പ്രിയാ ദത്ത്

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക

ഇന്ത്യയിൽ നിന്നുള്ള രാഷ്ട്രീയപ്രവർത്തകയാണ് പ്രിയാ ദത്ത് റോൺകോൺ എന്ന പ്രിയാ ദത്ത്. പതിനാലാം ലോക്സഭയിൽ മുംബൈ നോർത്ത് വെസ്റ്റ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചു, പതിനഞ്ചാം ലോക്സഭയിൽ മുംബൈ നോർത്ത് സെൻട്രൽ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചും അംഗമായിരുന്നിട്ടുണ്ട്. കോൺഗ്രസ്സ് പാർട്ടി അംഗമാണ്. 2014 ലെ പൊതു തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയിലെ പൂനം മഹാജനോടു ഒരു ലക്ഷത്തി എൺപത്തിആറായിരം വോട്ടുകൾക്കു പരാജയപ്പെട്ടു.[2]

പ്രിയാ ദത്ത്
പതിനാലാം ലോക്സഭ , പതിനഞ്ചാം ലോക്‌സഭ അംഗം
മുൻഗാമിസുനിൽ ദത്ത്
പിൻഗാമിപൂനം മഹാജൻ റാവു
മണ്ഡലംമുംബൈ നോർത്ത് സെൻട്രൽ
വ്യക്തിഗത വിവരണം
ജനനം (1966-08-28) 28 ഓഗസ്റ്റ് 1966  (55 വയസ്സ്)
മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
രാഷ്ട്രീയ പാർട്ടികോൺഗ്രസ്സ്
പങ്കാളി(കൾ)ഓവൻ റോൺകോൺ
മക്കൾ2 [1]
മാതാപിതാക്കൾസുനിൽ ദത്ത്
നർഗീസ് ദത്ത്
വസതിബാന്ദ്ര, മുംബൈ
തൊഴിൽസാമൂഹ്യപ്രവർത്തക, രാഷ്ട്രീയപ്രവർത്തക[1]
വെബ്സൈറ്റ്www.priyadutt.in

ആദ്യകാല ജീവിതംതിരുത്തുക

ബോളിവുഡ് അഭിനേതാക്കളായിരുന്ന സുനിൽ ദത്തിന്റേയും, നർഗീസ് ദത്തിന്റേയും മകളാണ് പ്രിയാ ദത്ത്. സുനിൽ ദത്ത് കോൺഗ്രസ്സിനെ പ്രതിനിധീകരിച്ച് ലോക്സഭ അംഗമായിരുന്നു. അഭിനേതാവ് സഞ്ജയ് ദത്ത് സഹോദരനാണ്. മുംബൈ സർവ്വകലാശാലക്കു കീഴിലുള്ള സോഫിയ കോളേജിൽ നിന്നും സോഷ്യോളജിയിൽ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.

രാഷ്ട്രീയപ്രവർത്തനംതിരുത്തുക

2004 ൽ പിതാവ് മരിച്ചതിനേതുടർന്നു നടന്ന ഉപ തിരഞ്ഞെടുപ്പിൽ ശിവസേനയിലെ മധുകർ സർപോദറിനെ 172043 വോട്ടുകളുടെ വ്യത്യാസത്തിൽ പരാജയപ്പെടുത്തി ലോക്സഭയിലെത്തി.[3]പ്രിയയുടെ വിജയം മാധ്യമശ്രദ്ധ പിടിച്ചു പറ്റി. തിരഞ്ഞെടുപ്പു വിജയത്തിനുശേഷം, ഓൾ ഇന്ത്യാ കോൺഗ്രസ്സ് കമ്മിറ്റിയുടെ സെക്രട്ടറിയായും പ്രിയ തിരഞ്ഞെടുക്കപ്പെട്ടു.

അവലംബംതിരുത്തുക

  1. 1.0 1.1 "Priya Dutt: Quick Facts". Zee News. 2013-08-20. ശേഖരിച്ചത് 2014-03-25.
  2. "2014 General Elections" (PDF). Election Commission of India. മൂലതാളിൽ (PDF) നിന്നും 2014-10-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-08-21.
  3. "Narayan Rane romps home; Priya Dutt wins". The Hindu. ശേഖരിച്ചത് 2016-08-22.
"https://ml.wikipedia.org/w/index.php?title=പ്രിയാ_ദത്ത്&oldid=3655440" എന്ന താളിൽനിന്ന് ശേഖരിച്ചത്