ബോർണിയോ

ഇന്തോനേഷ്യയുടെ കീഴിലുള്ള ഒരു ദ്വീപ്
(Borneo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വലിപ്പത്തിൽ ലോകത്തിലെ മൂന്നാമത്തെതും ഏഷ്യയിലെ ഏറ്റവും വലിയ ദ്വീപുമാണ് ബോർണിയോ. ഇന്തോനേഷ്യൻ ദ്വീപുകളായ ജാവ ദ്വീപിന് വടക്കും സുമാത്രയ്ക്ക് കിഴക്കും സുലവെസിയ്ക്ക് പടിഞ്ഞാറുമായാണ് ബോർണിയോ ദ്വീപിന്റെ സ്ഥാനം.

ബോർണിയോ
Geography
LocationSouth East Asia
Coordinates01°N 114°E / 1°N 114°E / 1; 114
ArchipelagoGreater Sunda Islands
Area743,330 km2 (287,000 sq mi)
Area rank3rd
Highest elevation4,095 m (13,435 ft)
Administration
Demographics
Population18,590,000
Pop. density21.52 /km2 (55.74 /sq mi)

(മലേഷ്യ, ഇന്തോനേഷ്യ, ബ്രൂണൈ) മൂന്നു രാജ്യങ്ങളായി ബോർണിയോ ദ്വീപിനെ വിഭജിച്ചിരിക്കുന്നു. ഇതിൽ 73 ശതമാനത്തോളമുള്ള ഇന്തോനേഷ്യൻ പ്രദേശം തെക്കു സ്ഥിതി ചെയ്യുന്നു. മലേഷ്യൻ സംസ്ഥാനങ്ങളായ സബാഹ്, സാരവാക്ക്, ലാബാൻ എന്നിവ ദ്വീപിന്റെ വടക്കായി സ്ഥിതി ചെയ്യുന്നു. ദ്വീപിന്റെ 1 ശതമാനം വിസ്തൃതിയുള്ള ബ്രൂണൈയുടെ സ്ഥാനം ദ്വീപിന്റെ വടക്കൻ തീരത്താണ്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മഴക്കാടുകളിലൊന്നാണ് ബോർണിയോയിലുള്ളത്.

"https://ml.wikipedia.org/w/index.php?title=ബോർണിയോ&oldid=3936786" എന്ന താളിൽനിന്ന് ശേഖരിച്ചത്