കൂനമ്മാവ്

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
കൂനമ്മാവ്

കൂനമ്മാവ്
10°06′14″N 76°15′58″E / 10.103867°N 76.266142°E / 10.103867; 76.266142
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല എറണാകുളം
ഭരണസ്ഥാപനങ്ങൾ കോട്ടുവള്ളി ഗ്രാമപഞ്ചായത്ത്
ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ സെബാസ്റ്റ്യൻ ജിബു[1]
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
683518
+91 484
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

റണാകുളം ജില്ലയിലെ കൊച്ചി പ്രദേശത്തിന്റെ ഭാഗമായ കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ ഒരു പട്ടണപ്രാന്തമാണ് കൂനമ്മാവ് (ഹിന്ദി: कूनम्मावु). ദേശീയപാത 17 ന്റെ അരുകിലായാണ് കൂനമ്മാവ് എന്ന് അറിയപ്പെടുന്ന വള്ളുവള്ളിക്കര സ്ഥിതി ചെയ്യുന്നത്.കൂനമ്മാവ് എന്ന പ്രദ്ദേശം വരാപ്പുഴയിൽ ആണെന്ന് പലപ്പോഴും ചിലർക്ക് ഒരു തെറ്റിദ്ധാരണ വരാറുണ്ട്.പക്ഷേ വരാപ്പുഴ കൂനംമാവിനു അടുത്തുള്ള മറ്റൊരു പട്ടണമാണ്,അത് വരാപ്പുഴ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.

ജപമാല നിർമ്മാണത്തിനു ഇന്ത്യയിൽ പേരുകേട്ട സ്ഥലങ്ങളിലൊന്നാണ് കൂനമ്മാവും പരിസരപ്രദേശങ്ങളും. സാമുദായ പരിഷ്കർത്താവും, ,വിദ്യാഭ്യാസ പ്രവർത്തകനുമായ കുര്യാക്കോസ് ഏലീയാസ് ചാവറയച്ചന്റെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്ന, സെന്റ് ഫിലോമിനാസ് ദേവലായം കൂനമ്മാവിലാണു സ്ഥിതി ചെയ്യുന്നത്.[2]

ചരിത്രം തിരുത്തുക

ദേശീയപാത 17 നു അരികിൽ ഇടപ്പള്ളിക്കും വടക്കൻ പറവൂരിനും ഇടയിലായാണ് കൂനമ്മാവ് സ്ഥിതിചെയ്യുന്നത്. കൂനമ്മാവിലുള്ള വള്ളുവള്ളി എന്ന സ്ഥലത്തു നിന്നും വർഷങ്ങൾക്കു മുമ്പ് മണൽഖനനം നടത്തുമ്പോൾ റോമൻ സ്വർണ്ണനാണയങ്ങൾ ലഭിക്കുകയുണ്ടായിരുന്നു. പുരാതനവ്യവസായ തുറമുഖമായ മുസിരിസ് കൂനമ്മാവിൽ നിന്നും ഏതാണ്ട് അടുത്തായിരുന്നു സ്ഥിതിചെയ്തിരുന്നത്. ഈ പ്രദേശത്തിന്റെ ചരിത്രപരമായ പ്രാധാന്യമാണ് ഇത് വെളിവാക്കുന്നത്.[3]

വിദ്യാഭ്യാസസ്ഥാപനങ്ങൾ തിരുത്തുക

 • സെന്റ്.ഫിലോമിനാസ് ഹയർ സെക്കണ്ടറി സ്കൂൾ
 • സെന്റ്.ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ.
 • ചാവറ ദർശൻ സി.എം.ഐ.സ്കൂൾ.
 • ചാവറ വ്യവസായികപരിശീലന കേന്ദ്രം.

ആരാധനാലയങ്ങൾ തിരുത്തുക

 
കൂനമ്മാവ് സെന്റ് ഫിലോമിന ദേവാലയം
 • സെന്റ്.ഫിലോമിനാസ് ദേവാലയം, കൂനമ്മാവ്.
 • സെന്റ്.ആന്റണീസ് ദേവാലയം,കൊച്ചാൽ.
 • അമലോൽഭവ മാതാ ദേവാലയം, വള്ളുവള്ളി.
 • ജുമാമസ്ജിദ് വള്ളുവള്ളി.
 • കോട്ടുവള്ളിക്കാവ് ക്ഷേത്രം, കാവിൽനട.
 • ശ്രീ ഭദ്രകാളി ദേവീക്ഷേത്രം കൂനമ്മാവ്.
 • ബിലീവെർസ് ചർച്, കൂനമ്മാവ്
 • പരിശുദ്ധ ജപമാല രാഞ്ജി ദേവാലയം മാലോത്ത്

അവലംബം തിരുത്തുക

 1. "കോട്ടുവള്ളി ഗ്രാമപഞ്ചായത്ത്". തദ്ദേശ സ്വയംഭരണ വകുപ്പ്,കേരളം. Archived from the original on 2014-01-03. ശേഖരിച്ചത് 03-ജനുവരി-2014. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
 2. "സെന്റ് ഫിലോമിനാസ് ദേവാലയം". വരാപ്പുഴ അതിരൂപത. Archived from the original on 2014-01-03. ശേഖരിച്ചത് 03-ജനുവരി-2014. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
 3. "ഹിസ്റ്ററി ഓഫ് ആൻഷ്യന്റ് കേരള". കേരളഹിസ്റ്ററി. മൂലതാളിൽ നിന്നും 2009-03-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 03-ജനുവരി-2014. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=കൂനമ്മാവ്&oldid=3970595" എന്ന താളിൽനിന്ന് ശേഖരിച്ചത്