പരമവിശിഷ്ടസേവാ മെഡൽ

(പരംവിശിഷ്ട് സേവാ മെഡൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയുടെ ഒരു സൈനിക പുരസ്കാരമാണ് പരംവിശിഷ്ട് സേവാ മെഡൽ അഥവാ PVSM. ഇന്ത്യയിലെ സായുധസേനാംഗങ്ങളിലെ സൈനികരുടെ പരമവിശിഷ്ടസേവനത്തിനുള്ള പാരിതോഷികമായാണ് ഇത് നൽകുന്നതെങ്കിലും ഇന്ത്യൻ ആർമ്മിയിലെ സീനിയർ റാങ്കുകാർക്കാണ് ഈ മെഡൽ നിലവിൽ നൽകിവരുന്നത്. സമാധാനകാല സേവനത്തിനാണ് ഈ പുരസ്കാരം നൽകുന്നത്. ഈ മെഡൽ ലഭിക്കുന്ന പട്ടാളക്കാർക്ക് തങ്ങളുടെ പേരിന്റെ കൂടെ PVSM എന്ന് ചേർക്കാൻ അധികാരമുണ്ട്.

പരംവിശിഷ്ട് സേവാ മെഡൽ
[[[File:Param Vishisht Seva Medal.jpg|100px]]

പുരസ്കാരവിവരങ്ങൾ
തരം ഗ്യാലൻട്രി
വിഭാഗം പരമവിശിഷ്ട സേവനം
നിലവിൽ വന്നത് ജനുവരി 26, 1960
നൽകിയത് ഇന്ത്യാഗവണ്മെന്റ്
വിവരണം സായുധസേനാംഗങ്ങൾക്ക്
പ്രധാന പേരുകൾ വിശിഷ്ട് സേവാ മെഡൽ, ക്ലാസ്സ് I. (1967, ജനുവരി 27 വരെ)
Obverse 35മി.മീ വ്യാസമുള്ള ഗോളാകൃതിയിലുള്ള, മധ്യത്തിലായി ഒരു താരകമുള്ള മെഡൽ
Reverse ദേശീയമുദ്രയും മുകളിലായി ഹിന്ദിയിൽ പരമവിശിഷ്ടസേവാ മെഡൽ എന്നും
റിബ്ബൺ 32 മി.മീ. വീതിയിലുള്ള മഞ്ഞനിറമുള്ള റിബ്ബണിന്റെ മധ്യത്തിലായി 2 മി.മീ.വീതിയിൽ ഒരു നീല സ്ട്രൈപ്പ്
അവാർഡ് റാങ്ക്
- ← പരംവിശിഷ്ട് സേവാ മെഡൽഅതിവിശിഷ്ടസേവാ മെഡൽ

രൂപീകരണം തിരുത്തുക

1960 ജനുവരി 26-നാണ് ഇത് രൂപീകൃതമായത്.[1]. വിശിഷ്ടസേവാ മെഡൽ ക്ലാസ്-I, വിശിഷ്ടസേവാ മെഡൽ ക്ലാസ്-II, വിശിഷ്ടസേവാ മെഡൽ ക്ലാസ്-III എന്നിങ്ങനെ മൂന്ന് മെഡലുകളാണ് അന്ന് രൂപീകരിച്ചത്. പിന്നീട് 1967 ജനുവരി 27-ന് വിശിഷ്ടസേവാ മെഡൽ ക്ലാസ്-I നെ പരമവിശിഷ്ടസേവാ മെഡൽ എന്നും, വിശിഷ്ടസേവാ മെഡൽ ക്ലാസ്-II നെ അതിവിശിഷ്ടസേവാ മെഡൽ എന്നും, വിശിഷ്ടസേവാ മെഡൽ ക്ലാസ്-III നെ വിശിഷ്ട സേവാ മെഡൽ എന്നും പുനർനാമകരണം ചെയ്യുകയുണ്ടായി.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. "വിശിഷ്ട് സേവാ മെഡലും സർവോത്തം യുദ്ധ് സേവാ മെഡലും". ഭാരത് രക്ഷക്.കോം. Archived from the original on 2016-10-21. Retrieved 2013-02-13.
"https://ml.wikipedia.org/w/index.php?title=പരമവിശിഷ്ടസേവാ_മെഡൽ&oldid=3819812" എന്ന താളിൽനിന്ന് ശേഖരിച്ചത്