ഇന്ത്യയിലെ കരസേന, നാവികസേന, വായുസേന എന്നീ മൂന്ന് സായുധസേനകളിലെയും അംഗങ്ങൾക്ക് ട്രെയിനിങ് നൽകുന്ന സൈനിക അക്കാദമിയാണ് നാഷണൽ ഡിഫൻസ് അക്കാദമി അഥവാ NDA. മഹാരാഷ്ട്രയിലെ പൂനയിലെ ഖഡക്‌വാസ്‌ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മൂന്ന് സേനകൾക്കും പരിശീലനം ഒരുമിച്ചു നൽകുന്ന ലോകത്തിലെ തന്നെ ആദ്യത്തെ അക്കാദമിയും ഇത്തരത്തിലേതിൽ ഏറ്റവും മികച്ച നിലവാരം പുലർത്തുന്നതുമാണ് ഈ അക്കാദമി.

നാഷണൽ ഡിഫൻസ് അക്കാദമി
ആദർശസൂക്തംसेवा परमो धर्म:
(sēvā paramō dharma)
തരംമിലിട്ടറി അക്കാദമി
സ്ഥാപിതം7 ഡിസംബർ 1954
കമാണ്ടന്റ്എയർ മാർഷൽ കുൽവന്ത് സിങ് ഗിൽ AVSM, YSM, VM[1]
സ്ഥലംഖഡക്‌വാസ്‌ല, മഹാരാഷ്ട്ര, ഇന്ത്യ
ക്യാമ്പസ്7,015 acres (28.39 km2)
നിറ(ങ്ങൾ)മറൂൺ[2]
    
അഫിലിയേഷനുകൾജവഹർലാൽ നെഹ്രു സർവ്വകലാശാല.
വെബ്‌സൈറ്റ്nda.nic.in

ചരിത്രം

തിരുത്തുക
 
NDA 1948-നു മുമ്പുള്ള ചിഹ്നം

രണ്ടാം ലോകമഹായുദ്ധത്തിൽ സുഡാൻറെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച ഇന്ത്യൻ ട്രൂപ്പുകളിലെ ജവാന്മാരുടെ സ്മരണയ്ക്കായി ഒരു യുദ്ധസ്മാരകം പണിയുന്നതിനായി സുഡാൻ ഗവണ്മെന്റ് അന്നത്തെ ഇന്ത്യാ ഗവർണൽ ജനറലായിരുന്ന ലിൻലിത്‌ഗോ പ്രഭുവിന് 1,00,000 പൗണ്ട് കൈമാറി. യുദ്ധാനന്തരം ഇന്ത്യയുടെ അന്നത്തെ കമാണ്ടർ-ഇൻ-ചീഫ് ആയിരുന്ന ഫീൽഡ് മാർഷൽ ക്ലൗഡ് ഓഷൻലെക് ലോകരാഷ്ട്രങ്ങളിൽ നിൻലവിലുള്ള യുദ്ധസ്മാരകങ്ങളെക്കുറിച്ച് പഠിക്കാൻ ഒരു കമ്മിറ്റിയെ നിയമിക്കുകയും 1946 ഡിസംബറിൽ ഇന്ത്യാ ഗവണ്മെന്റിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു[3] ഈ കമ്മറ്റി അമേരിക്കൻ മിലിട്ടറി അക്കാഡമിയുടെ മാതൃകയിൽ എല്ലാ സേനകളിലേയും ജവാന്മാരേയും പരിശീലിപ്പിക്കത്തക്കവിധം സൗകര്യമുള്ള ഒരു സംയുക്തസേനാപരിശീലനസ്ഥാപനം സ്ഥാപിക്കാൻ ശുപാർശ ചെയ്തു.

അക്കാദമിയിൽ ചേരാൻ

തിരുത്തുക

പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞ ഉടൻ തന്നെ അപേക്ഷിക്കാവുന്നതാണ് നാഷണൽ ഡിഫൻസ് അക്കാഡമി. മൂന്നു വർഷത്തെ ഡിഗ്രി തലത്തിലുള്ള പഠന സൗകര്യം നൽകുന്നു. അവസാന വർഷത്തെ പഠനം കഴിയുന്നതോടെ ഒരു വർഷത്തെ പരിശീലനവും കൊടുക്കുന്നു. കരസേനയിലാണ് അവസരം കിട്ടുന്നതതെങ്കിൽ ആദ്യം സെക്കണ്ട് ലഫ്റ്റനന്റ് എന്ന തസ്തികയിലും, വ്യോമ സേനയിലാണെങ്കിൽ പൈലറ്റ്‌ ഓഫീസർ പദവിയിലും നാവിക സേനയിൽ മിഡഷിപ്മെൻ തുടർന്ന് സബ് ലെഫ്റ്റനന്റ് തസ്തികയിലും.കമ്മിഷന്റ് ആഫിസർന്മാരായി നിയമനം നൽകുന്നു. ഇത് പോലീസിലെ അസിസ്റ്റന്റ്‌ സുപ്രണ്ട് തസ്തികയ്ക്ക് തുല്യമാണ്.[അവലംബം ആവശ്യമാണ്]

കരിക്കുലം

തിരുത്തുക

NDA ഫുൾ ടൈം അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാം താമസ്സ സൗകര്യത്തോടെയാണ്‌ നല്കുന്നത് . താമസ്സിച്ചുകൊണ്ടു മാത്രമെ പഠനം സാധിക്കുകയുള്ളൂ. വിദ്യാർത്ഥികൾക്ക് മൂന്നു വർഷത്തെ പടിതത്തിനു ശേഷം ബിഎസ് സി/ബിഎ /ബിടെക്ക് ബിരുദം നൽകുന്നു. കേടറ്റുകാർക്ക് സൈൻസ്സു വിഭാഗമോ ഹുമാനിട്ടിക്സ് വിഭാഗമോ എടുക്കാം. സൈൻസ്സു വിഭാഗത്തിൽ ഫിസിക്സും മാത്തെമാറ്റിക്സും കെമിസ്ട്രിയും കമ്പ്യൂട്ടർ സൈൻസ്സും പഠിക്കണം. ഹുമാനിട്ടിക്സിൽ ഹിസ്റ്ററി, എകൊനോമിക്സ് , പൊളിറ്റിക്കൽ സൈൻസ്സ് , ജോഗ്രഫി എന്നിവ പഠിക്കണം. കുടാതെ ഹുമാനിട്ടിക്സിൽ ലാങ്ങുവേജും (language) പഠിക്കണം.

അവലംബങ്ങൾ

തിരുത്തുക
  1. മാതൃഭൂമി ദിനപത്രം-ജനുവരി 16
  2. http://nda.nic.in/html/nda-sacred-symbols.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-19. Retrieved 2013-02-23.

സ്രോതസ്സുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നാഷണൽ_ഡിഫൻസ്_അക്കാദമി&oldid=3660638" എന്ന താളിൽനിന്ന് ശേഖരിച്ചത്