളത്തിലെ ഒരു സോഷ്യലിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു മറ്റപ്പള്ളി മജീദ് (ജീവിതകാലം: 15 ഫെബ്രുവരി 1926 - 19 ഓഗസ്റ്റ് 1985)[1]. ആര്യനാട് നിയമസഭാമണ്ഡലത്തിൽ നിന്നും എസ്.എസ്.പി. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്. മീരാ സാഹിബ്, ഫാത്തിമാബീവി ദമ്പതികളുടെ മകനായി 1926 ഫെബ്രുവരി 15ന് ജനിച്ചു. ഇദ്ദേഹത്തിന് മൂന്ന് ആൺമക്കനളും ഒരു മകളുമാണുണ്ടായിരുന്നത്.
മറ്റപ്പള്ളി മജീദ് | |
---|---|
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ മാർച്ച് 3 1967 – ജൂൺ 26 1970 | |
മുൻഗാമി | ആന്റണി ഡിക്രൂസ് |
പിൻഗാമി | കെ. സോമശേഖരൻ നായർ |
മണ്ഡലം | ആര്യനാട് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഫെബ്രുവരി 15, 1926 |
മരണം | ഓഗസ്റ്റ് 19, 1985 | (പ്രായം 59)
രാഷ്ട്രീയ കക്ഷി | എസ്.എസ്.പി. |
കുട്ടികൾ | 3 മകൻ, 1 മകൾ |
മാതാപിതാക്കൾ |
|
As of ജനുവരി 15, 2021 ഉറവിടം: നിയമസഭ |
രാഷ്ട്രീയ ജീവിതം
തിരുത്തുക1946-50 കാലഘട്ടത്തിൽ വിദ്യാർത്ഥികോൺഗ്രസിൽ പ്രവർത്തിച്ചുകൊണ്ടാണ് പൊതുരംഗത്തേക്ക് ഇദ്ദേഹം കടന്നുവരുന്നത്[2]. രാഷ്ട്രീയ പ്രവർത്തനത്തിൽ പങ്കെടുത്തതിന്റെ പേരിൽ കിളിമാനൂർ ഹൈസ്കൂളിൽ നിന്നും അദ്ദേഹത്തെ പുറത്താക്കിയിരുന്നു. ആദ്യം ഇന്ത്യൻ നാഷണാൽ കോൺഗ്രസിന്റെ പ്രവർത്തകനായിരുന്ന അദ്ദേഹം 1950-51 കാലഘട്ടത്തിൽ തിരുവനന്തപുരം എം.ജി. കോളേജിന്റെ യൂണിയൻ സെക്രട്ടറിയായിരുന്നു. പിന്നീട് പി.എസ്.പിയിൽ ചേർന്ന അദ്ദേഹം 1960-63 കാലഘട്ടത്തിൽ പാർട്ടിയുടെ കൊല്ലം ജില്ലാക്കമ്മിറ്റി സെക്രട്ടറിയായിരുന്നു. പിന്നീട് എസ്.എസ്.പിയിൽ സജീവമായ അദ്ദേഹം കിസാൻ പഞ്ചായത്തിന്റെ ജില്ലാ പ്രസിഡന്റ്, പെരിങ്ങമല ഇൿബാൽ കോളേജ് ട്രസ്റ്റിന്റെ സെക്രട്ടറി, നിയമസഭയുടെ സബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റി, ബിസിനസ് ഉപദേശക സമിതി എന്നിവയിലും അംഗമായിരുന്നു[2].
തിരഞ്ഞെടുപ്പ് ചരിത്രം
തിരുത്തുകക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
---|---|---|---|---|---|---|---|---|---|
1 | 1967[3] | ആര്യനാട് നിയമസഭാമണ്ഡലം | മറ്റപ്പള്ളി മജീദ് | എസ്.എസ്.പി. | 18,350 | 3,601 | വി. ശങ്കരൻ | കോൺഗ്രസ് | 14,749 |
അവലംബം
തിരുത്തുക- ↑ "Members - Kerala Legislature". Retrieved 2021-01-15.
- ↑ 2.0 2.1 http://klaproceedings.niyamasabha.org/pdf/KLA-007-00065-00015.pdf
- ↑ "Kerala Assembly Election Results in 1967". Archived from the original on 2021-01-08. Retrieved 2020-12-11.