ചൂരൽ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചൂരൽ (വിവക്ഷകൾ) എന്ന താൾ കാണുക. ചൂരൽ (വിവക്ഷകൾ)

അരെക്കേസീ വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഒരു ഔഷധസസ്യമാണ് ചൂരൽ. കേരളത്തിലെ വനപ്രദേശങ്ങളിലും കാവുകളിലും കണ്ടുവരുന്ന ചൂരൽ സാധാരണയായി കരകൗശലവസ്തുക്കൾ, നിത്യോപയോഗസാധനങ്ങൾ തുടങ്ങിയവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. ഇന്ത്യയിൽ പശ്ചിമഘട്ടമലനിരകളിലും ഏഷ്യയിലെ മറ്റു പ്രദേശങ്ങൾ, ആഫ്രിക്ക, ഓസ്ട്രേലിയ എന്നീ പ്രദേശങ്ങളിലും ചൂരൽ കാണപ്പെടുന്നു[1].

ചൂരൽ
ശാസ്ത്രീയ വർഗ്ഗീകരണം
Kingdom:
Division:
Class:
Order:
Family:
Subfamily:
Genus:
Species:
C. rotang
Binomial name
Calamus rotang

രസഗുണങ്ങൾ തിരുത്തുക

സവിശേഷതകൾ തിരുത്തുക

പടർന്നുകയറുന്ന ഇനമായ വള്ളിച്ചൂരൽ, കനം കൂടിയ തണ്ടോടുകൂടിയ വടിച്ചൂരൽ എന്നിങ്ങനെ പ്രധാനമായും രണ്ട് തരം ചൂരലുകൾ ആണ് സാധാരണ കാണപ്പെടുന്നത്. മുളയുടെ തണ്ടിനോട് സാമ്യമുള്ളതും[2] മഞ്ഞ നിറമുള്ളതും മുള്ളുകൾ കൊണ്ട് നിറഞ്ഞതുമായ തണ്ടുകളുടെ മുട്ടുകളിൽ നിന്നും ഇലത്തണ്ടുകൾ ഉണ്ടാകുന്നു. ഇലകൾക്ക് തെങ്ങ്, പന തുടങ്ങിയവയുടേതുപോലെയുള്ള ഓലകൾ ഒന്നിടവിട്ട് ഉണ്ടാകുന്നു.

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. http://www.floracafe.com/Search_PhotoDetails.aspx?Photo=Top&Id=583
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-12-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-31.
"https://ml.wikipedia.org/w/index.php?title=ചൂരൽ&oldid=3797057" എന്ന താളിൽനിന്ന് ശേഖരിച്ചത്