ഫാബേസീ സസ്യകുടുംബത്തിലെ സിസാൽപിനോയ്‌ഡേ ഉപവിഭാഗത്തിലെ ഒരു ജീനസ്സാണ് ബൌഹിനിയ (Bauhinia). മന്ദാരം എന്നാണ് ഈ ജനുസ്സിലെ സസ്യയങ്ങൾ കേരളത്തിൽ അറിയപ്പെടുന്നത്. ഏകദേശം 500 ഓളം സ്പീഷിസുകളുള്ള ഈ ജീനസ്സിലെ സസ്യങ്ങൾ ഇന്ത്യ, കാലിഫോർണിയ, അമേരിക്കൻ ഐക്യനാടുകൾ, ചൈന, ശ്രീലങ്ക, വിയറ്റ്നാം എന്നീ പ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്നു. സ്വിറ്റ്സർലാന്റ്-ഫ്രഞ്ച് ബൊട്ടാണിസ്റ്റുകളായ ബൌഹിൻ സഹോദരങ്ങളുടെ സ്മരണാർത്ഥമാണ് ഈ സസ്യ ജനുസ്സിന് പേരു കിട്ടിയത്. മഞ്ഞമന്ദാരം, ചുവന്നമന്ദാരം, നാഗവള്ളി, വെള്ളമന്ദാരം, മലയത്തി, കോവിദാരം, ആരംപുളി, എന്നീ സസ്യങ്ങൾ ഈ സസ്യജനുസ്സിലെ അംഗങ്ങളാണ്.

ബൌഹിനിയ
മഞ്ഞമന്ദാരത്തിന്റെ പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Bauhinia

Type species
Bauhinia divaricata
L.
Species

239–334; see text.

Synonyms[2][3]
  • Alvesia Welw.
  • Amaria S. Mutis ex Caldas
  • Ariaria Cuervo
  • Cansenia Raf.
  • Cardenasia Rusby
  • Caspareopsis Britton & Rose
  • Casparia Kunth
  • Mandarus Raf.
  • Monoteles Raf.
  • Pauletia Cav.
  • Perlebia Mart.
  • Schnella Raddi
  • Telestria Raf.

സവിശേഷതകൾ

തിരുത്തുക

ഈ ജനുസ്സിൽ ഉൾപ്പെടുന്ന സസ്യങ്ങൾ സാധാരണയായി 6-12 മീറ്റർ വരെ ഉയരത്തിൽ വളരുകയും അവയുടെ ശാഖകൾ 3-6 മീറ്റർ വരെ വളരുകയും വ്യാപിക്കുകയും ചെയ്യും. ഇവയുടെ ഇലകൾ രണ്ട് ഇതളുകളോടുകൂടിയവയും 10-15 സെ. മീ. വരെ വിസ്തീർണ്ണമുള്ളവയുമാണ്. പൂക്കൾക്ക് അഞ്ച് ദളങ്ങളാണുള്ളത്, ദളങ്ങളുടെ നിറം സ്പീഷിസുകളനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ചില സ്പീഷിസുകളിൽ സുഗന്ധമുള്ള പൂക്കളാണുള്ളത്. ശിശിരകാലത്തിന്റെ അവസാനത്തിൽ പുഷ്പിക്കാൻ തുടങ്ങുന്ന ഇവ ഗ്രീഷ്‌മകാലം തുടങ്ങുന്നതുവരെ പുഷ്പിക്കാറുണ്ട്.

സ്പീഷിസുകൾ

തിരുത്തുക

ബൌഹിനിയ (Bauhinia) സ്പീഷിസുകൾ താഴെ കൊടുക്കുന്നു:[4][5][6]

  1. Sinou C, Forest F, Lewis GP, Bruneau A. (2009). "The genus Bauhinia s.l. (Leguminosae): a phylogeny based on the plastid trnLtrnF region". Botany. 87 (10): 947–960. doi:10.1139/B09-065.{{cite journal}}: CS1 maint: multiple names: authors list (link)
  2. 2.0 2.1 "Genus: Bauhinia L." Germplasm Resources Information Network. United States Department of Agriculture. 2007-03-29. Retrieved 2010-12-06.
  3. Wunderlin RP. (2010). "Reorganization of the Cercideae (Fabaceae: Caesalpinioideae)" (PDF). Phytoneuron. 48: 1–5.
  4. "ILDIS LegumeWeb entry for Bauhinia". International Legume Database & Information Service. Cardiff School of Computer Science & Informatics. Retrieved 8 May 2014.
  5. USDA, ARS, National Genetic Resources Program. "GRIN species records of Bauhinia". Germplasm Resources Information Network—(GRIN) [Online Database]. National Germplasm Resources Laboratory, Beltsville, Maryland. Archived from the original on 2015-09-24. Retrieved 5 May 2014.{{cite web}}: CS1 maint: multiple names: authors list (link)
  6. "The Plant List entry for Bauhinia". The Plant List. Royal Botanic Gardens, Kew and the Missouri Botanical Garden. 2013. Retrieved 5 May 2014.
  7. http://www.ildis.org/LegumeWeb?genus=Bauhinia&species=scandens

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബൌഹിനിയ&oldid=3798823" എന്ന താളിൽനിന്ന് ശേഖരിച്ചത്