പ്രവാസിയുടെ വഴിയമ്പലങ്ങൾ
പ്രശസ്ത മലയാളം സാഹിത്യകാരൻ ബാബു ഭരദ്വാജിന്റെ പുസ്തകമാണ് പ്രവാസിയുടെ വഴിയമ്പലങ്ങൾ. വാരാദ്യ മാധ്യമത്തിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച പ്രവാസിയുടെ വഴിയമ്പലങ്ങൾ കോഴിക്കോട്ടെ പ്രതീക്ഷ ബുക്സ് ആണ് പുറത്തിറക്കിയിരിക്കുന്നത്. പ്രവാസത്തിന്റെ നോവും നനവും പകർത്തുന്ന ഈ പുസ്തകം അനുവാചക ലോകം ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. പ്രണയം, വിരഹം, ദാരിദ്ര്യം, കലാപം, കലഹം തുടങ്ങിയവയൊക്കെ തന്റേതായ ശൈലിയിൽ വരച്ചിട്ടിരിക്കുന്നു ഇതിൽ ഗ്രന്ഥകാരൻ. പാരമ്പര്യ സഞ്ചാരാഖ്യാനങ്ങളിൽ നിന്ന് മാറി തനതായ ശൈലി സ്വീകരിച്ച ഗ്രന്ഥകർത്താവ് വായനക്കരനെ തന്റെ അനുഭവങ്ങൾ ആക്കി അനുഭവിപ്പിച്ച്കൊണ്ടാണ് മുന്നോട്ട് പോകുന്നത്.
കർത്താവ് | ബാബു ഭരദ്വാജ് |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | - |
പ്രസാധകർ | പ്രതീക്ഷ ബുക്സ്, കോഴിക്കോട് |