സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് ബ്രാസ്സിക്കേസീ (Brassicaceae). കുറ്റിച്ചെടികൾ മാത്രം കാണപ്പെടുന്ന ഈ സസ്യകുടുംബത്തിൽ ഏകവർഷികളും, ദ്വിവർഷികളും, ബഹുവർഷികളും ഉൾപ്പെടുന്നു. ഈ സസ്യകുടുംബത്തിൽ ഏകദേശം 350 ജീനസ്സുകളിലായി ഏകദേശം 3000 സ്പീഷിസുകളും ഉൾപ്പെടുന്നു. സാധാരണയായി വടക്കേ അർദ്ധഗോളത്തിലെ മിതശീതോഷ്‌ണമേഖലകളിളാണ് ഈ സസ്യകുടുംബത്തെകാണുന്നത്. ഏഷ്യയിൽ ഇവ ധാരാളമായി കണ്ടു വരുന്നു.

ബ്രാസ്സിക്കേസീ
Winter cress, Barbarea vulgaris
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Brassicaceae

Genera

See text.

സവിശേഷതകൾ

തിരുത്തുക

ഇലകൾ ലഘുപത്രങ്ങളോടു കൂടിയവയും, ഏകാന്തരന്യാസത്തിൽ (alternate phyllotaxis) ക്രമീകരിച്ചതും, ഇലകളിലെ സിരാവിന്യാസം ജാലികാസിരാവിന്യാസവുമാണ്.പത്രവൃന്തത്തിന്റെ അടിയിലായി ഉപപർണ്ണങ്ങൾ ഉണ്ടാകാറില്ല. മിക്ക സ്പീഷിസുകളിലും പൂങ്കുലകളിലാണ് ഇവയുടെ പൂക്കൾ വിന്യസിച്ചിരിക്കുന്നത്. ദ്വിലിംഗസ്വഭാവത്തോടുകൂടിയ ഇവയുടെ പൂക്കൾ പ്രസമത (actinomorphy) പാലിക്കുന്നവയും പൂർണ്ണവുമാണ്. ഇവയുടെ ദളമണ്ഡലം 4 വിദളങ്ങളും 4 ദളങ്ങളും ചേർന്നതാണ്. ഇവയുടെ കേസരപുടത്തിൽ 6 പുംബീജപ്രധാനമായ കേസരങ്ങൾ(stamen) കാണപ്പെടുന്നു, അവയിൽ 2 എണ്ണം മറ്റുള്ളവയെ അപേക്ഷിച്ച് ചെറുതായിരിക്കും. ഇവയുടെ സ്ത്രീബീജപ്രധാനമായ ജനിപുടത്തിൽ (Gynoecium) രണ്ട് അറകളോടുകൂടിയ അണ്ഡാശയവും ജനിദണ്ഡും(style) അതിന്റെ അഗ്രഭാഗത്തായി പരാഗണസ്ഥലവും (stigma) ഉൾപ്പെടുന്നു. അണ്ഡാശയത്തിലെ ഓരോ അറയിലും 1-100 ഓ അതിൽ കൂടുതലോ അണ്ഡകോശങ്ങളും കാണപ്പെടുന്നു. അകത്തു വിത്തുകളോടുകൂടിയ ഉണങ്ങിയ പിളരുന്ന തരത്തിലുള്ള പഴങ്ങളാണിവയ്കേക്കുള്ളത്.

സാമ്പത്തിക നേട്ടങ്ങൾ

തിരുത്തുക

ഭക്ഷ്യയോഗ്യമായ കടുക്, കാബേജ്, മധുരമുള്ളങ്കി, മുള്ളങ്കി, ബ്രൊക്കോളി, കോളിഫ്ലവർ, ബീറ്റ്റൂട്ട് തുടങ്ങിയ സസ്യങ്ങൾ ഈ കുടുംബത്തിൽ പെടുന്നവയാണ്. ചിലസസ്യങ്ങൾ അലങ്കാര സസ്യങ്ങളായും ഉപയോഗിക്കാറുണ്ട്.

ജനുസുകൾ

തിരുത്തുക
  1. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.

അധിക വായനയ്ക്ക്

തിരുത്തുക
  • Carlquist, Sherwin (1971). "Wood anatomy of Macaronesian and other Brassicaceae" (PDF). Aliso. 7 (3): 365–84.Aliso 7 (3): 365–84. 
  • Walter S. Judd, Christopher S. Campbell, Elizabeth A. Kellogg, Peter F. Stevens, Michael J. Donoghue, ed. (2008). Plant Systematics: A Phylogenetic Approach. Sinauer Associates. ISBN 978-0-87893-407-2.{{cite book}}: CS1 maint: multiple names: editors list (link)
  • Stevens, P. F. (2001 onwards). Angiosperm Phylogeny Website. Version 7, May 2006 [and more or less continuously updated since]. [1]
  • Strasburger, Noll, Schenck, Schimper: Lehrbuch der Botanik für Hochschulen. 4. Auflage, Gustav Fischer, Jena 1900, p. 459

പുറത്തേക്കുള്ള ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബ്രാസ്സിക്കേസീ&oldid=3798829" എന്ന താളിൽനിന്ന് ശേഖരിച്ചത്