ചിന്ത രവി

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്
(കെ. രവീന്ദ്രൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രവീന്ദ്രൻ എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ രവീന്ദ്രൻ (വിവക്ഷകൾ) എന്ന താൾ കാണുക. രവീന്ദ്രൻ (വിവക്ഷകൾ)

മലയാളത്തിലെ ഒരു ചലച്ചിത്രസംവിധായകനും, എഴുത്തുകാരനും, നിരൂപകനുമായിരുന്നു ചിന്ത രവി എന്നറിയപ്പെടുന്ന കെ. രവീന്ദ്രൻ . അദ്ദേഹം മൂന്നു ഫീച്ചർ ഫിലിമുകളും, ഹരിജൻ (തെലുങ്കിൽ), ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ, ഒരേ തൂവൽ പക്ഷികൾ (മലയാളം) എന്നിങ്ങനെ പുരസ്കാരാർഹമായ മൂന്ന് ചലച്ചിത്രങ്ങളും സംവിധാനം ചെയ്തു. ചലച്ചിത്രസംവിധായകൻ ജി. അരവിന്ദനെക്കുറിച്ചുള്ള മൗനം , സൗമനസ്യം എന്ന ലഘു ചിത്രത്തിന് രാഷ്ട്രപതിയുടെ പുരസ്ക്കാരം ലഭിച്ചു.ഏഴു യാത്രാവിവരണങ്ങളും ചലച്ചിത്രത്തെക്കുറിച്ചുള്ള ഒരു പുസ്തകവും രചിച്ചിട്ടുണ്ട്. സിനിമയുടെ രാഷ്ട്രീയം എന്ന ഈ പുസ്തകത്തിന് ചലച്ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും നല്ല പുസ്തകത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. കേരളത്തിലെ പ്രധാന മാദ്ധ്യമനിരൂപകരിൽ ഒരാളാണ് കെ. രവീന്ദ്രൻ. 2009 ലെ മികച്ച യാത്രാ വിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം എന്റെ കേരളം എന്ന ഗ്രന്ഥത്തിനു ലഭിച്ചു.ഏഷ്യാനെറ്റ് ചാനലിൽ സമ്പ്രേഷനം ചെയ്ത 'എന്റെ കേരളം' എന്ന യാത്രാപരിപാടി മലയാളത്തിലെ ഗൗരവതരമായ സാംസ്കാരിക അൻവേഷണ പരിപാടിയായിരുന്നു. ശ്വാസകോശാർബുദം ബാധിച്ച് 2011 ജൂലൈ 4 ന് 66-ആം വയസ്സിൽ തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു.[1][2]. രവീന്ദ്രൻ രണ്ട് വർഷത്തോളം സി.പി.ഐ.എം.ന്റെ സൈദ്ധാന്തിക പ്രസിദ്ധീകരണമായ ചിന്ത വാരികയിലെ പത്രാധിപസമിതി അംഗമായി പ്രവർത്തിച്ചിരുന്നു. അങ്ങനെയാണ് അദ്ദേഹത്തെ ആളുകൾ ചിന്ത രവി എന്നു വിളിച്ചു തുടങ്ങിയത്.

കെ. രവീന്ദ്രൻ
ചിന്ത രവി
അന്ത്യ വിശ്രമംതൃശ്ശൂർ
മറ്റ് പേരുകൾചിന്ത രവി
തൊഴിൽ
 • ചലച്ചിത്രസംവിധാനം
 • സാഹിത്യം
 • നിരൂപകൻ
ജീവിതപങ്കാളി(കൾ)എൻ. ചന്ദ്രിക
കുട്ടികൾതഥാഗഥൻ
മാതാപിതാക്ക(ൾ)കൃഷ്ണൻ, ലക്ഷ്മി

ജീവചരിത്രം

തിരുത്തുക

1946ൽ കുന്നുമ്മൽ കൃഷ്ണന്റെയും ലക്ഷ്മിയുടെയും നാലാമത്തെ മകനായാണ് രവീന്ദ്രൻ ജനിച്ചത്. അച്ഛൻ കൃഷ്ണൻ കോഴിക്കോട് ജില്ലയിലെ പ്രശസ്ത ആയുർവേദവൈദ്യനായിരുന്നു. സഹോദരങ്ങൾ: കെ ഭാരതി, കെ സുമതി, കെ പ്രഭാകരൻ, കെ. ലളിത, കെ. ശശിധരൻ, കെ. ഭാസ്കരൻ , കെ. സുധാകരൻ. ചിന്ത പത്രാധിപസമിതി അംഗമായതോടെയാണ് "ചിന്ത രവി" എന്ന പേര് ലഭിക്കുന്നത്. ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം തന്റെ സഞ്ചാരവിവരണങ്ങളിലും സിനിമയിലും എഴുത്തിലുമൊക്കെ ഇടതുചായ്വ് പ്രകടമാക്കി[2]. പി.എ. ബക്കറിന്റെ കബനീനദി ചുവന്നപ്പോൾ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്[3]. സാമൂഹ്യ പരിഷ്കർത്താവായിരുന്ന ദേവകി നിലയങ്ങാടിന്റെ മകളും, അദ്ധ്യാപികയും എഴുത്തുകാരിയും ആയ എൻ. ചന്ദ്രികയാണ് ഭാര്യ. തഥാഗതനാണ് മകൻ. 2011 ജൂലൈ 4 ന് ശ്വാസകോശ അർബുദത്തെത്തുടർന്ന് അന്തരിച്ചു.

 • അകലങ്ങളിലെ മനുഷ്യർ (യാത്രാവിവരണം)
 • സ്വിസ്സ് സ്കെച്ചുകൾ (യാത്രാവിവരണം)
 • ബുദ്ധപഥം (യാത്രാവിവരണം)
 • വഴികൾ
 • ദിഗാരുവിലെ ആനകൾ (യാത്രാവിവരണം)
 • മെഡിറ്ററേനിയൻ വേനൽ (യാത്രാവിവരണം)
 • എന്റെ ശീതകാല യാത്രകൾ
 • സിനിമയുടെ രാഷ്ട്രീയം (ചലച്ചിത്രനിരൂപണം)
 • എന്റെ കേരളം (യാത്രാവിവരണം)
 • സിനിമ സമൂഹം പ്രത്യയശാസ്ത്രം (ചലച്ചിത്രനിരൂപണം)
 1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-10. Retrieved 2011-07-04.
 2. 2.0 2.1 ചിന്ത രവി അന്തരിച്ചു
 3. "ബ്ലാക് & വൈറ്റ്". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 753. 2012 ജൂലൈ 30. Retrieved 2013 മെയ് 11. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ചിന്ത_രവി&oldid=3968608" എന്ന താളിൽനിന്ന് ശേഖരിച്ചത്