ബ്രെൻഡ വക്കാറോ

അമേരിക്കൻ ചലചിത്ര നടി

ബ്രെൻഡ ബ്യൂൾ വാക്കാറോ (ജനനം: നവംബർ 18, 1939) ഒരു അമേരിക്കൻ നാടക, ടെലിവിഷൻ, ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയായിരുന്നു. അരനൂറ്റാണ്ടിലേറെക്കാല നീണ്ടുനിന്ന അവരുടെ അഭിനയ ജീവിതത്തിൽ, ഒരു അക്കാഡമി അവാർഡിന് നാമനിർദ്ദേശം, മൂന്ന് ഗോൾഡൻ ഗ്ലോബ് പുരസ്കാര നാമനിർദ്ദേശങ്ങൾ (ഒന്നു ലഭിച്ചു) നാല് പ്രൈംടൈം എമ്മി അവാർഡ് നാമനിർദ്ദേശങ്ങൾ (ഒന്നു ലഭിച്ചു) മൂന്ന് ടോണി അവാർഡ് നാമനിർദ്ദേശങ്ങൾ എന്നിവ അവർക്കു ലഭിച്ചിട്ടുണ്ട്.

ബ്രെൻഡ വക്കാറോ
Vaccaro in Where It's At (1969)
ജനനം
ബ്രെൻഡ ബ്യൂൾ വാക്കാറോ

(1939-11-18) നവംബർ 18, 1939  (85 വയസ്സ്)
വിദ്യാഭ്യാസംNeighborhood Playhouse School of the Theatre
തൊഴിൽനടി
സജീവ കാലം1961–ഇതുവരെ
ജീവിതപങ്കാളി(കൾ)
മാർട്ടിൻ ഫ്രൈഡ്
(m. 1965; div. 1970)

വില്ല്യം ബിഷപ്പ്
(m. 1977; div. 1978)

ചാൾസ് കാന്നിസ്സാറോ
(m. 1981; div. 1982)

ഗയ് ഹെക്ടർ
(m. 1986)

ആദ്യകാലജീവിതം

തിരുത്തുക

ന്യൂയോർക്കിലെ ബ്രൂക്ക്ലിനിലാണ് വക്കാറോ ജനിച്ചത്. ഇറ്റാലിയൻ-അമേരിക്കൻ മാതാപിതാക്കളായിരുന്ന ക്രിസ്റ്റീൻ എം, മാരിയോ എ. വൊക്കാരോ എന്നിവരുടെ പുത്രിയായിരുന്നു. മാരിയോ വക്കാറോ ഒര ഭക്ഷണശാലാധിപതിയായിരുന്നു.[1][2] ഡള്ളാസിലും ടെക്സാസിലുമായി ബ്രെൻഡ് ബാല്യകാലം ചെലവഴിക്കുകയും മാതാപിതാക്കൾ 1957-ൽ അവിടെ മാരിയോയുടെ ഭക്ഷണശാല തുറക്കുകയു ചെയ്തു.[3] തോമസ് ജെഫേഴ്സൺ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടി.[4] ന്യൂയോർക്ക് നഗരത്തിലേയ്ക്ക് തിരിച്ചെത്തിയ ശേഷം സാൻഫോർഡ് മെയിസ്നറുടെ മാർഗ്ഗനിർദ്ദേശമനുസരിച്ച് സമീപത്തെ നാടകശാലയിൽ അഭിനയം പരിശീലിക്കുകയും1961 ൽ ഹാസ്യ നാടകമായ 'എവരിബഡി ലവ്സ് ഓപൽ' എന്ന പേരിലുള്ള അൽപായുസായ ബ്രോഡ്‍വേ നാടകത്തിലൂടെ അരങ്ങേറ്റം നടത്തിയതോടെ ഇതിലെ അഭിനയത്തിന് ഒരു തിയേറ്റർ വേൾഡ് അവാർഡ് കരസ്ഥമാക്കുകയും ചെയ്തു.[5]

അഭിനയരംഗം

തിരുത്തുക

വക്കാറോയുടെ ബ്രോ‍ഡ്‍വേ മതിപ്പുകളിൽ, 'ദി അഫയർ' (1962), 'കാക്റ്റസ് ഫ്ലവർ' (1965), 'ഹൌ നൌ, ഡൗ ജോൺസ്' (1967), 'ദി ഗുഡ്ബൈ പീപ്പിൾ' (1968), 'ദി ഓഡ് കപ്പിളിന്റെ' പെൺപതിപ്പ് (1985), 'ജേക്ക്സ് വിമൻ' (1992) എന്നിവ ഉൾപ്പെടുന്നു. പരുപരുത്ത ശബ്ദത്തിനുടമായിരുന്ന ഈ അഭിനേത്രി ഒരു നാടകത്തിലെ ഏറ്റവും മികച്ച ഫീച്ചർ നടി (കാക്റ്റസ് ഫ്ലവർ), ഒരു നൃത്ത-സംഗീത-നാടകത്തിലെ മികച്ച നടി (ഡൗ ജോൺസ്), ഒരു നാടകത്തിലെ ഏറ്റവും മികച്ച നടി (ദ ഗുഡ്ബൈ പീപ്പിൾ) എന്നിങ്ങനെ മൂന്ന് തവണ ടോണി അവാർഡിനു നാമനിർ‌ദ്ദേശം ചെയ്യപ്പെട്ടിരുന്നു.[6]

1969 ലെ 'മിഡ്നൈറ്റ് കൌബോയ്' എന്ന ചിത്രത്തിൽ ഡസ്റ്റിൻ ഹോഫ്മാനും ജോൺ വോയ്റ്റിനുമൊപ്പം പ്രത്യക്ഷപ്പെടുകയും ഇതിലെ അഭിനയത്തിലു മികച്ച സഹനടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.

1975 ൽ ജാക്വിലിൻ സൂസന്റെ നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമായ വൺസ് ഈസ് നോട്ട് ഇനഫിലെ വേഷത്തിന് ഒരു അക്കാദമി പുരസ്കാര നാമനിർദ്ദേശം ലഭിക്കുകയും മികച്ച സഹനടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തു.[അവലംബം ആവശ്യമാണ്]

'എയർപോർട്ട് '77', 'കാപ്രിക്കോൺ വൺ', 'ദി പ്രൈഡ് ഓഫ് ജെസേ ഹല്ലാം', 'സൂപ്പർ ഗേൾ', 'ദ മിറർ ഹാസ് ടു ഫേസസ്', 'ഹാർട്ട് ഓഫ് മിഡ്നൈറ്റ്', 'സോറോ, ദ ഗേ ബ്ലേഡ്', 'ഹൗസ് ബൈ ദ ലേക്' (ഡെത്ത് വീക്കൻഡ് എന്നുകൂടി അറിയപ്പെടുന്നു) എന്നിവയാണ് അധിക ഖ്യാതി നേടിയ ചിത്രങ്ങൾ.[7]

അഭിനയിച്ച ചിത്രങ്ങളും മറ്റും

തിരുത്തുക
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1969 വെയർ ഇറ്റ്സ് അറ്റ് മോളി ഹിർഷ്ച് നാമനിർദ്ദേശം—വർഷത്തെ പുതുമുഖത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം – നടി
1969 മിഡ്നൈറ്റ് കൌബോയ് ഷെർലി നാമനിർദ്ദേശം—മികച്ച സഹനടിയ്ക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം – മോഷൻ പികച്ചർ
1970 ഐ ലവ് മൈ വൈഫ് ജോഡി ബറോസ്
1971 ഗോയിംഗ് ഹോം ജെന്നി
1972 സമ്മർട്രീ വനേറ്റ
1972 ഗോയിംഗ് ഹോം ജെന്നി ബെൻസൺ
1975 വൺസ് ഈസ് നോട്ട് ഇനഫ് ലിൻഡ റിഗ്സ് മികച്ച സഹനടിയ്ക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം – മോഷൻ പിക്ചർനാമനിർദ്ദേശം—മികച്ച സഹനടിയ്ക്കുള്ള അക്കാദമി അവാർഡ്
1976 ഡെത്ത് വീക്കെൻഡ് ഡയാനെ
1977 കാപ്രിക്കോൺ വൺ കെയ് ബ്രൂബക്കർ നാമനിർദ്ദേശം—മികച്ച് സഹനടിയ്ക്കുള്ള സാറ്റൺ അവാർഡ്
1977 എയർപോർട്ട് '77 ഈവ് ക്ലേറ്റൺ
1979 ഫാസ്റ്റ് ചാർലീ... ദ മൂൺബീം റൈഡർ ഗ്രേസ് വുൾഫ്
1980 ദ ഫസ്റ്റ് ഡെഡ്‍ലി സിൻ മോനിക്ക ഗിൽബർട്ട്
1981 സോറോ, ദ ഗേ ബ്ലേഡ് ഫ്ലോറിൻഡ
1984 സൂപ്പർഗേൾ ബിയാങ്ക
1985 വാട്ടർ ഡൊളോറസ് ത്വായിറ്റെസ്
1988 ഹാർട്ട് ഓഫ് മിഡ്നൈറ്റ് ബെറ്റി
1989 ടെൻ ലിറ്റിൽ ഇന്ത്യൻസ് മോറിസൺ മാർഷൽ
1989 കുക്കീ ബണ്ണി
1990 ലീതൽ ഗേംസ് സ്റ്റല്ല ഹഡ്സൺ
1991 മാർ‌ക്വെ ഓഫ് ദ റെഡ് ഡെത്ത് എലെയ്ന ഹാർട്ട്
1994 ലവ് അഫയർ നോറ സ്റ്റിൽമാൻ
1996 ദ മിറർ ഹാസ് ടൂ ഫേസസ് ഡോറിസ്
2002 സോണി മെഗ്
2003 ചാർലറ്റ്സ് വബ്ബ് 2: വിൽബേർസ് ഗ്രേറ്റ് അഡ്വഞ്ചർ മിസിസ്. ഹിർസ്ച്ച്
2005 ബോയിന്റൺ ബീച്ച് ക്ലബ്ബ് മരിലിൻ
2016 കുബോ ആന്റ് ദ ടു സ്ടിംഗ്സ് കാമെയോ ശബ്ദം
2017 ദ ക്ലാപ്പർ ഇഡ ക്രമ്പിൾ‌
2019 വൺസ് അപ്പൺ എ ടൈം ഇൻ ഹോളിവുഡ് ചിത്രീകരണം പുരോഗമിക്കുന്നു
  1. "Brenda Vaccaro biography". FilmReference.com. Retrieved August 2, 2015.
  2. "Brenda Vaccaro profile". Yahoo! Movies. Archived from the original on May 22, 2011.
  3. "Texas Obituaries July 1999 - July 2001: Vaccaro, Christine Pavia". TexasAlmanac.com. Retrieved July 3, 2018.
  4. Wuntch, Philip (August 17, 2006). "'Boynton' star Brenda Vaccaro's still got the sass". The Dallas Morning News via The Providence Journal. Archived from the original on September 3, 2006. Retrieved August 2, 2015. {{cite web}}: Italic or bold markup not allowed in: |publisher= (help)
  5. "Past Recipients". Theatre World Awards. Archived from the original on October 4, 2015. Retrieved May 3, 2015.
  6. "Brenda Vaccaro profile". Internet Broadway Database. Archived from the original on 2015-08-03. Retrieved November 18, 2009. Separate tabs for "Productions" and "Awards". Additional WebCitation of "Production".
  7. IMDb profile, imdb.com; accessed September 9, 2015.
"https://ml.wikipedia.org/w/index.php?title=ബ്രെൻഡ_വക്കാറോ&oldid=4100416" എന്ന താളിൽനിന്ന് ശേഖരിച്ചത്