ബിക്രം സിങ്

(ബിക്രം സിങ് (ജനറൽ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ആർമിയുടെ ചീഫ് ഓഫ് ആർമി സ്റ്റാഫായിരുന്നു ജനറൽ ബിക്രം സിങ്,PVSM, UYSM, AVSM, SM, VSM, ADC[2] കിഴക്കൻ കമാണ്ടിന്റെ തലവനായിരുന്ന ഇദ്ദേഹം 2012 മേയ് 31-ന് ജനറൽ വി.കെ സിങ് വിരമിച്ച ഒഴിവിലാണ് ഇന്ത്യയുടെ 27-ാമത് CoAS ആയി ചുമതലയേറ്റത്.[3]ജെനറൽ ജെ.ജെ. സിങിന് ശേഷം CoAS പദവി വഹിക്കുന്ന രണ്ടാമത്തെ സിഖ് വംശജനാണ് ഇദ്ദേഹം.[4][5]

ബിക്രം സിങ്
ബിക്രം സിങ്
ദേശീയത India
വിഭാഗംഇന്ത്യൻ ആർമി
ജോലിക്കാലം1972–മുതൽ തുടരുന്നു [1]
പദവി ജനറൽ
യൂനിറ്റ്സിഖ് ലൈറ്റ് ഇൻഫൻട്രി റെജിമെന്റ്[1]
Commands heldGOC-in-C Eastern Command
GOC 15 കോർപ്‌സ്
GOC രാഷ്ട്രീയ റൈഫിൾസ്
GOC of Eastern Division in the Democratic Republic of Congo[1]
പുരസ്കാരങ്ങൾപരംവിശിഷ്ട് സേവാ മെഡൽ
ഉത്തം യുദ്ധ് സേവാ മെഡൽ
അതിവിശിഷ്ട് സേവാ മെഡൽ
സേനാ മെഡൽ
വിശിഷ്ട് സേവാ മെഡൽ

കുടുംബം

തിരുത്തുക

സുർജീത് കൗറാണ് ഭാര്യ. ഇവർക്ക് രണ്ട് കുട്ടികളുണ്ട്.[6]

സൈനിക സേവനകാലം

തിരുത്തുക

നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും ബിരുദധാരിയായ ബിക്രം സിങ്,[7] 1972 മാർച്ച് 31-ന് സിഖ് ലൈറ്റ് ഇൻഫൻട്രിയിലൂടെയായിരുന്നു സൈന്യത്തിൽ ചേർന്നത്. ഇൻഫൻട്രി സ്കൂളിൽ അദ്ദേഹം "മികച്ച യുവ ഓഫീസർ", "മികച്ച കമാണ്ടോ", "മികച്ച യുദ്ധതന്ത്രവിദ്യാർത്ഥി" ആയിരുന്നു. ഇൻഫൻട്രി സ്കൂളിൽ പിന്നീട് അധ്യാപകനായും അദ്ദേഹം സേവനമനുഷ്ടിച്ചു.[1]

ഹയർ കമാണ്ട് കോഴ്സ് വിജയിച്ചതിനുശേഷം മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടറേറ്റിൽ ഡയറക്ടറായി അദ്ദേഹം സേവനമാരംഭിച്ചു. ഈ സമയത്ത് നടന്ന കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ ആർമിയുടെ മാധ്യമ വക്താവായും അദ്ദേഹം സേവനം ചെയ്തു.[1]

കിഴക്കൻ കമാണ്ടിന്റെ GOC-ഇൻ-ചാർജ്, GOC 15 കോർപ്സ്, GOC രാഷ്ട്രീയ റൈഫിൾസ്, കോംഗോയുടെ കിഴക്കൻ ഡിവിഷന്റെ GOC , എന്നീ പദവികളിലും സേവനമനുഷ്ടിച്ചു.[1] തന്റെ സേവനകാലം ഏറ്റവും കൂടുതൽ ചെലവഴിച്ച ജമ്മു-കശ്മീരിൽ വെച്ച് അദ്ദേഹത്തിന് വെടിയേൽക്കുകയുമുണ്ടായി.[8]

 

പുരൂലിയ സൈനിക സ്കൂളിന്റെ ഗോൾഡൻ ജൂബിലി ഉദ്ഘാടനച്ചടങ്ങിനിടെ.

അവാർഡുകളും മെഡലുകളും

തിരുത്തുക


  1. 1.0 1.1 1.2 1.3 1.4 1.5 "Know your new army chief, General Bikram Singh". Ndtv.com. 1972-03-31. Archived from the original on 2012-06-01. Retrieved 2012-05-31.
  2. "ചീഫ് ഓഫ് ആർമി സ്റ്റാഫ്". ഇന്ത്യൻ ആർമി. Retrieved 2012-06-01.
  3. "ജെനറൽ വി.കെ സിങ് ഇന്ന് വിരമിക്കുന്നു". ന്യൂ ഡൽഹി: ദി ഹിന്ദു. 31 മേയ് 2012. Retrieved 2012-06-06.
  4. By PPI. "Lt General Bikram Singh to succeed Indian army chief – The Express Tribune". Tribune.com.pk. Retrieved 2012-05-31.
  5. Last Updated: 16 Jan 15:15 PM IST. "Gen. Bikram Singh is next Army chief". Thestatesman.net. Retrieved 2013-01-17.{{cite web}}: CS1 maint: numeric names: authors list (link)
  6. "Bikram Singh assumes charge as new Army chief". 31 may 2012. {{cite news}}: Check date values in: |date= (help)
  7. "Chiefs of Staff". National Defence Academy. Retrieved 10 July 2012.
  8. "I have shed my blood in Kashmir Valley: Army Chief". 9 July 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബിക്രം_സിങ്&oldid=3655624" എന്ന താളിൽനിന്ന് ശേഖരിച്ചത്