അതിവിശിഷ്ടസേവാ മെഡൽ
ഇന്ത്യൻ സേനയിലെ സൈനികർക്ക് അതിവിശിഷ്ടസേവനങ്ങൾക്ക് ഇന്ത്യാ ഗവണ്മെന്റ് നൽകുന്ന പുരസ്കാരമാണ് അതിവിശിഷ്ടസേവാ മെഡൽ അഥവാ AVSM.
അതിവിശിഷ്ടസേവാ മെഡൽ | ||
പ്രമാണം:Ati Vishisht Seva Medal.jpeg | ||
പുരസ്കാരവിവരങ്ങൾ | ||
---|---|---|
തരം | നോൺ-ഗ്യാലൻട്രി | |
വിഭാഗം | അതിവിശിഷ്ട സേവനം | |
നിലവിൽ വന്നത് | ജനുവരി 26, 1960 | |
നൽകിയത് | ഇന്ത്യൻ രാഷ്ട്രപതി | |
പ്രധാന പേരുകൾ | വിശിഷ്ട് സേവാ മെഡൽ, ക്ലാസ്സ്-II | |
Obverse | നടുക്ക് താരകത്തോടു കൂടിയ , 35-mm വ്യാസമുള്ള സിൽവർ മെഡൽ | |
Reverse | അതിവിശിഷ്ടസേവാ മെഡൽ എന്ന് ഹിന്ദിയിൽ. | |
അവാർഡ് റാങ്ക് | ||
പരമവിശിഷ്ടസേവാ മെഡൽ ← അതിവിശിഷ്ടസേവാ മെഡൽ → വിശിഷ്ട് സേവാ മെഡൽ |
മരണാനന്തരമായും ഈ പുരസ്കാരം നൽകാറുണ്ട്. ഈ പുരസ്കാരത്തിനർഹമായ സൈനികർ യൂണിഫോമിൽ AVSM റിബൺ ധരിക്കുന്നു. കൂടാതെ പ്രസ്തുത സൈനികന്റെ പേരിനോടൊപ്പം AVSM എന്ന് അഭിസംബോധന ചെയ്യുന്നു.
രൂപീകരണം
തിരുത്തുക1960 ജനുവരി 26-നാണ് ഇത് രൂപീകൃതമായത്.[1]. വിശിഷ്ടസേവാ മെഡൽ ക്ലാസ്-I, വിശിഷ്ടസേവാ മെഡൽ ക്ലാസ്-II, വിശിഷ്ടസേവാ മെഡൽ ക്ലാസ്-III എന്നിങ്ങനെ മൂന്ന് മെഡലുകളാണ് അന്ന് രൂപീകരിച്ചത്. പിന്നീട് 1967 ജനുവരി 27-ന് വിശിഷ്ടസേവാ മെഡൽ ക്ലാസ്-I നെ പരമവിശിഷ്ടസേവാ മെഡൽ എന്നും, വിശിഷ്ടസേവാ മെഡൽ ക്ലാസ്-II നെ അതിവിശിഷ്ടസേവാ മെഡൽ എന്നും, വിശിഷ്ടസേവാ മെഡൽ ക്ലാസ്-III നെ വിശിഷ്ട സേവാ മെഡൽ എന്നും പുനർനാമകരണം ചെയ്യുകയുണ്ടായി.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "വിശിഷ്ട് സേവാ മെഡലും സർവോത്തം യുദ്ധ് സേവാ മെഡലും". ഭാരത് രക്ഷക്.കോം. Archived from the original on 2016-10-21. Retrieved 2013-02-17.