ബി.ജി. വർഗീസ്
ഇന്ത്യയിലെ പ്രമുഖ പത്രപ്രവർത്തകനും ഗ്രന്ഥകാരനും കോളമിസ്റ്റുമാണ് ബി.ജി. വർഗീസ്(12 ജൂൺ 1926 - 30 ഡിസംബർ 2014).[1] ബൂബ്ലി ജോർജ് വർഗീസ് എന്ന് മുഴുവൻ പേര്. മലയാളിയായ വർഗീസ് ടൈംസ് ഓഫ് ഇന്ത്യയിലൂടെയാണ് പത്രപ്രവർത്തനരംഗത്തേക്ക് വരുന്നത്. ഹിന്ദുസ്ഥാൻ ടൈംസിന്റെയും ഇന്ത്യൻ എക്സ്പ്രസ്സിന്റെ പത്രാധിപരായി ജോലിചെയ്ത വർഗീസ് ആധുനിക ഇന്ത്യയുടെ മഹത്തായ പല മുഹൂർത്തങ്ങളും റിപ്പോർട്ട് ചെയ്തു.[2] മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മാധ്യമ ഉപദേഷ്ടാവായിട്ടുണ്ട്. വർഗീസിന്റെ ആത്മകഥയാണ് ഫസ്റ്റ് ഡ്രാഫ്റ്റ്:വിറ്റനസ് റ്റു മെയ്കിംഗ് ഓഫ് മോഡേൺ ഇൻഡ്യ (First Draft: Witness to Making of Modern India). അടിയന്തരാവസ്ഥക്ക് ശേഷം 1977 ലെ തിരഞ്ഞെടുപ്പിൽ കേരളത്തിലെ മാവലിക്കരയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.[3] പത്രപ്രവർത്തനത്തിനുള്ള മാഗ്സാസെ അവാർഡ് 1975 ൽ വർഗീസിനെ തേടിയെത്തി.[4] 'കാഞ്ചൻജങ്ക ഇതാ വരുന്നു ഞങ്ങൾ' (Kanchenjunga, Here We Come) എന്ന തലക്കെട്ടിൽ ഹിന്ദുസ്ഥാൻ ടൈംസിൽ അദ്ദേഹമെഴുതിയ മുഖപ്രസംഗം പ്രസിദ്ധമാണ്.[3]
ബി.ജി. വർഗീസ് | |
---|---|
![]() | |
ജനനം | 12 ജൂൺ 1926 |
മരണം | 30 ഡിസംബർ 2014 | (പ്രായം 88)
വിദ്യാഭ്യാസം | ബിരുദാനന്തര ബിരുദം |
തൊഴിൽ | മാദ്ധ്യമ പ്രവർത്തകൻ, ഗ്രന്ഥകാരൻ, പത്രപ്രവർത്തകൻ |
ജീവിതരേഖ തിരുത്തുക
മാവേലിക്കര സ്വദേശികളായ ജോർജ് - അന്ന ദമ്പതികളുടെ മകനായി 1926 ജൂൺ 12 ന് ബർമയിലാണ് ബി ജി വർഗീസിന്റെ ജനനം.[5] ഡെറാഡൂണിലെ ഡൂൺസ്കൂളിലും ഡൽഹിയിലെ സെന്റ് സ്റ്റീഫൻ കോളേജിലും കാംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ടൈംസ് ഓഫ് ഇന്ത്യയിൽ പത്രപ്രവർത്തകനായി തുടങ്ങിയ വർഗീസ് 1969-75 കാലയളവിൽ ഹിന്ദുസ്ഥാൻ ടൈംസിന്റെയും 1982-86 വർഷങ്ങളിൽ ഇന്ത്യൻ എക്സ്പ്രസിന്റെയും പത്രാധിപരായി സേവനമനുഷ്ടിച്ചു. 1966-69 വരെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്നു. ഇന്ദിരാഗാന്ധിയോട് വളരെ അടുപ്പം നിലനിർത്തിയ അദ്ദേഹം സിക്കിമിനെ ഇന്ത്യയോട് കൂട്ടിച്ചേർത്തതിനെ വിമർശിച്ചുകൊണ്ട് ഹിന്ദുസ്ഥാൻ ടൈംസിൽ എഴുതിയ പത്രാധിപകുറിപ്പ് "കാഞ്ചൻജങ്ക ഇതാ വരുന്നു ഞങ്ങൾ" ഇന്ദിരാഗാന്ധിയുടെ അനിഷ്ടം നേടാൻ കാരണമായി. ഇത് ടൈംസ് ഓഫ് ഇന്ത്യയിലെ അദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെടുത്തി.[3] പത്രാധിപരെന്ന നിലയിൽ വികസനോന്മുഖ പത്രപ്രവർത്തനത്തെ ഉദാരമായി പ്രോത്സാഹിപ്പിച്ച ആളായിരുന്നു ബി.ജി. വർഗീസ്.
തിരഞ്ഞെടുപ്പുകൾ തിരുത്തുക
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
1977 | മാവേലിക്കര ലോക്‌സഭാമണ്ഡലം | ബി.കെ. നായർ | കോൺഗ്രസ് (ഐ.) | ബി.ജി. വർഗീസ് | സ്വതന്ത്ര സ്ഥാനാർത്ഥി |
പുരസ്കാരങ്ങൾ തിരുത്തുക
- മാഗ്സാസെ അവാർഡ് 1975
- ശങ്കരദേവ അവാർഡ് 2005
ഗ്രന്ഥങ്ങൾ തിരുത്തുക
- ഡിസൈൻ ഫോർ ടുമാറൊ
- ബ്രെയ്കിങ് ദി ബിഗ്സ്റ്റോറി :ഗ്രേറ്റ് മൊമന്റ്സ് ഇൻ ഇന്ത്യൻ ജേർണലിസ്ം[6]
- വാട്ടേഴ്സ് ഓഫ് ഹോപ്
- ഹാർണസിങ് ദി ഇസ്റ്റേൺ ഹിമാലയൻ റിവർസ്
- വിന്നിംഗ് ദി ഫ്യൂച്ചർ
- ഇന്ത്യാസ് നോർത്തീസ്റ്റ് റീസർജന്റ് ആൻഡ് റീ ഓറിയന്റിംഗ് ഇന്ത്യ
- റെയ്ജ്, റീകൻസിലിയേഷൻ ആൻഡ് സെക്ക്യൂരിറ്റി
- ഫസ്റ്റ് ഡ്രാഫ്റ്റ്:വിറ്റനസ് ടു ദി മെയ്ക്കിംഗ് ഓഫ് മോഡേൺ ഇന്ത്യ (ആത്മ കഥ)
സാരഥ്യം തിരുത്തുക
- അധ്യക്ഷൻ, കോമൺവെൽത്ത് ഹ്യൂമൺ റൈറ്റ് ഇനീഷ്യേറ്റീവ്, ഡൽഹി
- അംഗം, കാർഗിൽ റിവ്യൂ കമ്മിറ്റി
- അംഗം, എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ ഫാക്റ്റ് ഫൈൻഡിംഗ് മിഷൻ ടു ഗുജറാത്ത് ഏപ്രിൽ 2002
- ഡിസ്റ്റിംഗ്യൂഷ്ട് ഫെലോ,അഡ്മിനിസ്ട്രേറ്റീ സ്റ്റാഫ് കോളേജ് , ഹൈദരാബാദ്
- ഗാന്ധി പീസ്ഫൗണ്ടേഷൻ ഫെലോ
അവലംബം തിരുത്തുക
- ↑ http://www.mathrubhumi.com/story.php?id=511419[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-10-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-10-29.
- ↑ 3.0 3.1 3.2 "ചരിത്രത്തിന്റെ പ്രഥമ വിവര റിപ്പോർട്ട്". മാധ്യമം ദിനപത്രം. 2010-10-29. ശേഖരിച്ചത് 2010-10-29.
- ↑ http://www.penguinbooksindia.com/Authors/BG_Verghese.aspx
- ↑ http://www.bgverghese.com/about.htm
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-09-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-10-29.