പാര (ബ്രസീൽ)

(Pará എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാര, വടക്കൻ ബ്രസീലിൽ സ്ഥിതിചെയ്യുന്നതും ആമസോൺ നദിയുടെ നിമ്ന്ന ഭാഗം കടന്നുപോകുന്നതുമായ ബ്രസീലിലെ ഒരു സംസ്ഥാനമാണ്. അമാപാ, മരൻ‌ഹാവോ, ടോകാന്റിൻസ്, മാറ്റോ ഗ്രോസോ, ആമസോണാസ്, റൊറൈമ എന്നീ ബ്രസീലിലെ സംസ്ഥാനങ്ങൾ ഇതിന്റെ അതിർത്തികളാണ്. പാരയുടെ വടക്കുപടിഞ്ഞാറൻ ദിശയിൽ ഗയാനയുടെയും സുരിനാമിന്റെയും അതിരുകളും, വടക്കുകിഴക്ക് അറ്റ്ലാന്റിക് മഹാസമുദ്രവും നിലകൊള്ളുന്നു. തലസ്ഥാനവും ഏറ്റവും വലിയ നഗരവും ആമസോണിന്റെ അഴിമുഖത്തായി സ്ഥിതിചെയ്യുന്ന ബെലാം ആണ്.

പാര സംസ്ഥാനം
പതാക പാര സംസ്ഥാനം
Flag
ഔദ്യോഗിക ചിഹ്നം പാര സംസ്ഥാനം
Coat of arms
Location of State of Pará in Brazil
Location of State of Pará in Brazil
Coordinates: 5°40′S 52°44′W / 5.667°S 52.733°W / -5.667; -52.733
Country Brazil
Capital and largest cityBelém
ഭരണസമ്പ്രദായം
 • GovernorHelder Barbalho (MDB)
 • Vice GovernorLúcio Vale (PR)
 • SenatorsJader Barbalho (MDB)
Paulo Rocha (PT)
Zequinha Marinho (PSC)
വിസ്തീർണ്ണം
 • ആകെ[[1 E+12_m²|12,47,689.5 ച.കി.മീ.]] (4,81,735.6 ച മൈ)
•റാങ്ക്2nd
ജനസംഖ്യ
 (2012)
 • ആകെ7,792,561
 • റാങ്ക്9th
 • ജനസാന്ദ്രത6.2/ച.കി.മീ.(16/ച മൈ)
 • സാന്ദ്രതാ റാങ്ക്21st
Demonym(s)Paraense
GDP
 • Year2014 estimate
 • TotalR$ 124.585 billions (13th)
 • Per capitaR$ 15 430,53 (22nd)
HDI
 • Year2017
 • Category0.698 (24th)
സമയമേഖലUTC-3 (BRT)
Postal Code
66000-000 to 68890-000

ഏകദേശം 7.5 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള പാര സംസ്ഥാനം വടക്കൻ മേഖലയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമാണെന്നതുപോലെതന്നെ ബ്രസീലിലെ ഏറ്റവും ജനസംഖ്യയുള്ള ഒമ്പതാമത്തെ സംസ്ഥാനവുമാണ്. 1.2 ദശലക്ഷം ചതുരശ്ര കിലോമീറ്റർ (460,000 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഇത് ബ്രസീലിലെ രണ്ടാമത്തെ വലിയ സംസ്ഥാനമാണ്. ആമസോൺ നദി, ആമസോൺ മഴക്കാടുകൾ എന്നിവയാണ് ഈ സംസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ ചിഹ്നങ്ങൾ. പാര റബ്ബർ (പ്രകൃതിദത്ത റബ്ബർമരങ്ങളിൽനിന്നുള്ളത്), മഹാഗണി പോലുള്ള ഉഷ്ണമേഖലാ മരത്തടികൾ, ഇരുമ്പയിര്, ബോക്സൈറ്റ് തുടങ്ങിയ ധാതുക്കൾ എന്നിവ പാര സംസ്ഥാനം ഉത്പാദിപ്പിക്കുന്നു. ഒരു പുതിയ ചരക്ക് വിളയായ സോയ സാന്താരെം പ്രദേശത്ത് കൃഷി ചെയ്യുന്നു.

എല്ലാ ഒക്ടോബറിലും, ബെലാം നഗരം പതിനായിരക്കണക്കിന് വിനോദ സഞ്ചാരികളെ ഏറ്റവും പ്രധാനപ്പെട്ടതും മതപരവുമായ ഒരു വാർഷികാഘോഷമായ സിറിയോ ഡി നസറ ഘോഷയാത്രക്കായി സ്വീകരിക്കുന്നു. ആമസോൺ നദിയിലെ ഒരു ദ്വീപിൽ വികാസം പ്രാപിച്ചതും വംശനാശം സംഭവിച്ചതുമായ മരാജോറ സംസ്കാരത്തെ അടിസ്ഥാനമാക്കിയുള്ള മരാജോ-ശൈലിയിലുള്ള മൺപാത്രമാണ് തലസ്ഥാന നഗരിയിലെ മറ്റൊരു പ്രധാന ആകർഷണം.

ചരിത്രം തിരുത്തുക

1500-ൽ, ആമസോൺ നദിയുടെ അഴിമുഖത്തുകൂടി സഞ്ചരിച്ച ആദ്യ യൂറോപ്യൻ വംശജൻ സ്പാനിഷ് സമുദ്ര സഞ്ചാരിയായിരുന്ന വിസെൻറ് യാസെസ് പിൻസൺ ആയിരുന്നു. പിന്നീട് 1542 ഓഗസ്റ്റ് 26 ന്, സ്പെയിൻകാരനായ ഫ്രാൻസിസ്കോ ഡി ഒറെല്ലാന ഇക്വഡോറിലെ ക്വിറ്റോയിൽ നിന്ന് നദീമാർഗ്ഗം സഞ്ചരിച്ച് ആമസോൺ നദിയുടെ അഴിമുഖത്ത് എത്തിച്ചേർന്നു.[1] 1637 ഒക്ടോബർ 28 ന് പോർച്ചുഗീസ് പൌരനായിരുന്ന പെഡ്രോ ടെക്സീറ ബെലെം പ്രദേശം വിട്ട് ക്വിറ്റോയിലേക്ക് പോകുകയും അദ്ദേഹത്തിന്റെ ഈ പര്യവേഷണ വേളയിൽ നാപ്പോയുടെയും അഗ്വാരിക്കോയുടെയും സംഗമസ്ഥാനത്തായി ഇക്വഡോറിനും പെറുവിനും ഇടയിലെ നിലവിലെ അതിർത്തിയിൽ, ആദ്യം പോർച്ചുഗലിനും ആമസോണിന്റെ ഭൂരിഭാഗവും പാരയുടെ നിലവിലെ എല്ലാ പ്രദേശങ്ങളും ഉൾപ്പെടെ പിന്നീട് ബ്രസീലിനും കരഗതമായ പ്രദേശത്ത് ഒരു അടയാളം സ്ഥാപിച്ചു.[2]

ലുസിറ്റാനിയക്കാരുടെ പൂർവ്വകാല തൊഴിൽ തിരുത്തുക

പുരാവസ്തു ഗവേഷകർ ചരിത്രാതീത ബ്രസീലിലെ പുരാതന നിവാസികളെ അവരുടെ ജീവിതരീതികളേയും ഉപകരണങ്ങളേയും അടിസ്ഥാനമാക്കി തീരപ്രദേശത്തെ വേട്ടയാടി ഉപജീവനം കഴിച്ചവർ, കൃഷിക്കാർ എന്നിങ്ങനെ രണ്ടു വർഗ്ഗങ്ങളായി വിഭജിക്കുന്നു. ഈ ഗ്രൂപ്പുകളെ പിന്നീട് യൂറോപ്യൻ കുടിയേറ്റക്കാർ "ഇന്ത്യക്കാർ" എന്ന് നാമകരണം ചെയ്തു. ബിസി 3000 മുതൽ ബ്രസീലിലും സാന്റാരോം പ്രദേശത്തും മനുഷ്യ സാന്നിധ്യമുണ്ടായിരുന്നുവെന്നു തെളിയിക്കുന്ന പുരാവസ്തു രേഖകളുണ്ട്.

3,500 വർഷങ്ങൾക്കു മുമ്പ് മരാജോ ജനങ്ങൾ കർഷക കുടിലുകളിലോ വീടുകളിലോ താമസിച്ചിരുന്നു. ഈ ആളുകൾക്ക് സെറാമിക്സ്, ചായങ്ങൾ, പ്രകൃതിദത്ത ഔഷധ സംയുക്തങ്ങൾ, കരിച്ചു കൃഷിയിറക്കൽ, എന്നിവയെക്കുറിച്ച് അറിയാമായിരുന്നു. അതുപോലെ തന്നെ അവർ മരച്ചീനി നട്ടുവളർത്തിയിരുന്നു. അവരുടെ സംസ്കാരം വിചിത്രമായ വലിപ്പവും അലങ്കാരവുമുള്ള മരാജോറ മൺപാത്രങ്ങളിലൂടെ അവശേഷിക്കുന്നു. 500 മുതൽ 1300 വരെയുള്ള കാലഘട്ടം മരാജോറ സംസ്കാരത്തിന്റെ പുഷ്കലകാലമായിരുന്നു.

ഗ്രായോ-പാരയുടെയും മാരൻ‌ഹാവോയുടെയും രൂപീകരണം തിരുത്തുക

ടോർഡെസില്ലാസ് ഉടമ്പടി പ്രകാരം (1494) ആമസോൺ താഴ്‌വരയുടെ പ്രദേശം സ്പാനിഷ് കിരീടത്തിന്റെ കൈവശമുണ്ടായിരുന്നു. ഈ പ്രദേശത്തെ പോർച്ചുഗീസ് പ്രദേശമായി ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ പോർച്ചുഗീസ് പര്യവേക്ഷകർ 1616 ൽ ഇവിടെ സാന്താ മരിയ ഡി ബെലാം ഡോ ഗ്രായോ-പാര (സെയിന്റ് മേരി ഓഫ്  ബെത്‌ലഹേം ഓഫ് ദ ഗ്രേറ്റ് പാര) എന്ന് വിളിക്കപ്പെട്ട ഫോർട്ട് ഓഫ് ദ നേറ്റിവിറ്റി (ഫോർട്ട് ഡോ പ്രെസെപിയോ)  സ്ഥാപിച്ചു. ഈ കെട്ടിടം ആമസോണിലെ ആദ്യത്തേതും 1660 വരെ ആമസോൺ പ്രദേശത്തെ ഏറ്റവും പ്രാധാന്യമർഹിക്കുന്നതുമായിരുന്ന ഒന്നായിരുന്നു. കോട്ടയുടെ നിർമ്മാണമുണ്ടായിട്ടും, സുഗന്ധവ്യഞ്ജനങ്ങൾ തേടി ആദ്യകാല ഡച്ച്, ഇംഗ്ലീഷ് കടന്നുകയറ്റങ്ങളാൽ പ്രദേശത്തിന്റെ അധിനിവേശം അടയാളപ്പെടുത്തപ്പെടുകയും അതിനാൽ ഈ പ്രദേശം ശക്തിപ്പെടുത്തുന്നതിന് കോട്ട പടുത്തുയർത്തേണ്ടത് പോർച്ചുഗീസുകാരുടെ ആവശ്യമായി മാറുകയും ചെയ്തു.[3]

അവലംബം തിരുത്തുക

  1. BUENO, E. (2003). Brasil: uma história 2ª edição (in Portuguese). Ática.{{cite book}}: CS1 maint: unrecognized language (link)
  2. BUENO, E. (2003). Brasil: uma história 2ª edição (in Portuguese). Ática.{{cite book}}: CS1 maint: unrecognized language (link)
  3. BUENO, E. A viagem do descobrimento: a verdadeira história da expedição de Cabral. Rio de Janeiro. Objetiva. 1998. p. 132 (in Portuguese)
"https://ml.wikipedia.org/w/index.php?title=പാര_(ബ്രസീൽ)&oldid=3257330" എന്ന താളിൽനിന്ന് ശേഖരിച്ചത്