വാകത്താനം

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം


കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ ഉള്ള ഒരു സ്ഥലവും പഞ്ചായത്തുമാണ് വാകത്താനം. ചങ്ങനാശ്ശേരി താലൂക്കിലെ മാടപ്പള്ളി, തോട്ടയ്ക്കാട്, കോട്ടയം താലൂക്കിലെ പുതുപ്പള്ളി എന്നിവ സമീപ പഞ്ചായത്തുകളാണ്. പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന ഞാലിയാകുഴിയിൽ ആണ് ബസ് സ്റ്റാൻഡും, പ്രമുഖ വ്യാപാര സ്ഥാപനങ്ങളും ഉള്ളത്.മരച്ചീനികൃഷിയ്ക്ക് പേരുകേട്ട സ്ഥലമാണ് വാകത്താനം. ഇപ്പോൾ മറ്റു പ്രദേശങ്ങളിലെപ്പോലെ റബ്ബറും പ്രധാന വിളയായിട്ടുണ്ട്.പ്രസിദ്ധ ഹൈന്ദവ തീർത്ഥാടനകേന്ദ്രമായ തോട്ടയ്ക്കാട് ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രം 4 കിലോമീറ്റർ അകലെയാണ്. ഇവിടെയുള്ള വള്ളിക്കാട്ട് ദയറ അറിയപ്പെടുന്ന ഒരു തീർഥാടന കേന്ദ്രമാണ്. പ്രധാന വിദ്യാലയങ്ങൾ ജെറുസലേം മൗണ്ട് ഹയർ സെക്കൻഡറി സ്ക്കൂൾ, എം.ജി.എം. ഹയർ സെക്കൻഡറി സ്ക്കൂൾ എന്നിവയാണ്.

Vakathanam
village
Vakathanam Road
Vakathanam Road
Coordinates: 9°31′08″N 76°34′38″E / 9.5188°N 76.5771°E / 9.5188; 76.5771Coordinates: 9°31′08″N 76°34′38″E / 9.5188°N 76.5771°E / 9.5188; 76.5771
Country India
StateKerala
DistrictKottayam district
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-05, KL-33
Nearest cityKottayam,Changanacherry
വെബ്സൈറ്റ്http://vakathanam.com
"https://ml.wikipedia.org/w/index.php?title=വാകത്താനം&oldid=3225725" എന്ന താളിൽനിന്ന് ശേഖരിച്ചത്