കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് ദേശമംഗലം. [1]. തലപ്പിള്ളി താലൂക്കിൽ ഉൾപ്പെടുന്ന ഗ്രാമമാണിത്. വടക്ക് പട്ടാമ്പിയും, തെക്ക് വടക്കാഞ്ചേരിയും, കിഴക്ക് ഷോർണ്ണൂരും, പടിഞ്ഞാറ് കുന്നംകുളവും ദേശമംഗലത്തെ ചുറ്റപ്പെട്ടിരിക്കുന്നു.

Desamangalam
village
Kudappara Temple, Deshamangalam
Kudappara Temple, Deshamangalam
Country India
StateKerala
DistrictThrissur
ജനസംഖ്യ
 (2001)
 • ആകെ8,446
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
6XXXXX
വാഹന റെജിസ്ട്രേഷൻKL-

ജനസംഖ്യ തിരുത്തുക

2001 ലെ സെൻസസ് പ്രകാരം ദേശമംഗലം ഗ്രാമത്തിലെ ആകെയുള്ള ജനസംഖ്യ 8446 ആണ്. അതിൽ 4034 പുരുഷന്മാരും 4412 സ്ത്രീകളും ആണ്. [1]

ചരിത്രവും സംസ്കാരവും തിരുത്തുക

കലാരൂപങ്ങൾക്ക് പ്രശസ്തമാണ് ദേശമംഗലം. തൈപൂയം, ദേശമംഗലം പൂരം, കൊണ്ടയൂർ കുടപ്പാറ പൂരം തുടങ്ങിയവ പ്രശസ്തമാണ്. ദേശമംഗലവും, പരിസരപ്രദേശങ്ങളായ പല്ലൂർ, കൊണ്ടയൂർ, ആറങ്ങോട്ടുകര എന്നിവിടങ്ങളും ചോഴികെട്ടിന് പ്രസിദ്ധമാണ്.

വിദ്യാലയങ്ങൾ/ കോളേജുകൾ തിരുത്തുക

  • ജി വി എച്ച് എസ് എസ്, ദേശമംഗലം
  • അറഫ ബി എഡ് കോളേജ്
  • തേജസ് എഞ്ചിനീയറിങ് കോളേജ്
  • Malabar Engineering College

അവലംബം തിരുത്തുക

  1. 1.0 1.1 "Census of India : Villages with population 5000 & above". Archived from the original on 2008-12-08. Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=ദേശമംഗലം&oldid=3643968" എന്ന താളിൽനിന്ന് ശേഖരിച്ചത്