ബൻജാർമാസിൻ ഇന്തോനേഷ്യയിലെ തെക്കൻ കലിമന്താൻ പ്രവിശ്യയുടെ തലസ്ഥാനമാണ്. ബാരിറ്റോ നദി, മാർത്താപുര നദികളുടെ സംഗമസ്ഥാനത്തിനടുത്തുള്ള അഴിമുഖ ദ്വീപിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. അതിനാൽ, ബൻജാർമാസിൻ പലപ്പോഴും"റിവർ സിറ്റി" എന്ന അപരനാമത്തിലും അറിയപ്പെടുന്നു. 2010 ലെ സെൻസസിൽ ഈ നഗരത്തിലെ ജനസംഖ്യ 625,395 ആയിരുന്നു. ഇത് 2017 അവസാനത്തോടെ 720,000 ആയി ഉയരുമെന്ന് കണക്കാക്കപ്പെട്ടിരുന്നു.

ബൻജാർമാസിൻ‍
Other transcription(s)
 • Jawiبنجر ماسين
 • Chinese馬辰
 • PinyinMǎ chén
From top, left to right: Kayu Tangi roundabout, Proclamation monument of South Kalimantan, Sultan Suriansyah tomb complex, Hotel G-Sign of Banjarmasin, Sabilal Muhtadin Great Mosque, Soetji Nurani (EYD: Suci Nurani) Temple, and Traditional Floating Market of Kuin River.
From top, left to right:
Kayu Tangi roundabout, Proclamation monument of South Kalimantan, Sultan Suriansyah tomb complex, Hotel G-Sign of Banjarmasin, Sabilal Muhtadin Great Mosque, Soetji Nurani (EYD: Suci Nurani) Temple, and Traditional Floating Market of Kuin River.
Official seal of ബൻജാർമാസിൻ‍
Seal
Nickname(s): 
Kota Seribu Sungai (Indonesian: City of Thousand Rivers), the Venice of the East
Motto(s): 
Kayuh Baimbai (Banjarese: 'Rowing Together')
Banjarmasin within South Kalimantan
Banjarmasin within South Kalimantan
Coordinates: 3°20′S 114°35′E / 3.333°S 114.583°E / -3.333; 114.583
CountryIndonesia
ProvinceSouth Kalimantan
CityBanjarmasin
Subdistricts5
Established24 September 1526
ഭരണസമ്പ്രദായം
 • MayorIbnu Sina
വിസ്തീർണ്ണം
 • City98.46 ച.കി.മീ.(38.02 ച മൈ)
 • മെട്രോ
3,404.46 ച.കി.മീ.(1,314.47 ച മൈ)
ഉയരം
1 മീ(3 അടി)
ജനസംഖ്യ
 (2018 (estimated))
 • City722,357
 • ജനസാന്ദ്രത7,300/ച.കി.മീ.(19,000/ച മൈ)
 • മെട്രോപ്രദേശം
2,184,427
സമയമേഖലUTC+8 (WITA)
ഏരിയ കോഡ്+62 511
വെബ്സൈറ്റ്www.banjarmasinkota.go.id


സമ്പദ്‍വ്യവസ്ഥ

തിരുത്തുക

ഗതാഗതം, വാർത്താവിനിമയം (നഗരത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 26.1 ശതമാനം) സംസ്ക്കരണ വ്യവസായങ്ങൾ (24.9 ശതമാനം), വ്യാപാരം, വാണിജ്യം (16.5 ശതമാനം) എന്നിവയാണ് നഗരത്തിന്റെ പ്രധാന ധനാഗമമാർഗ്ഗങ്ങൾ. പ്രധാന സംസ്കരണ വ്യവസായങ്ങളിൽ പ്ലൈവുഡ്, ചൂരൽ, റബ്ബർ നിർമ്മാണം എന്നിവയും ഉൾപ്പെടുന്നു.

ഭരണവിഭാഗങ്ങൾ

തിരുത്തുക

ബൻജാർമാസിൻ നഗരത്തെ അഞ്ചു ഭരണ ജില്ലകളായി തിരിച്ചിരിക്കുന്നു. 2010 ലെ സെൻസസ് പ്രകാരമുള്ള അവയിലെ ജനസംഖ്യ താഴെക്കൊടുത്തിരിക്കുന്ന പട്ടിക പ്രകാരമാണ്.[1]

പേര് ജനസംഖ്യ

(സെൻസസ് 2010)

ബൻജാർമാസിൻ സെലാറ്റാൻ

(തെക്കൻ ബൻജാർമാസിൻ)

146,068
ബൻജാർമാസിൻ തിമർ

(കിഴക്കൻ ബൻജാർമാസിൻ)

111,912
ബൻജാർമാസിൻ ബരത്

(പടിഞ്ഞാറൻ ബൻജാർമാസിൻ)

143,461
ബൻജാർമാസിൻ തെൻഗാഹ്

(മദ്ധ്യ ബൻജാർമാസിൻ)

91,700
ബൻജാർമാസിൻ ഉത്താര

(വടക്കൻ ബൻജാർമാസിൻ )

132,340


അടിസ്ഥാനസൗകര്യങ്ങളും ഗതാഗതവും

തിരുത്തുക

നഗരത്തിന് പുറത്തായി ഏകദേശം 25 കിലോമീറ്റർ അകലെയുള്ള സ്യാംസുദ്ദീൻ നൂർ എയർപോർട്ടാണ് വ്യോമ ഗതാഗതത്തിനായി നഗരം ഉപയോഗിക്കുന്നത്. ബാരിറ്റോ നദീതടത്തിലെ ത്രിശക്തി എന്നറിയപ്പെടുന്ന ആഴമേറിയ തുറമുഖമാണ് നഗരത്തിലെ ജലഗതാഗതത്തിനും റബ്ബർ, കുരുമുളക്, തടി, പെട്രോളിയം, കൽക്കരി, സ്വർണം, വൈരക്കല്ലുകൾ തുടങ്ങിയവ ഉൾപ്പെടുന്ന വസ്തുക്കളുടെ കയറ്റുമതിക്കുമായി ഉപയോഗിക്കുന്നത്. ജാവയിൽ നിന്നും തിരിച്ചുമുള്ള യാത്രാക്കപ്പലുകളും ഫെറികളും ഇവിടെനിന്നാണ് പ്രവർത്തിക്കുന്നത്.

വെള്ളപ്പൊക്ക സാധ്യതയുള്ള ജലഗതാഗത മാർഗ്ഗങ്ങളുമായി ഇഴപിരിഞ്ഞു കിടക്കുന്ന നഗരത്തിലെ അനേകം ഭവനങ്ങൾ വെള്ളത്തിനു മുകളിലേയ്ക്ക് ഉയർന്നു നിൽക്കുന്ന തരത്തിൽ പൊങ്ങുതടികൾക്കു മുകളിലോ ഊന്നുകാലിനു മുകളിലോ ആണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ജലപാതകളിൽ ചെറു തുഴവഞ്ചികൾ യാത്രയ്ക്കായി ഉപയോഗിക്കുന്നുണ്ട്. (പ്രധാന നദികളിലേയ്ക്ക് സ്പീഡ്ബോട്ടുകൾ, നൗകകൾ, നീളമുള്ള വള്ളങ്ങൾ, ബാർജുകൾ എന്നിവ വഴി മാത്രമേ യാത്രാസൌകര്യം ലഭ്യമാവൂ). വലിയ കൽക്കരി കയറ്റുമതി ദ്വീപസമൂഹ തുറമുഖമായ ടാബോണിയോക്കിന് ഏറ്റവും സമീപസ്ഥമായ നഗരമാണിത്. തഞ്ജംഗ് ബാരയോടൊപ്പം ചേർന്ന് ഇത് ഇന്തോനേഷ്യയിലെ ഏറ്റവും വലിയ കൽക്കരി നിറയ്ക്കുന്ന തുറമുഖങ്ങളായി മാറുന്നു.[2]


ജനസംഖ്യ

തിരുത്തുക

ഈ നഗരത്തിലെ ജനസംഖ്യയിൽ 96 ശതമാനവും മുസ്ലീം മതസ്ഥരാണ്. പ്രൊട്ടസ്റ്റന്റ്, കത്തോലിക്ക, ഹിന്ദു, ബുദ്ധമതക്കാർ എന്നിവരാണ് ഇതര മതസ്ഥർ. നഗരത്തിൽ ബൻജാരി ജനവിഭാഗത്തിനാണ് ഭൂരിപക്ഷം. ജാവാനീസ്, മദുരി മറ്റു വംശീയ വിഭാഗങ്ങൾ എന്നിവ ഇവിടെ ന്യൂനപക്ഷമാണ്.

ചരിത്രം

തിരുത്തുക
 
സുൽത്താൻ സുരിയാൻസ്യാ മസ്ജിദ് ബൻജാർമാസിനിലെയും തെക്കൻ കാലിമന്താനിലാകമാനവുമുള്ള ഏറ്റവും പഴയ മസ്ജിദാണ്.

തെക്കൻ കലിമന്താനിൽ നിലനിന്നിരുന്ന ഒരു പുരാതന സാമ്രാജ്യമായിരുന്നു നാൻ സെരുണായ്, എന്നാൽ ഇതിന്റെ സ്ഥാനത്ത് പെട്ടെന്നുതന്നെ ഇവിടെ ബുദ്ധമത രാജ്യമായ തഞ്ചൻപുരി നിലവിൽ വന്നു. പതിനാലാം നൂറ്റാണ്ടിൽ ബൻജാർമാസിൻ മജാപാഹിത് സാമ്രാജ്യത്തിൻറെ സാമന്തരാജ്യങ്ങളായിരുന്ന നെഗാര ദീപ, നാഗാര ദാഹ എന്നീ ഹിന്ദു രാജ്യങ്ങളുടെ ഭാഗമായിരുന്നു.

കാലാവസ്ഥ

തിരുത്തുക

കോപ്പൻ കാലാവസ്ഥാ വർഗ്ഗീകരണമനുസരിച്ച് ബൻജാർമാസിനിൽ ഈർപ്പമുള്ളതും വരണ്ടതുമായ ഒരു ഉഷ്ണമേഖലാ കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്. 27 ഡിഗ്രി സെൽഷ്യസ് ശരാശരിയിൽ, വർഷം മുഴുവൻ താരതമ്യേന സ്ഥിരതയുള്ള കാലാവസ്ഥയാണെങ്കിലും നഗരത്തിൽ യഥാർഥത്തിലുള്ള വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്നില്ല. എന്നിരുന്നാലും ബൻജാർമാസിൻ വർഷത്തിൽ ചില സമയങ്ങളിൽ ശ്രദ്ധേയമായ ഈർപ്പവും വരൾച്ചയും കാണപ്പെടുന്നുണ്ട്. നവംബർ മുതൽ മെയ് വരെയുള്ള മാസങ്ങളിൽ വർഷത്തിൽ ഏറ്റവും കൂടുതൽ ഈർപ്പമുള്ളതും പ്രതിമാസം 200 മില്ലിമീറ്ററോ (7.9 ഇഞ്ച്) അല്ലെങ്കിൽ കൂടുതലായോ ഉള്ള മഴയാണുണ്ടാകുന്നത്. ജൂൺ മാസം മുതൽ ഒക്ടോബർ മാസം വരെയുള്ള കാലങ്ങൾ വരണ്ടതും പ്രതിമാസം ഏകദേശം 120 മില്ലിമീറ്റർവരെ (4.7 ഇഞ്ച്) മഴ ലഭിക്കുന്നതുമാണ്. പ്രതിവർഷം ബൻജാർമാസിനിൽ ശരാശരി 2,600 മില്ലിമീറ്ററിൽ (100 ഇഞ്ച്) കുറഞ്ഞ മഴയാണു ലഭിക്കുന്നത്.

 
Island of Pulau Petak near Bandjermasin, across the Barito river
Banjarmasin പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 29
(85)
29
(85)
30
(86)
31
(87)
31
(88)
31
(87)
31
(87)
31
(88)
31
(88)
31
(88)
31
(87)
29
(85)
31
(87)
ശരാശരി താഴ്ന്ന °C (°F) 25
(77)
25
(77)
24
(76)
26
(78)
26
(78)
25
(77)
24
(75)
24
(75)
24
(75)
25
(77)
25
(77)
24
(76)
24
(76)
മഴ/മഞ്ഞ് mm (inches) 350
(13.78)
300
(11.81)
310
(12.2)
210
(8.27)
200
(7.87)
120
(4.72)
120
(4.72)
110
(4.33)
130
(5.12)
120
(4.72)
230
(9.06)
290
(11.42)
2,570
(101.18)
ഉറവിടം: http://www.weatherbase.com/weather/weather.php3?s=58669&refer=&units=metric
  1. Biro Pusat Statistik, Jakarta, 2011.
  2. Admiralty sailing directions - Indonesia (10th ed.). Taunton: UK Hydrographic office. 15 July 2015. {{cite book}}: |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=ബൻജാർമാസിൻ‍&oldid=3457944" എന്ന താളിൽനിന്ന് ശേഖരിച്ചത്