മഫ്രിയോനോ
മഫ്രിയോനോ (സുറിയാനി: ܡܦܪܝܢܐ) എന്നത് അന്ത്യോഖ്യൻ സുറിയാനി യാക്കോബായ സഭാ അധികാരശ്രേണിയിൽ പാത്രിയർക്കീസിന്റെ തൊട്ട് താഴെയുള്ള പദവിയാണ്. സഭയിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന സ്ഥാനമാണ് അതുകൊണ്ട് ഒരു മഫ്രിയോനോയുടെ അധികാരപദവിയായ മഫ്രിയാനേറ്റ്. അന്ത്യോഖ്യൻ സുറിയാനി ഓർത്തഡോക്സ് സഭയുടെ ചരിത്രത്തിൽ മൂന്ന് മഫ്രിയാനേറ്റുകൾ ഉണ്ടായിട്ടുണ്ട്. ടഗ്രിത് കേന്ദ്രമായ പൗരസ്ത്യ മാഫ്രിയാനേറ്റ്, തൂർ അബ്ദീൻ കേന്ദ്രമായ അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന മാഫ്രിയാനേറ്റ്, ഇന്ത്യയിൽ സ്ഥാപിതമായ മാഫ്രിയാനേറ്റ് എന്നിവയാണവ. ഇതുകൂടാതെ സുറിയാനി കത്തോലിക്കാ സഭയിൽ ഇടക്കാലത്ത് സഭാഭരണം നിർവഹിച്ചിരുന്ന ഒരു മാഫ്രിയാനേറ്റുമുണ്ട്.[1]
മഫ്രിയോനോ | |
---|---|
പ്രദേശം | ഇന്ത്യ |
വിവരണം | |
സഭാശാഖ | സുറിയാനി ഓർത്തഡോക്സ് സഭ |
ആചാരക്രമം | അന്ത്യോഖ്യൻ സുറിയാനി ആചാരക്രമം |
സ്ഥാപിതം | 559 |
ആദ്യ അധികാരി | അഹുദെമ്മെ (സുറിയാനി ഓർത്തഡോക്സ് കിഴക്കിന്റെ വലിയ മെത്രാപ്പോലീത്ത), മാറൂസോ (ആദ്യ മഫ്രിയോനോ) |
പാത്രിയർക്കീസ് | അന്ത്യോഖ്യാ പാത്രിയർക്കീസ് |
പദോൽപ്പത്തി
തിരുത്തുകസുറിയാനി ഭാഷയിലെ "ഫലം കായ്ക്കുന്നയാൾ, ഫലം കായ്ക്കുക" എന്നെല്ലാമാണ് മാഫ്രിയോനോ എന്ന വാക്കിന്റെ അർത്ഥം.[1][2]
ചരിത്രം
തിരുത്തുകസസാനിയൻ സാമ്രാജ്യത്തിന്റെ ഭരണപ്രദേശങ്ങളിലും റോമൻ സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിന് പുറത്തുള്ള സ്ഥലങ്ങളിലുമുള്ള സുറിയാനി ഓർത്തഡോക്സ് സഭയുടെ ഭരണനേതൃത്വത്തിനാണ് ക്രി. വ. 628-ൽ കിഴക്കിന്റെ മാഫ്രിയാനേറ്റ് അല്ലെങ്കിൽ ടഗ്രിതിന്റെ മാഫ്രിയാനേറ്റ് എന്ന് വിളിക്കപ്പെടുന്ന മാഫ്രിയാനേറ്റ് സ്ഥാപിക്കപ്പെട്ടത്.[1]
മാഫ്രിയോനോയുടെ ഇരിപ്പിടം തുടക്കത്തിൽ ടഗ്രിതിലായിരുന്നു. അന്ത്യോഖ്യയിലെ പാത്രിയർക്കീസിനുശേഷം അദ്ദേഹം ശ്രേണിയിൽ രണ്ടാം സ്ഥാനത്താണ് ഗണിക്കപ്പെട്ടിരുന്നത്. പ്രദേശത്തെ കിഴക്കിന്റെ സഭയുടെ പരാമാദ്ധ്യക്ഷനായ പൗരസ്ത്യ കാതോലിക്കോസിനോട് നേരിട്ട് എതിരിടാൻ തുടക്കത്തിൽ കാതോലിക്കോസ് എന്നുതന്നെ വിളിക്കപ്പെട്ടുവരുകയായിരുന്നു. മഫ്രിയോനോ എന്ന പേര് ആദ്യമായി ഉപയോഗിക്കുന്നത് 1100ഓടെയാണ്. 1156 ൽ മാഫ്രിയാനേറ്റ് മൊസൂളിലേക്ക് മാറ്റി.[2] തുർ അബ്ദീൻ പ്രദേശത്തിന് പുറത്ത് സുറിയാനി ഓർത്തഡോക്സുകാരുടെ അംഗസംഖ്യ കുറയുന്നതിന്റെ ഫലമായി 1860 ൽ കിഴക്കിന്റെ മാഫ്രിയാനേറ്റ് നിർത്തലാക്കി. അപ്പോഴേക്കും ഇത് വളരെക്കാലമായി കേവലം നാമമാത്രമായ സ്ഥാനമായി (titular see) തീർന്നിരുന്നു. [1]
ഇരുപതാം നൂറ്റാണ്ടിൽ സുറിയാനി ഓർത്തഡോക്സ് സഭയിൽനിന്ന് സ്വതന്ത്രമായ ഒരു പുതിയ മാഫ്രിയാനേറ്റ് ഇന്ത്യയിൽ സ്ഥാപിതമായി. മലങ്കര യാക്കോബായ സഭയുടെ മെത്രാപ്പോലീത്തയായിരുന്ന പൗലോസ് ഇവാനിയോസാണ് മഫ്രിയോനോ ആയി സ്ഥാനമേറ്റത്. സ്ഥാനഭൃഷ്ടനാക്കപ്പെട്ട അന്ത്യോഖ്യാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അബ്ദുൽമസിഹ് 2ാമനാണ് ഈ സംഭവത്തിന് കാരണഭൂതനായത്. 1912ൽ നടന്ന ആ സംഭവത്തോടെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എന്ന പുതിയ സ്വയംശീർക സഭ രൂപപ്പെട്ടു. അക്കാലം മുതലേ ഈ സ്ഥാനം പൗരസ്ത്യ കാതോലിക്കേറ്റ് എന്ന് അറിയപ്പെട്ടുവരുന്നു. 1958 വരെ സുറിയാനി ഓർത്തഡോക്സ് സഭയോ അന്ത്യോക്യയിലെ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസുമാരോ ഇത് അംഗീകരിച്ചിരുന്നില്ല. എന്നാൽ, 1958ലെ മലങ്കര സഭായോജിപ്പുമായി ബന്ധപ്പെട്ട് ഈ സ്ഥാനത്തിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു. എന്നിരുന്നാലും സ്ഥിതി 1975ൽ വഷളായി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ വീണ്ടും ഇന്ത്യയിലെ സുറിയാനി ഓർത്തഡോക്സ് സഭയിൽ നിന്ന് പിരിഞ്ഞു. അന്നുമുതൽ ഇന്ത്യയിൽ രണ്ട് എതിരാളികളായ മാഫ്രിയനേറ്റുകളുണ്ട്, എന്നിരുന്നാലും യഥാർത്ഥത്തിൽ ഉപയോഗത്തിലുള്ള തലക്കെട്ടുകൾ സുറിയാനി ഓർത്തഡോക്സ് സഭയിൽ ഇന്ത്യയുടെ കാതോലിക്കോസ് എന്നതും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിൽ പൗരസ്ത്യ കാതോലിക്കോസ് എന്നതുമാണ്.[1]
മഫ്രിയോനോമാരുടെ പട്ടിക
തിരുത്തുകസുറിയാനി ഓർത്തഡോക്സ് സഭയുടെ കിഴക്കിന്റെ വലിയ മെത്രാപ്പോലീത്തമാർ
തിരുത്തുക- അഹുദെമ്മെ (559–575)
- ഒഴിവ് (575–578)
- ഖാമീഷോ (578–609)
- ഒഴിവ് (609–614)
- സാമുവേൽ (614–624)
- ഒഴിവ് (624–628)
സുറിയാനി ഓർത്തഡോക്സ് സഭയുടെ കിഴക്കിന്റെ കാതോലിക്കാമാർ
തിരുത്തുക- ടിഗ്രിതിലെ മാറൂസോ (628–649)[3]
- ദനഹോ I (649–659)
- ഒഴിവ് (659–669)
- ബാറീശോ (669–683)
- അബ്രാഹം I (c. 684)
- ദാവീദ് (684–686)
- യൂഹാനോൻ I സാബ (686–688)
- ദനഹോ II (688–727)
- പൗലോസ് (728–757)
- യൂഹാനോൻ II കിയോനോയോ (759–785)
- യൂസഫ് I (785–c. 790)
- ഒഴിവ് (790–793)
- ഷാർബീൽ (793–ca. 800)
- ശെമവൂൻ (800–815)
- ബസേലിയോസ് I (815–829)
- ദാനിയേൽ (829–834)
- തൂമ (834–847)
- ബസേലിയോസ് II ലാസർ I (848–868)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- മെൽക്കിസെദെക്ക് (858–868)
- ഒഴിവ് (869–872)
- സെർജിയോസ് (872–883)
- ഒഴിവ് (883–887)
- അത്തനാസിയോസ് I (887–903)
- ഒഴിവ് (904–910)
- തൂമ II (910–911)
- ദനഹോ III (913–933)
- ഒഴിവ് (933–937)
- ബസേലിയോസ് III (937–961)
- കുറിയാക്കോസ് (962–980)
- യൂഹാനോൻ III (981–988)
- ഒഴിവ് (988–991)
- ഇഗ്നാത്തിയോസ് I ബർ ഖീഖി (991–1016)
- ഒഴിവ് (1016–1027)
- അത്തനാസിയോസ് II (1027–1041)
- ഒഴിവ് (1041–1046)
- ബസേലിയോസ് IV (1046–1069)
- ഒഴിവ് (1069–1075)
കിഴക്കിന്റെ മഫ്രിയോനോ എന്ന സ്ഥാനനാമം ഉപയോഗത്തിൽ വന്ന ശേഷം
തിരുത്തുക- യൂഹാനോൻ IV സ്ലീബോ (1075–1106)
- ഒഴിവ് (1106–1112)
- ദിവന്നാസിയോസ് I മൂശെ (1112–1142)
- ഇഗ്നാത്തിയോസ് II ലാസർ II (1142–1164)
- യൂഹാനോൻ V സെറൂഗോയോ (1164–1188)
- ദിവന്നാസിയോസ് ബർ തമ്മിശിഹോ (1189–1190)
- ഗ്രിഗോറിയോസ് I യാക്കോബ് (1189–1214)
- ഇഗ്നാത്തിയോസ് III ദാവീദ് (1215–1222)
- ദിവന്നാസിയോസ് II സ്ലീബോ I (1222–1231)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- യൂഹാനോൻ VI ബർ മദനി (1232–1252)
- ഇഗ്നാത്തിയോസ് IV സ്ലീബോ (1253–1258)
- ഒഴിവ് (1258–1263)
- ഗ്രിഗോറിയോസ് II ബർ എബ്രായ (1264–1286)
- ഒഴിവ് (1286–1288)
- ഗ്രിഗോറിയോസ് III ബർസൗമോ (1288–1308)
- ഒഴിവ് (1308–1317)
- ഗ്രിഗോറിയോസ് IV മത്തായി (1317–1345)
- ഒഴിവ് (1345–1360)
- ഗ്രിഗോറിയോസ് V ദിയസ്കോറസ് (1360–1361)
- ഒഴിവ് (1361–1364)
- അത്തനാസിയോസ് III അബ്രാഹം (1364–1379)
- ഒഴിവ് (1379–1404)
- ബസേലിയോസ് ബഹ്നാം I (1404–1412)
- ഒഴിവ് (1412–1415)
- ദിയസ്കോറസ് II ബഹ്നാം (1415–1417)
- ഒഴിവ് (1417–1422)
- ബസേലിയോസ് ബർസൗമോ II (1422–1455)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ഒഴിവ് (1455–1458)
- കൂറിലോസ് യൂസഫ് II (1458–c. 1470)
- ബസേലിയോസ് അസീസ് (1471–1487)
- ഒഴിവ് (1487–1490)
- ബസേലിയോസ് നൂഹ (1490–1494)
- ഒഴിവ് (1494–1496)
- ബസേലിയോസ് അബ്രാഹം III (1496–1507)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ഒഴിവ് (1507–1509)
- ബസേലിയോസ് ശൽമോൻ (1509–1518)
- ബസേലിയോസ് അത്തനാസിയോസ് ഹബീബ് (1518–1533)
- ബസേലിയോസ് ഏലിയാസ് (1533–c. 1554)
- ബസേലിയോസ് നേമത്ത് ആലോഹോ (1555–1557)
- ബസേലിയോസ് അബ്ദ് അൽ ഗനി I അൽമൻസൂരി (1557–1575)[20]
- ബസേലിയോസ് പീലാത്തോസ് (1575–1591)
- ഏലിയാസ് (c. 1590)
- ബസേലിയോസ് അബ്ദ് അൽ ഗനി II (1591–1597)
- ബസേലിയോസ് പത്രോസ് ഹാദായ (1597–1598)
- ഒഴിവ് (1598– 1624)
- ബസേലിയോസ് യേശു (1624–1635/1646)
- ബസേലിയോസ് ശെമവൂൻ (1635–1639)
- ബസേലിയോസ് ശക്രള്ള (1639–1652)
- ബസേലിയോസ് ബഹ്നാം III (1653–1655)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ബസേലിയോസ് അബ്ദുൽ മസീഹ് (1655–1658)
- ബസേലിയോസ് ഹബീബ് (1658–1671)
- ബസേലിയോസ് യൽദോ (1671–1683)
- ബസേലിയോസ് ഗീവർഗീസ് (1683–1686)
- ബസേലിയോസ് ഇസ്ഹാഖ് (1687–1709)
- ബസേലിയോസ് ലാസർ III (1709–1713)
- ബസേലിയോസ് മത്തായി II (1713–1727)
- ബസേലിയോസ് ശെമവൂൻ (1727–1729)
- ബസേലിയോസ് ലാസർ IV (1730–1759)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ബസേലിയോസ് ശക്രള്ള (1748–1764)
- ബസേലിയോസ് ഗീവർഗീസ് (1760–1768)
- ഒഴിവ് (1768–1783)
- ബസേലിയോസ് സ്ലീബോ (1783–1790)
- ബസേലിയോസ് ബിഷാര (1790–1817)
- ബസേലിയോസ് യൂനാൻ (1803–1809)
- ബസേലിയോസ് കൂറിലോസ് (1803–1811)
- ബസേലിയോസ് അബ്ദ് അൽ അസീസ് (c. 1803)
- ബസേലിയോസ് മത്തായി (1820–1825)
- ബസേലിയോസ് ഏലിയാസ് കർമ്മേ (1825–1827)
- ബസേലിയോസ് ഏലിയാസ് അന്കാസ് (1827–1839)
- ബസേലിയോസ് ബഹ്നാം IV (1839–1859)
തൂർ അബ്ദീനിന്റെ മഫ്രിയോനോമാർ (1479 to 1844)
തിരുത്തുക- ബസേലിയോസ് (c. 1479)
- ഒഴിവ് (1479–1495)
- ബസേലിയോസ് മൽക്കെ (1495–1510)
- ഒഴിവ് (1510–1537)
- ബസേലിയോസ് അബ്രാഹം (1537–1543)
- ഒഴിവ് (1543–1555)
- ബസേലിയോസ് ശീമോൻ I (1549–1555)
- ഒഴിവ് (1555–1561)
- ബസേലിയോസ് ബഹ്നാം (1561–1562)
- ഒഴിവ് (1562–1650)
- ബസേലിയോസ് ഹബീബ് ഹദ്ദാദ് (1650–1674)
- ഒഴിവ് (1674–1688)
- ബസേലിയോസ് ലാസർ (1688–1701)
- ഒഴിവ് (1701–1710)
- ബസേലിയോസ് ശീമോൻ II (1710–1740)
- ബസേലിയോസ് ദനഹോ ബാൽത്തജി (1740–1779)
- ബസേലിയോസ് അബ്ദുൾ യാഹ്യ (1779–1784)
- ശീമോൻ (1786)
- സ്ലീബോ അൽ അത്തർ (1779–1815)
- ബസേലിയോസ് ബർസൗമോ (1815–1830)
- ബസേലിയോസ് അബ്ദ് അൽ അഹദ് കിന്ദോ (1821–1844)
- ഒഴിവ് (1844-1964)
സുറിയാനി കത്തോലിക്കാ സഭയിലെ മഫ്രിയോനേറ്റ്
തിരുത്തുക- ബസേലിയോസ് ഇസ്ഹോഖ് ജുബേയിർ (1645–1721)
അന്ത്യോക്യയിലെ സുറിയാനി കത്തോലിക്കാ സഭയുടെ പ്രക്ഷുബ്ധമായ കാലഘട്ടത്തിൽ രാഷ്ട്രീയാധികാരികളാൽ കൊല്ലപ്പെട്ട ഇഗ്നാത്തിയോസ് പത്രോസ് 4ാമൻ ഷാഹ്ബദ്ദീൻ പാത്രിയർക്കീസിന്റെ കാലശേഷം പാത്രിയർക്കൽ അധികാരിയായി പ്രവർത്തിച്ചു.[4] [5] [6]
ഇന്ത്യയിലെ പൗരസ്ത്യ മാഫ്രിയോനോമാർ
തിരുത്തുക1912 ലെ പിളർപ്പിനുശേഷം (സുറിയാനി ഓർത്തഡോക്സ് സഭയുടെ അംഗീകാരമില്ലാത്ത) മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ പൗരസ്ത്യ കാതോലിക്കാമാർ
തിരുത്തുക- ബസേലിയോസ് പൗലോസ് I (1912-1913)
- ബസേലിയോസ് ഗീവർഗ്ഗീസ് I (1925-1928)
- ബസേലിയോസ് ഗീവർഗ്ഗീസ് II (1929–1964): 1958ൽ പാത്രിയർക്കീസ് സുറിയാനി ഓർത്തഡോക്സ് സഭയിലേക്ക് സ്വീകരിച്ചു.
സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസിന്റെ അംഗീകാരമുള്ളവർ
തിരുത്തുക- ബസേലിയോസ് ഔഗേൻ I (1964–1975)
- ബസേലിയോസ് പൗലോസ് II (1975–1996)
- ഒഴിവ് (1996–2002)
- ബസേലിയോസ് തോമസ് I (2002–2024)
1975ലെ പിളർപ്പിനുശേഷം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പൗരസ്ത്യ കാതോലിക്കാമാർ
തിരുത്തുക- ബസേലിയോസ് ഔഗേൻ I (c. 1975)
- ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് I (1975–1991)
- ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് II (1991–2005)
- ബസേലിയോസ് മാർത്തോമാ ദിദിമോസ് I (2005–2010)
- ബസേലിയോസ് മാർത്തോമാ പൗലോസ് II (2010–2021). [7]
- ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ (2021-തുടരുന്നു)
മലങ്കര സുറിയാനി കത്തോലിക്കാസഭയിലെ മാഫ്രിയാനേറ്റ്
തിരുത്തുക- ബസേലിയോസ് സിറിൾ (1995-2007)
- ബസേലിയോസ് ക്ലീമിസ് (2007-തുടരുന്നു)[8][9][10]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 George A. Kiraz, "Maphrian", in Sebastian P. Brock, Aaron M. Butts, George A. Kiraz and Lucas Van Rompay (eds.), Gorgias Encyclopedic Dictionary of the Syriac Heritage (Gorgias Press, 2011 [online 2018]).
- ↑ 2.0 2.1 Hidemi Takahashi, "Maphrian", in Oliver Nicholson (ed.), The Oxford Dictionary of Late Antiquity (Oxford University Press, 2018), p. 957.
- ↑ Kiraz, George A. (2011). "Maphrian". In Sebastian P. Brock; Aaron M. Butts; George A. Kiraz; Lucas Van Rompay (eds.). Gorgias Encyclopedic Dictionary of the Syriac Heritage: Electronic Edition. Gorgias Press. Retrieved 13 September 2020.
- ↑ Remigius Ritzler (1952). Hierarchia catholica Medii aevi sive summorum pontificum, S.R.E. cardinalium. ecclesiarum antistitum series. Vol. 5. Padua. p. 90.
{{cite book}}
: CS1 maint: location missing publisher (link) - ↑ John, Joseph (1983). Muslim-christian relations & inter-christian rivalries in the middle east : the case of the jacobites. Suny Press. pp. 46–7. ISBN 978-0-87395-600-0.
- ↑ Metzler, Josef (1973). "Die Syrisch-Katholische Kirche von Antioch". In Metzler J. (ed.). Sacrae Congregationis de Propaganda Fide Memoria Rerum. Vol. II. Herder. pp. 368–379.(in German)
- ↑ "Ordination of the new Malankara Metropolitan & Catholicos. H.H Moran Baselios Marthoma Paulose 2 is the present Malankara Metropolitan.Baselios Marthoma Paulose 2 is the 21st Malankara Metropolitan". Archived from the original on 2021-03-08. Retrieved 2021-05-12.
- ↑ George Thomas Kurian; Mark A. Lamport (10 November 2016). Encyclopedia of Christianity in the United States. Rowman & Littlefield Publishers. p. 2245. ISBN 978-1-4422-4432-0.
- ↑ Winfried Aymans (2015). Eleven Cardinals Speak: Essays from a Pastoral Viewpoint. Ignatius Press. p. v. ISBN 978-1-62164-087-5.
- ↑ Paul Pallath, The Catholic Church in India (HIRS Publications, fourth edition, 2019, isbn 978-81-87576-94-5), p. 316