തലപ്പിള്ളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ തലപ്പിള്ളി (വിവക്ഷകൾ) എന്ന താൾ കാണുക. തലപ്പിള്ളി (വിവക്ഷകൾ)

കേരളത്തിലെ തൃശൂർ ജില്ലയിലെ ഇപ്പോഴത്തെ തലപ്പിള്ളി താലൂക്കൂം, പൊന്നാനി തൊട്ട് ചേറ്റുവ വരെയുള്ള തീരപ്രദേശങ്ങളും ചേർന്നതാണ് ഈ സ്ഥലം.

ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി, മുതലായ സ്ഥലങ്ങൾ പണ്ട് ഇതിലായിരുന്നു. . 18ആം ശതകത്തോടുകൂടി കക്കാട് ശാഖ ഇല്ലാതായി. പിന്നീട് മറ്റ് മൂന്ന് ശാഖകളും ചേർന്ന് അംഗീകരിച്ചിരുന്ന അവരിൽ മൂത്ത അംഗമായിരുന്നു കക്കാട്ട് കാരണവപ്പാട്. കൊച്ചിരാജാവിന്റെ വടക്കൻ പ്രദേശങ്ങളിലെ പ്രധാന സേനാനായകനായിരുന്നു അദ്ദേഹം. തലപ്പിള്ളിയുടെ ദേശവഴികളിൽ ഏറ്റവും ചെറുതായിരുന്നു മണക്കുളം.കക്കാട്, പുന്നത്തൂർ, കുമാരപുരം, ചിറ്റഞ്ഞൂർ, മണക്കുളം എന്നീ താവഴികൾ ഉൾപ്പെടുന്നതാണ് തലപ്പിള്ളി സ്വരൂപം. ഇതിൽ പുന്നത്തൂർ കോവിലകം സ്വതന്ത്രാധികാരം കയ്യാളിയിരുന്നു.ഗുരുവായൂരിനടുത്ത് പൂക്കോട് എന്ന സ്ഥലത്താണ് ഈ കോവിലകം. കൊട്ടാരം നിലനിന്നിരുന്നതിനാൽ കോട്ടപ്പടി എന്ന് ഈ സ്ഥലം അറിയപ്പെടുന്നു. പുന്നത്തൂർ രാജവംശത്തിന്റെ കോവിലകം പില്കാലത്ത് ഗുരുവായൂർ ദേവസ്വം ഏറ്റെടുക്കുകയും ദേവസ്വം വക ആനകളുടെ വാസസ്ഥലം ആക്കിമാറ്റുകയും ചെയ്തു. നിലവിൽ ഗുരുവായൂർ ദേവസ്വം ഉടമസ്ഥതയിൽ ആണ് കോവിലകം.

പേരിനു പിന്നിൽ

തിരുത്തുക

ഒരു കാലത്ത് ജൈനമതസംസ്കാരകേന്ദ്രമായിരുന്നു തലപ്പിള്ളി.

"https://ml.wikipedia.org/w/index.php?title=തലപ്പിള്ളി&oldid=3712974" എന്ന താളിൽനിന്ന് ശേഖരിച്ചത്