കഴുതപ്പുലി

ഹയാനിഡേ എന്ന ജന്തുകുടുംബത്തിൽ ഉൾപ്പെടുന്ന ജീവി

ഹയാനിഡേ എന്ന ജന്തുകുടുംബത്തിൽ ഉൾപ്പെടുന്ന ജീവികളുടെ സാമാന്യനാമമാണ് കഴുതപ്പുലി (ഹയിന). മുഖ്യമായും ആഫ്രിക്കയിലേയും ഏഷ്യയിലേയും പരിസ്ഥിതിവ്യൂഹങ്ങളിലും ഭക്ഷ്യശൃംഖലകളിലും അനുപമവും അതിപ്രാധാന്യവുമുള്ള ഒരു പങ്കു വഹിക്കുന്ന ജന്തുസമൂഹമാണ് കഴുതപ്പുലികളുടേത്. കാർണിവോറ എന്ന നിരയിലെ നാലാമത്തെ ചെറിയ കുടുംബം ആണ് ഇവയുടെത്.[1]

കഴുതപ്പുലി
Temporal range: 26–0 Ma Early Miocene-recent
Hyaenidae.jpg
All extant species in descending order of size: Spotted hyena, brown hyena, striped hyena and aardwolf
Scientific classification
Kingdom:
Phylum:
Class:
Order:
Suborder:
Family:
Hyaenidae

Gray, 1821
Living Genera
Hyaenidae range.png
Synonyms
  • Protelidae Flower, 1869

വംശീയമായി മാർജ്ജാരന്മാരോടും വെരുകുകളോടും അടുത്തുനിൽക്കുന്നുവെങ്കിലും ഇര തേടുന്ന വിധം, സാമൂഹ്യക്രമം തുടങ്ങിയ കാര്യങ്ങളിൽ നായവർഗ്ഗത്തോടാണ് ഇവയ്ക്കു സാമീപ്യം. ഇരകളെ ആക്രമിക്കാൻ നഖങ്ങൾക്കു പകരം പല്ല് ഉപയോഗിക്കുക, പതുങ്ങിനിന്ന് കുതിച്ചുചാടി ആക്രമിക്കുന്നതിനു പകരം തെരഞ്ഞുപിടിച്ചും ചുറ്റിവളഞ്ഞും ഓടിപ്പിച്ചു കീഴ്പ്പെടുത്തി ഇരകളെ ആക്രമിക്കുക, ഭക്ഷണം അതിവേഗത്തിൽ അകത്താക്കുക തുടങ്ങിയവയാണ് ഇവയെ ശ്വാനവർഗ്ഗത്തോട് അടുപ്പിക്കുന്നത്.

പ്രത്യേകതകൾതിരുത്തുക

ബലമുള്ള പല്ലുകളും കീഴ്ത്താടിയെല്ലും ആണ് കഴുതപ്പുലികൾക്ക് ഉള്ളത് , എല്ലുകൾ വരെ കടിച്ചു മുറിക്കാൻ പോന്നവയാണ് ഇവ. മിക്ക കഴുതപ്പുലി വർഗത്തിലും ആൺ കഴുതപ്പുലി ആണ് പെൺ കഴുതപ്പുലികളെ അപേക്ഷിച്ച് വലിപ്പം ഏറിയവ.[2]

മനുഷ്യരുമായി ഉള്ള ബന്ധങ്ങൾതിരുത്തുക

കഴുതപ്പുലികളുടെ ആക്രന്ദനം മനുഷ്യന്റെ ഉറക്കെയുള്ള പൊട്ടിച്ചിരിക്കു സമാനമാണ്. ഇറാൻ, ഇന്ത്യ പിന്നെ ടാൻസാനിയ , സെനെഗൽ തുടങ്ങി മിക്ക ആഫ്രിക്കൻ രാജ്യങ്ങളിലും പുരാണങ്ങളിലും ഐതിഹ്യങ്ങളിലും കഴുതപ്പുലികളെക്കുറിച്ചുള്ള കഥകളും സങ്കൽപ്പങ്ങളും പരാമർശങ്ങളും വ്യാപകമായി കാണാം.[3]

അവലംബംതിരുത്തുക

  1. Rosevear, Donovan Reginald (1974). "The carnivores of West Africa" (PDF). London : Trustees of the British Museum (Natural History). Cite has empty unknown parameter: |1= (help); Cite journal requires |journal= (help)
  2. Mills, Gus; Hofer, Heribert (1998). "Hyaenas: status survey and conservation action plan" (PDF). IUCN/SSC Hyena Specialist Group. ISBN 2-8317-0442-1. മൂലതാളിൽ (PDF) നിന്നും 2013-05-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-04. Cite journal requires |journal= (help)CS1 maint: ref=harv (link)
  3. Frembgen, Jürgen W. The Magicality of the Hyena: Beliefs and Practices in West and South Asia Archived 2012-03-20 at the Wayback Machine., Asian Folklore Studies, Volume 57, 1998: 331–344
"https://ml.wikipedia.org/w/index.php?title=കഴുതപ്പുലി&oldid=3652408" എന്ന താളിൽനിന്ന് ശേഖരിച്ചത്