ബി.എം. അബ്ദുറഹിമാൻ
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു ബി.എം. അബ്ദുറഹിമാൻ (ജീവിതകാലം:1931 - 4 ഏപ്രിൽ 1985). കാസർഗോഡ് നിയമസഭാമണ്ഡലത്തിൽ നിന്നും മുസ്ലീം ലീഗ് സ്ഥാനാർഥിയായി വിജയിച്ച് നാലും അഞ്ചും കേരളനിയമസഭകളിൽ അംഗമായി. 1931-ൽ ജനിച്ചു, സി.എം. സൈനബിയാണ് ഭാര്യ, മൂന്ന് ആൺമക്കളും ഒരു മകളുമടങ്ങുന്നതാണ് കുടുംബം. കാസർഗോഡ് മുനിസിപ്പാലിറ്റി കൗൺസിലർ, കാസർഗോഡ് പഞ്ചായത്ത് ബോർഡ് അംഗം, കേരള സ്വതന്ത്ര കർഷകസംഘത്തിന്റെ വൈസ് പ്രസിഡന്റ്, കേരളസംസ്ഥന മുസ്ലീംലീഗ് കൗൺസിലംഗം, മുസ്ലിം വെൽഫെയർ അസോസിയേഷനംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
തിരഞ്ഞെടുപ്പ് ചരിത്രംതിരുത്തുക
ക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
---|---|---|---|---|---|---|---|---|---|
1 | 1970[1] | കൃഷ്ണപുരം നിയമസഭാമണ്ഡലം | പി. ഉണ്ണികൃഷ്ണപിള്ള | സി.പി.ഐ. | 33,679 | 9,627 | പി.എ. ഹാരിസ് | ഐ.എസ്.പി. | 24,052 |
2 | 1967[2] | കൃഷ്ണപുരം നിയമസഭാമണ്ഡലം | പി. ഉണ്ണികൃഷ്ണപിള്ള | സി.പി.ഐ. | 29,134 | 10,324 | എം.കെ. ഹേമചന്ദ്രൻ | കോൺഗ്രസ് | 18,810 |
അവലംബംതിരുത്തുക
- ↑ "Kerala Assembly Election Results in 1970". മൂലതാളിൽ നിന്നും 2020-12-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-02-01.
- ↑ "Kerala Assembly Election Results in 1967". മൂലതാളിൽ നിന്നും 2021-01-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-12-11.