ബ്രൈറ്റൺ & ഹോവ് അൽബിയോൺ ഫുട്ബോൾ ക്ലബ്
ഇംഗ്ലണ്ടിലെ ബ്രൈറ്റൺ ആന്റ് ഹോവ് നഗരം ആസ്ഥാനമായുള്ള ഒരു പ്രൊഫഷണൽ ഫുട്ബാൾ ക്ലബ് ആണ് ബ്രൈറ്റൺ & ഹോവ് അൽബിയോൺ ഫുട്ബോൾ ക്ലബ്. ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് സംവിധാനത്തിലെ ഏറ്റവും മികച്ച ലീഗ് ആയ പ്രീമിയർ ലീഗിലാണ് അവർ മത്സരിക്കുന്നത്. നഗരത്തിന്റെ വടക്കുകിഴക്കായി ഫാൽമറിൽ സ്ഥിതിചെയ്യുന്ന, 30,750 കാണികളെ ഉൾകൊള്ളാൻ ശേഷിയുള്ള, ഫാൽമർ സ്റ്റേഡിയമാണ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട്.
![]() | |||||||||||||||||||||||||||||||||||||||||||||||||
പൂർണ്ണനാമം | ബ്രൈറ്റൺ & ഹോവ് അൽബിയോൺ ഫുട്ബോൾ ക്ലബ് | ||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
വിളിപ്പേരുകൾ | ദ സീഗൾസ്, അൽബിയോൺ | ||||||||||||||||||||||||||||||||||||||||||||||||
ചുരുക്കരൂപം | ബ്രൈറ്റൺ | ||||||||||||||||||||||||||||||||||||||||||||||||
സ്ഥാപിതം | 24 ജൂൺ 1901 | ||||||||||||||||||||||||||||||||||||||||||||||||
മൈതാനം | ഫാൽമർ സ്റ്റേഡിയം ഫാൽമർ, ഇംഗ്ലണ്ട്; (കാണികൾ: 30,750[1]) | ||||||||||||||||||||||||||||||||||||||||||||||||
ചെയർമാൻ | ടോണി ബ്ലൂം | ||||||||||||||||||||||||||||||||||||||||||||||||
Head coach | ഗ്രഹാം പോട്ടർ | ||||||||||||||||||||||||||||||||||||||||||||||||
ലീഗ് | Premier League | ||||||||||||||||||||||||||||||||||||||||||||||||
2018–19 | Premier League, 17th of 20 | ||||||||||||||||||||||||||||||||||||||||||||||||
വെബ്സൈറ്റ് | ക്ലബ്ബിന്റെ ഹോം പേജ് | ||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||
![]() |
"സീഗൾസ്" അല്ലെങ്കിൽ " അൽബിയോൺ "എന്നും വിളിപ്പേരുള്ള ബ്രൈറ്റൺ 1901 ൽ ആണ് സ്ഥാപിതമായത്. 1920 ൽ ഫുട്ബോൾ ലീഗിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് സതേൺ ലീഗിൽ അവരുടെ ആദ്യകാല പ്രൊഫഷണൽ ഫുട്ബോൾ കളിച്ചു. 1979 നും 1983 നും ഇടയിൽ മികച്ച രീതിയിൽ കളിച്ച ക്ലബ് 1983 ലെ എഫ്എ കപ്പ് ഫൈനലിലെത്തുകയും ഒരു റീപ്ലേയ്ക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിനോട് പരാജയപ്പെട്ടു. [2] അതേ സീസണിൽ തന്നെ അവർ ഒന്നാം ഡിവിഷനിൽ നിന്ന് തരം താഴ്ത്തപ്പെട്ടു.
1990 കളുടെ അവസാനത്തോടെ, സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുകയായിരുന്ന ബ്രൈറ്റൺ ഇംഗ്ലീഷ് ഫുട്ബോളിന്റെ നാലാം തലത്തിൽ ആണ് കളിച്ചിരുന്നത്. 1997 ൽ അവിടെ നിന്നും തരം താഴ്ത്തൽ ഭീഷണി തലനാരിഴക്ക് ഒഴിവാക്കിയശേഷം ബോർഡിൽ മാറ്റങ്ങൾ വരുത്തുകയും അടച്ചുപൂട്ടലിൽ നിന്ന് ക്ലബ്ബിനെ രക്ഷിക്കുകയും ചെയ്തു. 2001 ലും 2002 ലും തുടർച്ചയായുള്ള പ്രമോഷനുകൾ ബ്രൈറ്റണെ രണ്ടാം നിരയിലേക്ക് തിരികെ കൊണ്ടുവന്നു. 14 വർഷം സ്ഥിരമായ ഹോം ഗ്രൗണ്ട് ഇല്ലാതെ കളിച്ച ക്ലബ് 2011 ൽ സ്ഥിരം വേദിയായ ഫാൽമർ സ്റ്റേഡിയത്തിലേക്ക് മാറി. 2016–17 സീസണിൽ ബ്രൈറ്റൺ ഇ.എഫ്.എൽ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്തെത്തിയതോടെ, പ്രീമിയർ ലീഗിലേക്ക് 34 വർഷത്തിന് ശേഷം സ്ഥാനക്കയറ്റം ലഭിച്ചു.
കളിക്കാർ തിരുത്തുക
നിലവിലെ സ്ക്വാഡ് തിരുത്തുക
- പുതുക്കിയത്: 1 February 2021[3]
കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.
|
|
വായ്പയ്ക്ക് കൊടുത്ത കളിക്കാർ തിരുത്തുക
|
|
അണ്ടർ 23 ടീമും അക്കാദമിയും തിരുത്തുക
|
|
മാനേജർമാർ തിരുത്തുക
|
|
|
|
ബഹുമതികൾ തിരുത്തുക
ലീഗ് തിരുത്തുക
- ഫുട്ബോൾ ലീഗ് രണ്ടാം ഡിവിഷൻ / ഇഎഫ്എൽ ചാമ്പ്യൻഷിപ്പ് (ടയർ 2) റണ്ണേഴ്സ് അപ്പ്: 1978–79, 2016–17
- ഫുട്ബോൾ ലീഗ് മൂന്നാം ഡിവിഷൻ സൗത്ത് / ഫുട്ബോൾ ലീഗ് രണ്ടാം ഡിവിഷൻ / ഫുട്ബോൾ ലീഗ് വൺ (ടയർ 3) ചാമ്പ്യൻമാർ: 1957–58, 2001–02, 2010–11
- ഫുട്ബോൾ ലീഗ് ഫോർത്ത് ഡിവിഷൻ / ഫുട്ബോൾ ലീഗ് തേർഡ് ഡിവിഷൻ (ടയർ 4) ചാമ്പ്യൻമാർ: 1964–65, 2000–01
- സതേൺ ഫുട്ബോൾ ലീഗ് ചാമ്പ്യന്മാർ: 1909-10
കപ്പ് തിരുത്തുക
- എഫ്എ കപ്പ് റണ്ണേഴ്സ്-അപ്പ്: 1983
- എഫ്എ ചാരിറ്റി ഷീൽഡ് വിജയികൾ: 1910
- സസെക്സ് സീനിയർ ചലഞ്ച് കപ്പ് വിജയികൾ (14): 1942–43, 1987–88, 1991–92, 1993–94, 1994–95, 1999–00, 2003–04, 2006–07, 2007–08, 2009–10, 2010 –11, 2012–13, 2016–17, 2017–18
- സസെക്സ് റോയൽ അൾസ്റ്റർ റൈഫിൾസ് ചാരിറ്റി കപ്പ് ജേതാക്കൾ: 1959-60, 1960-61 [a] [6]
അവലംബം തിരുത്തുക
- ↑ "Premier League Handbook 2020/21" (PDF). Premier League. പുറം. 8. മൂലതാളിൽ നിന്നും 29 December 2020-ന് ആർക്കൈവ് ചെയ്തത് (PDF). ശേഖരിച്ചത് 29 December 2020.
- ↑ "1983 FA Cup Final". Fa-CupFinals.co.uk. ശേഖരിച്ചത് 6 September 2011.
- ↑ "First team". Brighton & Hove Albion F.C. ശേഖരിച്ചത് 5 October 2020.
- ↑ Cleeves, Kieran (19 August 2018). "Hughton's admiration for Mourinho". Brighton & Hove Albion F.C. ശേഖരിച്ചത് 26 August 2018.
- ↑ "Club records". Brighton & Hove Albion F.C. 3 January 2014. മൂലതാളിൽ നിന്നും 30 May 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 July 2018.
- ↑ "R.U.R. Cup Final Results – Sussex County Football Association". Sussexcountyleague.com. മൂലതാളിൽ നിന്നും 4 March 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 November 2012.
ബാഹ്യ ലിങ്കുകൾ തിരുത്തുക
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/>
റ്റാഗ് കണ്ടെത്താനായില്ല