മണർകാട് ശ്രീ ഭഗവതി ക്ഷേത്രം
കോട്ടയം ജില്ലയിലെ മണർകാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട ഒരു പരാശക്തി ക്ഷേത്രമാണ് മണർകാട് ശ്രീ ഭഗവതി ക്ഷേത്രം. ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ആദിപരാശക്തിയും ജഗദീശ്വരിയുമായ ശ്രീ ഭദ്രകാളിയാണ് മുഖ്യ പ്രതിഷ്ഠ. മണർകാട്ടമ്മ എന്ന് ഭഗവതി അറിയപ്പെടുന്നു. ചൊവ്വ, വെള്ളി, അമാവാസി, പൗർണമി, മാസത്തിലെ ഒന്നാം തീയതി, നവരാത്രി തുടങ്ങിയവ പ്രധാനം. കോട്ടയം പട്ടണത്തിൽ നിന്ന് ഏകദേശം എട്ടു കി.മീ. അകലെയാണ് ഈ ക്ഷേത്രം ചെയ്യുന്നത്. വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയിലേക്കുള്ള വഴിയിലാണിത്.
ഐതീഹ്യം
തിരുത്തുകതാന്നിയിൽ ഇല്ലത്തു കുടുംബനാഥനായി പരാശക്തിയുടെ മഹാഭക്തനായ ഒരു ബ്രാഹ്മണൻ ഉണ്ടായിരുന്നു. മാസം തോറും ഭഗവതിയുടെ മൂലകേന്ദ്രമായ കൊടുങ്ങല്ലൂർ ശ്രീ കുരുംബാഭഗവതി ക്ഷേത്രത്തിൽ പോയി ദർശനം നടത്തുന്ന ഭഗവതിയുടെ മഹാഭക്തനായിരുന്നു അദ്ദേഹം. വാർദ്ധക്യത്തിൽ എത്തിയതോടെ കൊണ്ട് ഒരിക്കൽ അദ്ദേഹം തിരുനടയിൽ വെച്ച് ഭഗവതിയോട് ഇങ്ങനെ പ്രാർത്ഥിച്ചു. ഇനി ഇവിടെ വന്നു അമ്മയെ കണ്ടു ദർശനം നടത്തുവാൻ സാധിക്കുമെന്ന് തോന്നുന്നില്ല. ശരീരം അത്രയ്ക്ക് അവശതയിലായി. അമ്മ അതിനൊരു മാർഗ്ഗം കാട്ടിത്തരണം. അന്നുരാത്രി അദ്ദേഹം ഒരു സ്വപ്നം കണ്ടു. നീ ഉണരുമ്പോൾ നിന്റെ തലയ്ക്കൽ ഒരു കുട കാണും. അതുകൊണ്ടു നാട്ടിലേക്ക് പൊയ്‌ക്കൊള്ളുക. അതോടൊപ്പം ഞാനുമുണ്ടാകും. പിന്നെ നീ ബുദ്ധിമുട്ടി ഇവിടെവരെ വരേണ്ടതില്ല. നേരം വെളുത്ത് ബ്രാഹ്മണൻ ഉണർന്നു നോക്കുമ്പോൾ തലയ്ക്കൽ ഒരു കുട കണ്ടു. ദേവി ദർശനത്തിനു ശേഷം കുടയുമെടുത്ത് അദ്ദേഹം നാട്ടിലേക്ക് മടങ്ങി. കുട താഴെവയ്ക്കാതെ തന്നെ അദ്ദേഹം നടന്നുകൊണ്ടിരുന്നു. നടന്നു നടന്നു ക്ഷീണവും തളർച്ചയും കൂടി വന്നു. വിശ്രമത്തിനു വേണ്ടി കുട താഴെ വച്ചു. ഇലമ്പനകാടിനു സമീപത്തുണ്ടായിരുന്ന സ്രായിൽ പുരയിടത്തിലാണ് കുട വച്ചത്. വിശ്രമത്തിന് ശേഷം കുട വീണ്ടും എടുക്കാൻ ശ്രമിച്ചിട്ടു സാധിച്ചില്ല. അക്കാലത്ത് ഈ പ്രദേശം വെമ്പാല നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു. ബ്രാഹ്മണൻ രാജാവിനെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു. അദ്ദേഹം ജ്യോത്സനെ വരുത്തി പ്രശ്നം വയ്പ്പിച്ചു. കൊടുങ്ങല്ലൂരമ്മയുടെ സാന്നിധ്യം ഉള്ളതായി കണ്ടെത്തി. തുടർന്ന് ഭഗവതിയെ കുടയിൽ നിന്നാവാഹിച്ച് ഇല്ലത്തെ തേവരപുരയിൽ ഇരുത്തി. അന്ന് രാത്രി അദ്ദേഹം ഒരു സ്വാപനം കണ്ടു. കുട താഴെവച്ചതിനു തെക്കുമാറിയുള്ള ചൂരൽകാട്ടിൽ നാഗരാജാവ് ഇരിപ്പുണ്ടെന്നും അവിടം തെളിച്ചു ക്ഷേത്രം പണിയണമെന്നുമായിരുന്നു ഭഗവതിയുടെ കല്പന. ഈ വിവരം തമ്പുരാനെയും സമീപ കരപ്രമാണിമാരെയും അറിയിച്ചു. കാരപ്രമാണിമാർ ചേർന്ന് ചൂരക്കാട് വെട്ടിത്തെളിച്ചു. ദേവി സാന്നിധ്യം മനസിലാക്കിയ നാഗരാജൻ സ്ഥാനം ഒഴിഞ്ഞു. ഭഗവതിയുടെ അനുഗ്രഹത്തോടെ കന്നിക്കൊണിലേക്കു മാറി. ഇരുപത്തെട്ടര കരക്കൽ ക്ഷേത്രം പണിതു. ദേവി ഈ പുണ്യസങ്കേതത്തിൽ വന്നിരിക്കുന്നതിനു വേമ്പനാട്ടുമന്നൻ പതിനൊന്നു ഗരുഡൻ വഴിപാടു നേർന്നു. ദേവീ പ്രതിഷ്‌ഠ നടത്തി അമ്പത്തൊന്നു ദിവസം നീണ്ടു നിൽക്കുന്ന കളമെഴുത്തും പാട്ടുംവേണമെന്നും നാഗരാജന്റെ രൂപം കോലം വരക്കണമെന്നും ദേവിയുടെ അരുളപ്പാടുണ്ടായി. മണര്കാട്ടമ്മ സാക്ഷാൽ ആദിപരാശക്തിയും പ്രപഞ്ച നാഥയുമായ ശ്രീ ഭദ്രകാളിയാണ്. കൊടുങ്ങല്ലൂരമ്മയാണ്. ദുർഗ്ഗ, മഹാലക്ഷ്മി, മഹാസരസ്വതി തുടങ്ങിയ ഭാവങ്ങളിലും പരാശക്തിയെ ഇവിടെ ആരാധിച്ചു വരുന്നു.
അക്കാലത്ത് ഇലമ്പി എന്ന ഒരു യക്ഷിയുടെ ആവാസസ്ഥാനമായിരുന്നു ഈ പ്രദേശം. ഭഗവതിയുടെ സാന്നിദ്ധ്യം യക്ഷിയെ കോപാകുലയാക്കി. ദേവിക്ക് ബുദ്ധിമുട്ടാകും വിധം അട്ടഹസിച്ചും, മണികിലുക്കിയും ശല്യം ചെയ്തു വന്നു. അതോടെ ഭഗവതി ഉഗ്രമായ ഭദ്രകാളി രൂപം പൂണ്ട് യക്ഷിയെ നിഗ്രഹിക്കുവാൻ തയ്യാറായി. ഇലമ്പിയെയും പരിവാരയക്ഷികളെയും പിന്തുടർന്ന് പരാശക്തി നിഗഹിച്ചു. ഇലമ്പിയുടെ കൈയിലുണ്ടായിരുന്ന മണി തെക്കുഭാഗത്തേക്ക് ഭദ്രകാളി വലിച്ചു എറിഞ്ഞു. മണിയെറിഞ്ഞതിനാൽ ഇലമ്പിക്കാട് മണിയേർക്കാട് എന്നപേരിൽ അറിയപ്പെടാൻ തുടങ്ങി. അത് പിൽക്കാലത്ത് ലോപിച്ച് മണർകാട് ആയി മാറി.
മുഖ്യ പ്രതിഷ്ഠ
തിരുത്തുകശ്രീ ഭദ്രകാളിയുടെ പ്രതിഷ്‌ഠ കണ്ണാടി ബിംബമാണ്. അങ്കിയും അതിനു ചുറ്റും പ്രഭയുമുണ്ട്. സാധാരണ ദിവസങ്ങളിൽ പഞ്ചലോഹം കൊണ്ടുള്ളതും വിശേഷ ദിവസങ്ങളിൽ സ്വർണം കൊണ്ടുള്ളതുമായ അങ്കി ചാർത്തുന്നു. ശ്രീകോവിലിനുള്ളിൽ വടക്കുഭാഗത്തതായി ഒരു വാൾ സ്ഥാപിച്ചിട്ടുണ്ട്. അത് വസൂരിമാലയാണെന്നാണ് സങ്കല്പം. വടക്കു വശത്തെ വാതിൽ തുറക്കാറില്ല.
ഉപദേവകൾ
തിരുത്തുകക്ഷേത്രത്തിനു തെക്കു ഭാഗത്ത് ദേവീക്ഷേത്രത്തിനു തുല്യം പ്രാധാന്യത്തോടെ ശ്രീ ധർമ്മ ശാസ്ത ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഗണപതി, സുബ്രഹ്മണ്യൻ തുടങ്ങിയ ഉപദേവ ക്ഷേത്രങ്ങളുണ്ട്. ഗണപതി ക്ഷേത്രത്തിനു തെക്കു ഭാഗത്തതായി പഞ്ചമൂർത്തിത്തറയും സപ്തമാതാ സ്ഥാനവും (ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വാരാഹി, കൗമാരി, ചാമുണ്ഡി) അതിനു തെക്കു ഭാഗത്ത് നാഗരാജാവ്, നാഗയക്ഷി പ്രതിഷ്‌ഠകളുമുണ്ട്. ഇല്ലത്തെ തേവര പുരയിൽ ഭഗവതിയുടെ മൂലസ്ഥാനമായി വാളും പീഠവും ഉണ്ട്. ഇവിടെ എല്ലാ മലയാള മാസം ഒന്നാം തീയതിയും, ചൊവ്വ, വെള്ളി ദിവസങ്ങളിലും പൂജയും നൈവേദ്യവും അർപ്പിക്കുന്നു.
വിശേഷ ദിവസങ്ങൾ
തിരുത്തുകക്ഷേത്രത്തിൽ വൃശ്ചികം ഒന്നുമുതൽ അന്പത്തതൊന്നു ദിവസം നീണ്ടു നിൽക്കുന്ന കളമെഴുത്തും പാട്ടും നടന്നു വരുന്നു. കളമെഴുത്തും പാട്ടിനും സമാപനമായി ഊരുവാലത്തെഴുന്നള്ളത്തും ദേശഗുരുതികളും പറയ്‌ക്കെഴുന്നള്ളത്തും നടക്കുന്നു.
ഭഗവതിയുടെ പ്രധാന ആട്ടവിശേഷങ്ങൾ കുംഭ ഭരണി, മീന ഭരണി, പത്തമുദയം എന്നിവയാണ്. നവരാത്രി, ദീപാവലി, തൃക്കാർത്തിക എന്നിവ പ്രധാനമാണ്. കുംഭ ഭരണി ദിവസം രാത്രി സ്രായിൽ പുരയിടത്തിൽ നിന്നുള്ള വേലകയറ്റം നടക്കും. കൊടുങ്ങല്ലൂരിൽ നിന്ന് ഭഗവതി കുടപുറത്തെത്തി ആദ്യം ഇരുന്ന സ്ഥലമാണ് സ്രായിൽ പുരയിടം. ശ്രീ ഭദ്രകാളിയുടെ വിശേഷ ദിവസമായ മീന ഭരണി ദിനത്തിൽ വിശേഷാൽ പൂജകളും കലംകരിക്കലും ഭരണിസദ്യയും നടക്കുന്നു. രാത്രി പെരുമ്പായിക്കാട്ടുശ്ശേരി ദേശവാഴിയുടെ അവകാശ ചടങ്ങായ തൂക്കം വഴിപാടും തുടർന്ന് തൂക്കം, ഗരുഡൻ തൂക്കം വഴിപാടും നടക്കുന്നു.
പത്താമുദയം
തിരുത്തുകപത്താമുദയത്തോടനുബന്ധിച്ച് മണർകാട് ഭഗവതി ദേവസ്വം ഭരണസമിതിയുടെയും മണർകാട് ദേവീ സംരക്ഷണസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ വിഷു മുതൽ 9 ദിവസം നീണ്ടുനിൽക്കുന്ന ഹിന്ദുമത കൺവെൻഷനും നടന്നുവരുന്നു. ചരിത്ര പ്രസിദ്ധമായ മണർകാട് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പത്താമുദായ മഹോത്സവം മേടം പത്തിന് നടന്നു വരുന്നു. അന്നേദിവസം വെളുപ്പിന് ഒന്നു മുതൽ എണ്ണക്കുടം, പൊടിക്കുടം എന്നിവയുടെ അഭിഷേകം നടക്കും. ഉച്ചക്കുശേഷം ദേശവഴിയിൽപെട്ട ഇരുപത്തിയെട്ടര കരകളിൽ നിന്നും ആയിരകണക്കിന് കുംഭകുടങ്ങൾ വിവിധ വാദ്യമേളങ്ങളുടെയും വർണാഭമായ ചെണ്ടുകളുടെയും അകമ്പടിയോടെ ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തുന്നു.
കലംകരിക്കൽ വഴിപാട്
തിരുത്തുകഇഷ്ട മംഗല്യസിദ്ധിക്കും ദീർഘസുമംഗലികളായിരിക്കുവാനും ഐശ്വര്യത്തിനും സമ്പത് സമൃദ്ധിക്കും വേണ്ടി സ്ത്രീകൾ കലം കരിക്കൽ വഴിപാടുനടത്തുന്നു.
ഗരുഡൻ തൂക്ക വഴിപാട്
തിരുത്തുകഭദ്രകാളി ദാരികാനുമായി നടന്ന യുദ്ധസമയത്ത് ഗരുഡൻ ആകാശത്ത് വട്ടമിട്ടു പറന്ന് എല്ലാം നോക്കി കാണുന്നുണ്ടായിരുന്നു. ദാരികവധം കഴിഞ്ഞിട്ടും കളിയുടെ കത്തിജ്വലിക്കുന്ന കലി ( കോപം ) അടങ്ങിയില്ല. അപ്പോൾ ഗരുഡനെ വെട്ടുവാനായി കാളി പാഞ്ഞു ചെന്നു. ഗരുഡനാകട്ടെ തന്നെ കൊല്ലരുതെന്ന് ആയിരം തവണ പറഞ്ഞു ക്ഷമ യാചിച്ചു. എന്നാൽ ദേവി ഗരുദ്ധന്റെ മൂന്നു തുള്ളി രക്തം കുടിച്ച ശേഷമേ അടങ്ങിയുള്ളു . ഇതിന്റെ അടിസ്ഥാനത്തിലാണ് ഗരുഡൻ നടത്തുന്നത്. ദേവീ പ്രീതിക്കായി ഭക്തന്മാർ ഉദ്ധിഷ്ഠ കാര്യം സാധിക്കുന്നതിനാണ് ഈ വഴിപാടുകൾ നടത്തുന്നത്.
ക്ഷേത്ര ഭരണം
തിരുത്തുകക്ഷേത്രത്തിന്റെ ദേശ വാഴികളിൽപ്പെടുന്ന കലകളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന ഭരണ സമിതിയാണ് ക്ഷേത്രഭരണം നടത്തുന്നത്.
സഹായ പദ്ധതികൾ
തിരുത്തുകആതുരർക്കും ആലംബ ഹീനർക്കും വേണ്ടി വിവിധ തരത്തിലുള്ള സഹായ പദ്ധതികൾ ഭരണ സമിതിയുടെ ചുമതലയിൽ നടത്തി വരുന്നു.
പ്രത്യേകതകൾ
തിരുത്തുകഎല്ലാ ജാതിമതസ്ഥരും ഇവിടെ പ്രാർത്ഥന നടത്താമെന്നതാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. സർവ്വേശ്വരിയായ ഭഗവതിയുടെ അനുഗ്രഹം ജാതിമതങ്ങൾക്കതീതമായി എല്ലാ ഭക്തരിലും ചൊറിയപ്പെടുന്നു.
വിശ്വാസം
തിരുത്തുകഎല്ലാവിധ ദുഃഖ ദുരിതങ്ങളിൽ നിന്നും ആധിവ്യാധികളിൽ നിന്നും മണർകാട് അമ്മ ഭക്തരെ രക്ഷിക്കുകയും അവർക്കു ഐശ്വര്യവും സമാധാനവും സമ്പൽ സമൃദ്ധിയും പ്രദാനം ചെയ്യുന്നു എന്നാണ് വിശ്വാസം.
മണർകാട് സംഘം ശബരിമല യാത്ര
തിരുത്തുകപൂർവ്വാചാര പ്രകാരം എല്ലാ വർഷവും ധനു ഒന്നിന് മണർകാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും കെട്ടുമുറുക്കി എരുമേലിയിലെത്തി പെട്ട കെട്ടി അഴുത, കരിമല, വലിയനവട്ടം, ചെറിയാനാവട്ടം, വഴി പരമ്പരാഗത കാനന പാതയിലൂടെ പമ്പയിലെത്തി പമ്പ സദ്യ നടത്തി ധനു മൂന്നിന് സന്നിധാനത്തെത്തുന്നു. ഉച്ചപൂജ സമയത്ത് ദർശനം നടത്തുന്ന മണർകാട് സംഘം ഭഗവാൻ അയ്യപ്പന് മണർകാട് ക്ഷേത്രത്തിന്റെ ഇരുപത്തെട്ടരക്കര ദേശവഴിയിൽ നിന്നും സംഭരിച്ച നീലപ്പാട്ടിൽ പൊതിഞ്ഞ പണക്കിഴി സമർപ്പിക്കുന്നു. തുടർന്ന് തന്ത്രിയിൽ നിന്നും തീർത്ഥവും പ്രസാദവും സ്വീകരിക്കുന്നു. ഈ പരമ്പരാഗത ചടങ്ങ് ഇന്നും നടന്നുവരുന്നു.
ഭഗവതി സ്തുതികൾ
തിരുത്തുക1. ദേവി മാഹാത്മ്യം
സർവ്വമംഗളമാംഗല്യേ ശിവേ സർവ്വാർത്ഥസാധികേ ശരണ്യേ ത്ര്യംബകേ ഗൗരീ നാരായണി നമോസ്തുതേ
ശരണാഗത ദീനാർത്ത പരിത്രാണപരായണേ സർവ്വസ്യാർത്തിഹരേ ദേവീ നാരായണി നമോസ്തുതേ
സർവ്വസ്വരൂപേ സർവ്വേശേ സർവ്വശക്തി സമന്വിതേ ഭയേഭ്യ സ്ത്രാഹിനോദേവി ദുർഗ്ഗേ ദേവി നമോസ്തുതേ
ജ്വാലാ കരാള മത്യുഗ്രം അശേഷാസുരസൂദനം തൃശൂലം പാതു നോ ഭീതേർ ഭദ്രകാളി നമോസ്തുതേ
രോഗാനശേഷാന പഹംസി തുഷ്ടാ രുഷ്ടാ തു കാമാൻ സകലാനഭീഷ്ടാൻ ത്വാമാശ്രിതാനാം ന വിപന്നരാണാം ത്വാമാശ്രിതാ ഹ്യാശ്രയതാം പ്രയാന്തി
സർവ്വബാധാ പ്രശമനം ത്രൈലോകസ്യാഖിലേശ്വരീ ഏവമേവ ത്വയാ കാര്യം അസ്മദ്വൈരി വിനാശനം.
2. മഹാകാളി നമസ്തുഭ്യം നമസ്തുഭ്യം സുരേശ്വരി ഭദ്രകാളി നമസ്തുഭ്യം നമസ്തുഭ്യം ദയാനിധേ.
3. കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധർമ്മം ച മാം ച പാലയ പാലയ.
4. മഹൈശ്വര്യപ്രദേ ദേവി ! മഹാത്രിപുരസുന്ദരി ! മഹാവീര്യേ മഹേശീ ! ശ്രീ ഭദ്രകാളി നമോസ്തുതേ!
സർവ്വവ്യാധിപ്രശമനി ! സർവ്വമൃത്യുനിവാരിണി! സർവ്വമന്ത്രസ്വരൂപേ ! ശ്രീ ഭദ്രകാളി നമോസ്തുതേ!
പുരുഷാർഥപ്രദേ ദേവി ! പുണ്യാപുണ്യഫലപ്രദേ! പരബ്രഹ്മസ്വരൂപേ ! ശ്രീ ഭദ്രകാളി നമോസ്തുതേ! (ഭദ്രകാളി പത്ത്)
5. ഈശ്വരി പരമേശ്വരി ജഗദീശ്വരി മഹേശ്വരി ദേവി ദേവി മഹാഭയങ്കരി ഭദ്രകാളി നമോസ്തുതേ.
6. ഓം ജയന്തി മംഗളാ കാളീ ഭദ്രകാളീ കപാലിനീ ദുർഗ്ഗാ ക്ഷമാ ശിവാ ധാത്രീ സ്വാഹ സ്വധാ നമോസ്തുതേ.
ജയത്വം ദേവി ചാമുണ്ഡേ ജയ ഭൂതാർത്തിഹാരിണി ജയ സർവ്വഗതേ ദേവി കാളരാത്രി നമോസ്തുതേ.
(അർത്ഥം: എല്ലാ സ്ഥലത്തും ജയിക്കുന്ന ജയന്തിയായും ,മംഗളസ്വരൂപിയായ മംഗളയായും, കാളിയായും, ഭദ്രകാളിയായും, കപാലമാലയണിഞ്ഞ കപാലിനിയായും, ദുർഗ്ഗയായും, ക്ഷമയുള്ളവളായും, ശിവപ്രിയയായ ശിവയായും , ഭൂമീരൂപത്തിൽ ധാത്രിയായും, സ്വാഹാദേവിയായും, സ്വാധാദേവിയായും ഭവിച്ചിരിക്കുന്ന നിൻതിരുവടിയെ ഞാൻ നമസ്കരിക്കുന്നു.)
7. ഓം ആയുർദേഹി ധനംദേഹി വിദ്യാംദേഹി മഹേശ്വരീ സമസ്തമഖിലം ദേഹി ദേഹിമേ പരമേശ്വരീ.
8. കാത്യായനീ മഹാമായേ ഭവാനീ ഭുവനേശ്വരീ സംസാരസാഗരേ മഗ്നം ദീനം മാം കരുണാമയീ ബ്രഹ്മവിഷ്ണുശിവാരാദ്ധ്യേ പ്രസീദ ജഗദംബികേ മനോഭിലഷിതം ദേവീ വരംദേഹീ നമോസ്തുതേ.
9. ലളിതേ സുഭഗേ ദേവി സുഖസൗഭാഗ്യദായിനി അനന്തം ദേഹി സൗഭാഗ്യം മഹ്യം തുഭ്യം നമോനമ:
10. അംബികാ അനാദിനിധനാ ആശ്വാരൂഡാ അപരാജിത
11. ‘’‘ദേവി മാഹാത്മ്യം’‘’
യാ ദേവീ സർവ്വ ഭൂതേഷു ശക്തിരൂപേണ സംസ്ഥിതാ നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ