ബാന്ധവ്ഗഡ് ദേശീയോദ്യാനം
മധ്യപ്രദേശിലാണ് ബാന്ധവ്ഗഡ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. ഉമേറിയ, ജബൽപൂർ എന്നീ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഇതിന്റെ വിസ്തൃതി 450 ചതുരശ്ര കിലോമീറ്ററാണ്. 1982-ലാണ് ഇത് ദേശീയോദ്യാനമായി രൂപവത്കരിക്കപ്പെട്ടത്.
ബാന്ധവ്ഗഡ് ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Madhya Pradesh, India |
Nearest city | Umaria |
Area | 437 km² |
Established | 1968 |
Governing body | Madhya Pradesh Forest Department |
ഭൂപ്രകൃതിതിരുത്തുക
സമുദ്രനിരപ്പിൽ നിന്നും ഏകദേശം 800 മീറ്ററോളം ഉയരമുള്ള കുന്നുകളും താഴവരകളും ഇടകലർന്നതാണ് ഇവിടുത്തെ ഭൂപ്രകൃതി. വിന്ധ്യ പർവതനിരകളുടെ ഭാഗമാണിത്. സമുദ്രനിരപ്പിൽ നിന്നും 1500 മീറ്ററോളം ഉയരമുള്ള പ്രദേശങ്ങൾ പശ്ചിമഘട്ട മലകനിരകളുടെ ഭാഗമാണ്.
സസ്യജാലങ്ങൾതിരുത്തുക
ഈർപ്പം കുറഞ്ഞ ഇലപൊഴിയും വനങ്ങളാണ് ഇവിടെയുള്ളത്. സാൽവൃക്ഷങ്ങളും മുളയുമാണ് പ്രധാന സസ്യങ്ങൾ.
ജന്തുജാലങ്ങൾതിരുത്തുക
ധാരാളം കടുവകൾ താമസിക്കുന്ന പ്രദേശമാണിത്. പ്രോജക്ട് ടൈഗറിൽ ഉൾപ്പെടുന്ന കടുവ സംരക്ഷണകേന്ദ്രം കൂടിയാണിത്. ഇവിടെനിന്നും വെള്ളക്കടുവകളെ കണ്ടെത്തിയിട്ടുണ്ട്. നീൽഗായ്, ചിങ്കാര, കാട്ടുപന്നി, പുള്ളിമാൻ, സാംബർ, റീസസ് കുരങ്ങ്, കാട്ടുപൂച്ച, കഴുതപ്പുലി, മുള്ളൻ പന്നി, കാട്ടുപോത്ത് എന്നിവയാണ് മറ്റ് മൃഗങ്ങൾ. 250-ലധികം ഇനങ്ങളിൽപ്പെട്ട പക്ഷികളെ ഇവിടെ കാണാം. പ്രാവ്, കുയിൽ, തത്ത, പരുന്ത് തുടങ്ങിയവയാണ് ഏറ്റവും കൂടുതലായി കാണപ്പെടുന്ന പക്ഷികൾ.