റൊറൈമ പർവ്വതം

(Roraima എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെക്കേ അമേരിക്കയിലെ തെപൂയി പീഠഭൂമികളിലെ പകരൈമ ശൃംഖലയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പർവ്വതമാണ് റൊറൈമ പർവ്വതം (സ്പാനിഷ്മോണ്ടെ റൊറൈമ [ˈmonte roˈɾaima]). ഇത് തെപുയി റൊറൈമ, സെറോ റൊറൈമ എന്നീ പേരുകളിലും അറിയപ്പെടുന്നു.[4]: 156  1595 ൽ ഇംഗ്ലീഷ് പര്യവേക്ഷകനായ സർ വാൾട്ടർ റാലിയാണ് തൻറെ പര്യവേഷണസമയത്ത്, 31 ചതുരശ്ര കിലോമീറ്റർ ഉയരമുള്ളതും, 400 മീറ്റർ (1,300 അടി) ഉയരമുള്ള കിഴുക്കാംതൂക്കായി പാറക്കെട്ടുകളാൽ എല്ലാ വശവും ചുറ്റപ്പെട്ടിരിക്കുന്നതുമായ ഇതിൻറെ കൊടുമുടിയെക്കുറിച്ച് ആദ്യമായി വിവരിച്ചത്. മൂന്നു രാജ്യങ്ങളിലായാണ് ഇതു നിലനിൽക്കുന്നത്. ഭൂരിപക്ഷം ഭാഗങ്ങളും വെനിസ്വലയിലും (85 ശതമാനം പ്രദേശം), ഗയാനയിൽ 10 ശതമാനവും, ബ്രസീലിൽ 5 ശതമാനം ഭാഗങ്ങളും നിലനിൽക്കുന്നു.

Mount Roraima
Mt. Roraima during the wet season
ഉയരം കൂടിയ പർവതം
Elevation2,810 മീ (9,220 അടി) [1]
Prominence2,338 മീ (7,671 അടി) [1]
ListingCountry high point
Ultra prominent peak
Coordinates5°08′36″N 60°45′45″W / 5.14333°N 60.76250°W / 5.14333; -60.76250
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
Mount Roraima is located in South America
Mount Roraima
Mount Roraima
Location of Mount Roraima in South America (on border between Guyana, Brazil and Venezuela)
സ്ഥാനംVenezuela/Brazil/Guyana
Country വെനിസ്വേല
 ബ്രസീൽ
 Guyana
Parent rangeGuiana Highlands
ഭൂവിജ്ഞാനീയം
Mountain typePlateau
Climbing
First ascent1884, led by Sir Everard im Thurn and accompanied by Harry Inniss Perkins and several Guyanese natives[2][3]: 497 
Easiest routeHike

വെനിസ്വേലയുടെ 30,000 ചതുരശ്ര കിലോമീറ്റർ (12,000 ചതുരശ്ര മൈൽ) വിസ്താരത്തിൽ വ്യാപിച്ചു കിടക്കുന്ന കനൈമ ദേശീയോദ്യാനത്തിന്റെ തെക്കുകിഴക്കന് മൂലയിലെ ഗയാന ഷീൽഡിൽ സ്ഥിതിചെയ്യുന്ന റൊറൈമ പർവ്വതം, ഗയാനയിലെ പർവ്വതശിഖരങ്ങളിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്. ദേശീയോദ്യാത്തിലെ ഈ ടേബിൾടോപ്പ് പർവ്വതങ്ങൾ (പരന്ന ശിഖരമുള്ള) ഏതാണ്ട് രണ്ട് ബില്യൺ വർഷങ്ങൾക്ക് മുൻപ് പ്രീകാബ്രിയൻ കാലഘട്ടത്തിലുള്ളതും ഭൂമിയിലെ ഏറ്റവും പഴക്കമുള്ളതുമായ ഭൂമിശാസ്ത്ര രൂപീകരണങ്ങളാണ്. ഗയാനയിലെ ഏറ്റവും ഉയർന്ന സ്ഥലവും ബ്രസീലിയൻ സംസ്ഥാനമായ റോറൈമയിലെ ഏറ്റവും ഉയർന്ന സ്ഥലവും പീഠഭൂമിയുടെ മുകൾഭാഗമാണ്. എന്നാൽ വെനിസ്വേലയിയലും ബ്രസീലിലും കൂടുതൽ ഉയരമുള്ള മറ്റു പർവ്വതങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്.

ഈ ട്രിപ്പിൾ ബോർഡർ പോയിന്റിന്റെ അക്ഷാംശ രേഖാംശങ്ങൾ 5 ° 12'08 "N 60 ° 44'07" ആണ്. ഈ പർവ്വതനിരയുടെ ഏറ്റവും ഉത്തുംഗ ഭാഗമായ മാവേരിക് റോക്ക് 2,810 മീറ്റർ (9,219 അടി) ഉയരത്തിൽ പീഠഭൂമിയടെ തെക്കേ അറ്റത്തായി പൂർണ്ണമായും വെനിസ്വേലയിൽ സ്ഥിതിചെയ്യുന്നു.

  1. 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Peakbagger1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; NYTimes1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ImThurn1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Swan1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=റൊറൈമ_പർവ്വതം&oldid=2778722" എന്ന താളിൽനിന്ന് ശേഖരിച്ചത്