മലയാള സിനിമയിൽ 200 ഓള ചിത്രങ്ങൾ ചെയ്തിട്ടുള്ള അഭിനേത്രിയാണ് ബിന്ദു വരാപ്പുഴ. ഇംഗ്ലീഷ്: Bindu Varappuzha. എറണകുളം ജില്ലയിലെ വരാപ്പുഴ ഗ്രാമത്തിൽ ജനിച്ചു വളർന്നതിനാൽ ആ പേരിലാണ് ബിന്ദു അറിയപ്പെടുന്നത്. നിരവധി ടെലിവിഷൻ സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുള്ള ബിന്ദു മലയാളി ഹൗസ് എന്ന സൂര്യ ടി.വി. നിർമ്മിച്ച മലയാളി സിനിമാതാരങ്ങളുടെ ജീവിതഛേദമായ ടെലിവിഷൻ മലയാളി ഹൗസ് എന്ന പരിപാടിയിലും പങ്കെടുത്തിട്ടുണ്ട്.

ബിന്ദു വരാപ്പുഴ
ജനനം1967, ഏപ്രിൽ 22
ദേശീയതഇന്ത്യൻ
കലാലയംവി. അൽഫോൺസാ സ്കൂൾ സെയിന്റ്. സേവിയേർസ് കോളെജ്
തൊഴിൽടി.വി. നടി ചലച്ചിത്ര നടി
ജീവിതപങ്കാളി(കൾ)രാജൻ (2011 ൽ മരണമടഞ്ഞു)
കുട്ടികൾഹിമ

ജീവിതരേഖ

തിരുത്തുക

എറണാകുളം ജില്ലയിലെ വരാപ്പുഴയിലെ ഒരു ഇടത്തരം ഈഴവ കുടുംബത്തിലെ തങ്കപ്പൻ നളിനി ദമ്പതികൾക്ക് 1967 ഏപ്രിൽ 22 നു ആദ്യത്തെ സന്താനമായി ബിന്ദു ജനിച്ചു. സഹോദരങ്ങൾ ബിജു എന്ന അനുജനും ബിനി ബിജു എന്ന സഹോദരിയും ഉണ്ട്. പിതാവ് കള്ള് ഷാപ്പ് കോണ്ട്രാക്റ്ററും നളിനി വീട്ടമ്മയുമായിരുന്നു.

ഒളനാടുള്ള ലിറ്റിൽ ഫ്ലവർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം, തുടർന്ന് സെ.ജോർജ്ജ് ഗേർൾസ് സ്കൂളിൽ തുടർ പഠനം. കൂനമ്മാവിലെ വി.അൽഫോണസയുടെ പേരിലുള്ള വിദ്യാലയത്തിൽ ദ്വിതീയ വിദ്യാഭ്യാസം നേടി. ആലുവ വി. സേവ്യർസ് കോളേജിൽ നിന്നും ബിരുദവും കരസ്ഥമാക്കി. ഹിമയാണ് ഏക പുത്രി. വിദ്യാഭ്യാസ കാലത്ത് നൃത്ത ഗുരു സതി കലാമണ്ഡലത്തിൽ നിന്നും ഭരതനാട്യം പഠിച്ചു. കെ.ടി. രാജൻ എന്ന കോണ്ട്രാക്റ്ററെ വിവാഹം ചെയ്തു. ആ ദാമ്പത്യത്തിൽ ഹിമ എന്ന പെൺകുട്ടി പിറന്നു. രാജൻ 2011 ൽ വൃക്ക തകരാറുമൂലം മരിച്ചു.

ചലച്ചിത്രരേഖ

തിരുത്തുക

നാടകത്തിലൂടെയാണ് ബിന്ദു കലാരംഗത്തേക്ക് പ്രവേശിക്കുന്നത്. 1991 ൽ ആണ് ആദ്യമായി സിനിമാ രംഗത്ത് എത്തുന്നത്. പിന്നീട് നിരവധി പ്രധാനപ്പെട്ട സഹവേഷങ്ങളിൽ തിളങ്ങി. ഓർക്കുക വല്ലപ്പോഴും, ശ്വാസം, ഞാൻ സഞ്ചാരി, മൂന്നു വിക്കറ്റിനു 365, അസുരവിത്ത് തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകൾ. സമയം എന്ന എഷ്യാനെറ്റ് നിർമ്മിച്ച ടെലിവിഷൻ പരമ്പരയിൽ ശ്രദ്ധേയമായ വേഷം ചെയ്തു.

ചിത്രം വർഷം നിർമ്മാണം സംവിധാനം
അഭിമന്യു 1991
ദൈവത്തിന്റെ വികൃതികൾ 1992
ഷെവലിയർ മൈക്കൽ 1992
തലസ്ഥാനം 1992
കാവടിയാട്ടം 1993 സിയോൺ മൂവീസ് അനിയൻ
പാടലീപുത്രം 1993
കൗശലം (ഹംസധ്വനി) 1993 ടി. എസ്. മോഹൻ ടി. എസ്. മോഹൻ
ഭരണകൂടം 1994
സുകൃതം 1994
തേന്മാവിൻ കൊമ്പത്ത് 1994
രുദ്രാക്ഷം 1994
വാരഫലം 1994
പിൻ‌ഗാമി 1994
രാജധാനി 1994
മാനത്തെ കൊട്ടാരം 1994
ദ പോർട്ടർ (മൂന്നാം‌ലോക പട്ടാളം) 1994 മാധവി മോഹൻ എം. പത്മകുമാർ
നെപ്പോളിയൻ 1994
കളമശ്ശേരിയിൽ കല്യാണയോഗം 1995
സ്ഫടികം 1995
ചന്ത 1995 ഫാക്സ് പ്രൊഡക്ഷൻസ് സുനിൽ
ദി കിംഗ്‌ 1995
മിന്നാമിനുങ്ങിനും മിന്നുകെട്ട് 1995
കിടിലോൽക്കിടിലം 1995
വൃദ്ധന്മാരെ സൂക്ഷിക്കുക 1995
മിമിക്സ് ആക്ഷൻ 500 1995
മഴവിൽക്കൂടാരം 1996
മയൂരനൃത്തം 1996
ഏപ്രിൽ 16 1996
മദാമ്മ 1996
സ്വപ്ന  ലോകത്തെ  ബാലഭാസ്കരൻ   1996
സ്വർണ്ണകിരീടം 1996
കിരീടമില്ലാത്ത രാജാക്കന്മാർ 1996
മാണിക്യക്കൂടാരം 1997 കെ ആർ മേനോൻ ജോർജ്ജ് മാനുവൽ
ഹിറ്റ്ലർ ബ്രദേഴ്സ് 1997
പൂനിലാമഴ 1997
വർണ്ണപ്പകിട്ട് 1997 ജോകുട്ടൻ ഐ. വി. ശശി
അനുഭൂതി 1997
സ്നേഹസിന്ദൂരം 1997
കണ്ണൂർ 1997
മന്ത്രിമാളികയിൽ മനസ്സമ്മതം 1998
ഹർത്താൽ 1998
ദ്രാവിഡൻ 1998
ചാർളി ചാപ്ലിൻ 1999
ദീപസ്തംഭം മഹാശ്ചര്യം 1999
വീണ്ടും ചില വീട്ടുകാര്യങ്ങൾ 1999
ഓട്ടോ ബ്രദേഴ്സ് 1999
നീലത്തടാകത്തിലെ നിഴൽപ്പക്ഷികൾ 2000 ഫാബ്രിക് ടെക് ഇന്ത്യ വേണു ബി. പിള്ള
സഹയാത്രികക്ക് സ്നേഹപൂർവ്വം 2000
പ്രിയേ നിനക്കായി 2000
ചിത്രത്തൂണുകൾ 2001 ജോർജ്ജ് ചെറിയാൻ ടി. എൻ. വസന്ത കുമാർ
ഉത്തമൻ 2001
ആന്ദോളനം 2001
ആകാശത്തിലെ പറവകൾ 2001
ഈ ഭാർഗ്ഗവീ നിലയം 2001
സാവിത്രിയുടെ അരഞ്ഞാണം 2002 സി രാംകുമാർ മോഹൻ കുപ്ലേരി
മോഹസ്വപ്നങ്ങൾ 2002
സുവർണ മോഹങ്ങൾ 2002
മേൽ‌വിലാസം ശരിയാണ് 2003
സഹോദരൻ സഹദേവൻ 2003
മയിലാട്ടം 2004
ഈ സ്നേഹതീരത്ത് (സാമം) 2004
മസനഗുടി മന്നാടിയാർ സ്പീക്കിംഗ്‌ 2004
കല്യാണക്കുറിമാനം 2005
ഒറ്റനാണയം 2005
ഉടയോൻ 2005
പച്ചക്കുതിര 2006
ശലഭം 2008
അന്തിപ്പൊൻവെട്ടം 2008
വൺ‌വേ ടിക്കറ്റ് 2008
ഓർക്കുക വല്ലപ്പോഴും 2009
അനാമിക 2009
സമസ്ത കേരളം പി. ഒ. 2009
കൂടാരം 2009
ചെറിയ കള്ളനും വലിയ പോലീസും 2010
ഞാൻ സഞ്ചാരി 2010 ആദിത്യ ഫിലിംസ് രാജേഷ് ബാലചന്ദ്രൻ
അമ്മ നിലാവ് 2010
തസ്ക്കരലഹള 2010
സ്നേഹാദരം 2011 ഗിരീഷ് കുന്നുമ്മൽ ഗിരീഷ് കുന്നുമ്മൽ
കാണാക്കൊമ്പത്ത് 2011
3 കിങ്ങ്സ് 2011
ഭക്തജനങ്ങളുടെ ശ്രദ്ധക്ക് 2011
കില്ലാടി രാമൻ 2011
ബോംബെ മാർച്ച് 12 2011
അസുരവിത്ത് 2012
സിംഹാസനം 2012
റെഡ് അലെർട് 2012
നവാഗതർക്ക് സ്വാഗതം 2012
ശ്വാസം 2013
ഡയൽ 1091 2014 കെ. ഡി. കുഞ്ഞപ്പൻ ,ജ്യോതിപ്രകാശ് സാന്റോ തട്ടിൽ
സലാം കശ്മീർ 2014
വിക്രമാദിത്യൻ 2014
വൂണ്ട് 2014
മൈ ഡിയർ മമ്മി 2014
മൂന്നു വിക്കറ്റിനു മുന്നൂറ്റി അറുപത്തഞ്ച് റൺസ് 2015 കെ. എച്ച്. ഹബീബ് കെ കെ ഹരിദാസ്
യാത്ര ചോദിക്കാതെ 2016
ക്ലോസ് ഫ്രണ്ട്സ് 2016 P ചങ്ങനാശ്ശേരി ബഷീർ മുഹമ്മദ്‌ റഫി
സ്റ്റുഡന്റ്സ്‌ 2016 P മമ്മി സെഞ്ച്വറി
എന്റെ ക്ലാസ്സിലെ ആ പെൺ‌കുട്ടി 2016 P ഗിരീഷ് കുന്നുമ്മൽ
ഇസ്തിരി 2022 തെസ്നിഖാൻ
ഹൃസ്വ ചിത്രം

[1]

ടി വി പരമ്പരകൾ

തിരുത്തുക
  • സമയം
  • വല്ലാർപാടത്തമ്മ
  • പ്രിയങ്കരി

പുരസ്കാരങ്ങൾ

തിരുത്തുക

ഈ ലേഖനം http://cinetrooth.in/2016/03/13/bindu-varapuzha-actress-profile-and-biography/ Archived 2018-06-13 at the Wayback Machine. എന്ന പേജിനെ അവലംബമാക്കി 2-ജൂൺ 2016 ൽ എഴുതിയതാണ് കൂടുതൽ റഫറൻസുകൾ ആവശ്യമാണ്

റഫറൻസുകൾ

തിരുത്തുക
  1. http://ml.msidb.org/displayProfile.php?artist=bindu%20Varappuzha&category=actors
"https://ml.wikipedia.org/w/index.php?title=ബിന്ദു_വരാപ്പുഴ&oldid=3839686" എന്ന താളിൽനിന്ന് ശേഖരിച്ചത്