മലയാളത്തിലെ ആദ്യകാല യാത്രാവിവരണങ്ങളിലൊന്നാണ് 1892-ൽ കാരുചിറ ഗീവർഗീസ് ശെമ്മാശൻ (പിൽക്കാലത്ത് ബസേലിയോസ് ഗീവർഗീസ് പ്രഥമൻ) രചിച്ച കൊളംബ് യാത്രാവിവരണം.

1892-ൽ (കൊല്ലവർഷം 1067) അമേരിക്കൻ ഐക്യനാടുകളിലെ വിസക്കൊൻസി കെവാനിയിൽ നിന്നെത്തിയ റേനി വിലാത്തി എന്ന പാതിരിയെ മെത്രാനായി വാഴിക്കുന്നതിന് കേരളത്തിൽ നിന്നും ശ്രീലങ്കയിലെ കൊളംബോയിലേക്ക് പുറപ്പെട്ട പാതിരിസംഘത്തിലെ അംഗമായിരുന്നു ഗീവർഗീസ് ശെമ്മാശൻ. ഇടവം 3 മുതൽ മിഥുനം 4 വരെയുള്ള ഒരു മാസക്കാലത്തെ യാത്രാനുഭവങ്ങളാണ് മൂന്ന് അദ്ധ്യായങ്ങളിലായി ഈ വിവരണത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ കൊളംബ് യാത്രാവിവരണം എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=കൊളംബ്_യാത്രാവിവരണം&oldid=3350472" എന്ന താളിൽനിന്ന് ശേഖരിച്ചത്