ബസേലിയോസ് ഗീവർഗീസ് പ്രഥമൻ

(ബസേലിയോസ്‌ ഗീവർഗീസ് പ്രഥമൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലങ്കര ഓർത്തഡോക്സ് സഭയുടെ രണ്ടാമത്തെ കാതോലിക്ക ബാവയായിരുന്നു[1] 'വള്ളിക്കാട്ട് ബാവ' എന്നറിയപ്പെടുന്ന ബസേലിയോസ് ഗീവർഗീസ് പ്രഥമൻ. ഇദ്ദേഹം ശെമ്മാശനായിരുന്ന (കാരുചിറ ഗീവർഗീസ് ശെമ്മാശൻ) കാലത്ത് രചിച്ച കൊളംബ് യാത്രാവിവരണം മലയാളത്തിലെ ആദ്യകാല യാത്രാവിവരണങ്ങളിലൊന്നാണ്[അവലംബം ആവശ്യമാണ്].

മോറാൻ മാർ ബസേലിയോസ് ഗീവർഗീസ് I (പൗരസ്ത്യ കാതോലിക്കോസ്)
മലങ്കര ഓർത്തഡോക്സ് സഭ
സ്ഥാനാരോഹണം1925
ഭരണം അവസാനിച്ചത്1928
പിൻഗാമിബസേലിയോസ് ഗീവർഗീസ് II
വ്യക്തി വിവരങ്ങൾ
ജനനംജനുവരി 11, 1870
വാകത്താനം,കോട്ടയം ജില്ല
മരണംഡിസംബർ 17, 1928
വള്ളിക്കാട്ട്.
കബറിടംവള്ളിക്കാട്ട് ഓർത്തഡോക്സ് ദയറ

ജീവിതരേഖ

തിരുത്തുക

കോട്ടയം ജില്ലയിലെ വാകത്താനത്ത് കാരുചിറ കുടുംബത്തിൽ പൗലോസി(പുന്നൻ)ന്റെയും ഉണിച്ചിയുടേയും മകനായി1870 ജനുവരി 11-ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം സുറിയാനി ഭാഷയിൽ നൈപുണ്യം നേടി. 1886 ജൂൺ 13-ന് കോറുയോ സ്ഥാനവും 1892 സെപ്റ്റംബർ 18-ന് പൂർണ്ണ ശെമ്മാശു സ്ഥാനവും നേടി. 1896 ആഗസ്റ്റ് 16-ന് കശീശ സ്ഥാനവും1896 ആഗസ്റ്റ് 23 ന് റമ്പാൻ സ്ഥാനവും നേടിയ അദ്ദേഹം 1913 ഫെബ്രുവരി 9 ന് 'ഗീവർഗീസ് മാർ പീലക്സിനോസ്'എന്ന പേരിൽ മെത്രാപ്പോലീത്തായായി അഭിഷിക്തനായി. കോട്ടയം, അങ്കമാലി ഭദ്രാസനങ്ങളുടെ ചുമതലയുണ്ടായിരുന്ന അദ്ദേഹം വള്ളിക്കാട്ട് ദയറ തന്റെ ആസ്ഥാനമായി തെരഞ്ഞെടുത്തു. 1925 ഏപ്രിൽ 30-ന് 'ബസേലിയോസ് ഗീവർഗീസ് പ്രഥമൻ' എന്ന നാമത്തിൽ നിരണത്തു വെച്ച് പൗരസ്ത്യ കാതോലിക്കയായി സ്ഥാനമേറ്റു.1928 ഡിസംബർ 17-ന് നെയ്യൂർ എൽ.എം.എസ്. ആശുപത്രിയിൽ കാലം ചെയ്ത അദ്ദേഹത്തെ വള്ളിക്കാട്ട് ദയറായിൽ കബറടക്കിയിരിക്കുന്നു.

പുറത്തേക്കുള്ള കണ്ണി

തിരുത്തുക