മുള്ളങ്കി

ചെടിയുടെ ഇനം

ആഹാരവും ഔഷധവുമായ മുള്ളങ്കി “ബ്രാസിക്കേസീ” കുടുംബത്തിൽ പെട്ട ഒരു സസ്യമാണ്. “റഫാനസ് സറ്റൈവസ്” എന്നതാണ് ഇതിൻറെ ശാസ്ത്രീയനാമം. കിഴങ്ങു വർഗ്ഗത്തിൽ പെട്ട ഈ സസ്യം നല്ല ഒരു ഔഷധം കൂടിയാണ്. മൂത്രശുദ്ധി ഉണ്ടാക്കാനും ദഹനശക്തി വർദ്ധിപ്പിക്കാനും പ്രധാനമായി ഉപയോഗിക്കുന്നു. ഇന്ത്യയിലെ എല്ലാ ചതുപ്പുപ്രദേശത്തും വളരുന്നു. തമിഴ്നാട്, ഉത്തർപ്രദേശ്, ബീഹാർ, പഞ്ചാബ് എന്നീ പ്രദേശങ്ങളിൽ അധികം കൃഷി ചെയ്തുവരുന്നു.

Radish
Radieschen.jpg
Red radish
Scientific classification
Kingdom:
Division:
Class:
Order:
Family:
Genus:
Species:
R. sativus
Binomial name
Raphanus sativus
Raphanus sativus

രൂപവിവരണംതിരുത്തുക

രസാദി ഗുണങ്ങൾതിരുത്തുക

രസം :എരിവ്, മധുരം, കയ്പ്

ഗുണം :ലഘു, തീക്ഷ്ണം

വീര്യം :ഉഷ്ണം

വിപാകം :കടു [1]

ഔഷധഗുണംതിരുത്തുക

മൂത്രശുദ്ധി ഉണ്ടാക്കാൻ പ്രധാനമായി മുള്ളങ്കി ഉപയോഗിക്കുന്നു. മഞ്ഞപ്പിത്തം എന്ന രോഗത്തെ ശമിപ്പിക്കുന്നു. കിഴങ്ങും ഇലയുമാണ് ഔഷധയോഗ്യ ഭാഗങ്ങൾ.

അവലംബംതിരുത്തുക

  1. ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
"https://ml.wikipedia.org/w/index.php?title=മുള്ളങ്കി&oldid=3650932" എന്ന താളിൽനിന്ന് ശേഖരിച്ചത്