രക്തത്തിന്റെ ദ്രവരൂപത്തിൽ നിന്ന് ഉണ്ടാക്കുന്ന ഒരു ബ്ലഡ് പ്രൊഡക്റ്റ് ആണ് ഫ്രെഷ് ഫ്രോസൺ പ്ലാസ്മ (എഫ്‌എഫ്‌പി). [3] രക്തം കട്ടപിടിക്കുന്ന ഘടകങ്ങൾ കുറയുന്ന (INR > 1.5) അല്ലെങ്കിൽ മറ്റ് രക്ത പ്രോട്ടീനുകൾ കുറയുന്ന മെഡിക്കൽ അവസ്ഥകളെ ചികിത്സിക്കാൻ ഇത് ഉപയോഗിക്കുന്നു.[3][1] പ്ലാസ്മ എക്സ്ചേഞ്ചിലും ഇത് ഉപയോഗിക്കാം.[2][4] ചിലപ്പോൾ എബിഒ അനുയോജ്യ പ്ലാസ്മ ഉപയോഗിക്കുന്നത് ശുപാർശ ചെയ്തേക്കാം.[5][6] ഫ്രഷ് ഫ്രോസൺ പ്ലാസ്മ ഒരു വോളിയം എക്സ്പാൻഡറായി ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നില്ല.[3] ഒരു സിരയിലേക്ക് സാവധാനത്തിലുള്ള കുത്തിവയ്പ്പിലൂടെയാണ് ഇത് നൽകുന്നത്.[2]

ഫ്രഷ് ഫ്രോസൺ പ്ലാസ്മ
Photograph of a bag containing one unit of fresh frozen plasma
A bag containing one unit of fresh frozen plasma
Clinical data
Other namesPlasma frozen within 24 hours after phlebotomy (FP24)[1]
AHFS/Drugs.com
ATC code
Identifiers
ChemSpider
  • none

പാർശ്വഫലങ്ങളിൽ ഓക്കാനം, ചൊറിച്ചിൽ എന്നിവ ഉൾപ്പെടുന്നു.[3] അപൂർവ്വമായി അലർജി പ്രതിപ്രവർത്തനങ്ങൾ, രക്തം കട്ടപിടിക്കൽ, അല്ലെങ്കിൽ അണുബാധ എന്നിവ ഉണ്ടാകാം.[1] [3] ഗർഭകാലത്തോ മുലയൂട്ടുന്ന സമയത്തോ ഫ്രഷ് ഫ്രോസൺ പ്ലാസ്മ ഉപയോഗിക്കുന്നത് കുഞ്ഞിന് സുരക്ഷിതമാണോ എന്ന് വ്യക്തമല്ല.[2] പ്രോട്ടീൻ എസ് കുറവ്, ഐജിഎ കുറവ് അല്ലെങ്കിൽ ഹൃദയസ്തംഭനം ഉള്ളവരിൽ കൂടുതൽ ശ്രദ്ധിക്കണം.[2] ഫ്രഷ് ഫ്രോസൺ പ്ലാസ്മ, വെള്ളം, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, വിറ്റാമിനുകൾ എന്നിവയുടെ സങ്കീർണ്ണമായ മിശ്രിതം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.[1] ഫ്രീസുചെയ്യുമ്പോൾ, അത് ഒരു വർഷത്തോളം കേടാകാതെ സൂക്ഷിക്കാം.[1]

രണ്ടാം ലോകമഹായുദ്ധകാലത്താണ് പ്ലാസ്മ ആദ്യമായി മെഡിക്കൽ ഉപയോഗത്തിൽ വന്നത്.[1] ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളുടെ പട്ടികയിലാണ് ഇത് ഉൾപ്പെടുന്നത്.[7] യുണൈറ്റഡ് കിംഗ്ഡത്തിൽ ഒരു യൂണിറ്റിന് ഏകദേശം £30 ആണ് വില.[8] ഫ്ളെബോടോമി കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ ശീതീകരിച്ച പ്ലാസ്മ, ക്രയോപ്രെസിപിറ്റേറ്റ് കുറച്ച പ്ലാസ്മ, ഉരുകിയ പ്ലാസ്മ, സോൾവെന്റ് ഡിറ്റർജന്റ് പ്ലാസ്മ എന്നിവ ഉൾപ്പെടെ നിരവധി പതിപ്പുകൾ നിലവിലുണ്ട്.[1]

നിർവ്വചനം

തിരുത്തുക

യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഫ്രഷ് ഫ്രോസൺ പ്ലാസ്മ എന്നതിനുള്ള നിർവ്വചനം, രക്തദാനത്തിൽ നിന്നും ശേഖരിച്ച് എട്ട് മണിക്കൂറിനുള്ളിൽ അല്ലെങ്കിൽ അഫെറെസിസ് ഉപകരണം വഴി ശേഖരിച്ചതും, ആദ്യം സെൻട്രിഫ്യൂജ് ചെയ്യുകയും പിന്നീട് വേർതിരിക്കുകയും −18 °C (0 °F) ൽ അതിൽ കൂടുതൽ തണുപ്പിൽ ഫ്രീസ് ചെയ്യുകയും ചെയ്ത ഒരു യൂണിറ്റ് മുഴുവൻ രക്തത്തിന്റെ ദ്രവഭാഗം എന്നാണ്.[9] "എഫ്‌എഫ്‌പി" എന്ന പദപ്രയോഗം പലപ്പോഴും ഏതെങ്കിലും ട്രാൻസ്ഫ്യൂസ്ഡ് പ്ലാസ്മ ഉൽപ്പന്നത്തെ അർത്ഥമാക്കാൻ ഉപയോഗിക്കുന്നു. ഫ്ളെബോടോമി കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ മരവിപ്പിച്ച പ്ലാസ്മ (പിഎഫ്24) ഉൾപ്പടെയുള്ള പ്ലാസ്മകൾ എഫ്‌എഫ്‌പിക്ക് സമാനമായി ഉപയോഗിക്കുന്നു. പിഎഫ്24-ന് എഫ്‌എഫ്‌പി-യെക്കാൾ V, VIII ഘടകങ്ങൾ കുറവാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ എഫ്എഫ്പിയേക്കാൾ സാധാരണയായി പിഎഫ് 24 ഉപയോഗിക്കുന്നു.

മെഡിക്കൽ ഉപയോഗങ്ങൾ

തിരുത്തുക

എഫ്‌എഫ്‌പി ഉപയോഗിക്കുന്നതിന് ചില പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ട്. ഇവ സാധാരണയായി പ്രത്യേക ഫാക്ടർ കോൺസൺട്രേറ്റ് ലഭ്യമല്ലാത്തതോ അഭികാമ്യമല്ലാത്തതോ ആയ, കൊയാഗുലേഷൻ പ്രോട്ടീനുകളുടെ അപര്യാപ്തതകളുടെ ചികിത്സയിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. പ്ലാസ്മയുടെ ഒരു സാധാരണ ഡോസ് 10-20 മില്ലി / കിലോ (സ്വീകർത്താവിന്റെ ഭാരം) ആണ്.[10]

എഫ്‌എഫ്‌പി ഉപയോഗിക്കുന്നതിനുള്ള സൂചനകളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:

  • ഐസോലേറ്റഡ് ഫാക്ടർ ഡെഫിഷ്യൻസി മാറ്റിസ്ഥാപിക്കൽ: നിർദ്ദിഷ്ട ഫാക്ടർ കോൺസൺട്രേറ്റ് ലഭ്യമല്ലാത്തപ്പോൾ അപൂർവ രക്തസ്രാവ വൈകല്യങ്ങൾ ചികിത്സിക്കാൻ എഫ്‌എഫ്‌പി ഉപയോഗിക്കുന്നു. ഫാക്ടർ V കുറവിനുള്ള സാധാരണ ചികിത്സയാണ് എഫ്എഫ്പി.[11]
  • വാർഫറിൻ ഇഫക്ട് കുറയ്ക്കുന്നതിന്:
     
    വാർഫറിൻ
    വാർഫറിൻ ഉപയോഗിച്ച് ആൻറിഓകോഗുലേറ്റ് ചെയ്ത രോഗികൾക്ക്, വിറ്റാമിൻ കെ യുമായി ബന്ധപ്പെട്ട കൊയാഗ്യുലേഷൻ ഘടകങ്ങളായ II, VII, IX, X എന്നിവയിലും പ്രോട്ടീൻ സി, പ്രോട്ടീൻ എസ് എന്നിവയിലും കുറവുവരും. ഈ പ്രശ്നങ്ങൾ വൈറ്റമിൻ കെ യുടെ അഡ്മിനിസ്ട്രേഷൻ വഴി മാറ്റാൻ കഴിയും. സജീവമായ രക്തസ്രാവം ഉള്ളവരോ അല്ലെങ്കിൽ അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളവരോ ആയ ആൻറികൊയാഗുലേറ്റഡ് രോഗികൾക്ക്, ലഭ്യമാണെങ്കിൽ, പ്രോട്രോംബിൻ കോംപ്ലക്സ് കോൺസെൻട്രേറ്റ് (അനുയോജ്യമായ, നാല് ഫാക്ടർ പിസിസികൾ) ഉപയോഗിക്കണം.[12] കൂടുതൽ ഫലപ്രദമായ ബദൽ ചികിത്സകൾ ലഭ്യമല്ലെങ്കിൽ മാത്രമേ എഫ്എഫ്പി/പിഎഫ് 24 /തോവ്ഡ് പ്ലാസ്മ ഉപയോഗിക്കാവൂ. എഎസ്എ ടാസ്‌ക് ഫോഴ്‌സ്, വാർഫറിൻ റിവേഴ്‌സലിനും ലബോറട്ടറി മൂല്യങ്ങൾ വീണ്ടും പരിശോധിക്കുന്നതിനുമായി എഫ്‌എഫ്‌പി, 5-8 മില്ലി/കിലോ യിൽ തുടങ്ങാൻ ശുപാർശ ചെയ്യുന്നു.[12]
  • ആന്റിത്രോംബിൻ III ന്റെ കുറവിന്റെ ചികിത്സയിൽ: ഈ ഇൻഹിബിറ്ററിന്റെ കുറവുള്ളവരും ശസ്ത്രക്രിയയ്ക്ക് വിധേയരായവരോ അല്ലെങ്കിൽ ത്രോംബോസിസ് ചികിത്സയ്ക്കായി ഹെപ്പാരിൻ ആവശ്യമുള്ളവരോ ആയ രോഗികളിൽ ആന്റിത്രോംബിൻ III ന്റെ ഉറവിടമായി എഫ്‌എഫ്‌പി ഉപയോഗിക്കാം. യുഎസിൽ ആന്റിത്രോംബിൻ III-ന്റെ ശുദ്ധീകരിക്കപ്പെട്ടതും മനുഷ്യരിൽ നിന്ന് ഉരുത്തിരിഞ്ഞതും പുനഃസംയോജിപ്പിക്കുന്നതുമായ രൂപങ്ങളുണ്ട്.
  • ഇമ്മ്യൂണോ ഡഫിഷ്യൻസികളുടെ ചികിത്സ: തീവ്രമായ പ്രോട്ടീൻ നഷ്ടപ്പെടുന്ന എന്ററോപ്പതിയുമായി ബന്ധപ്പെട്ട ദ്വിതീയ പ്രതിരോധശേഷി കുറവുള്ള ശിശുക്കളിൽ എഫ്‌എഫ്‌പി ഉപയോഗപ്രദമാണ്, അവരിൽ മൊത്തം പാരന്റൽ പോഷകാഹാരം ഫലപ്രദമല്ല. ഹ്യൂമറൽ ഇമ്മ്യൂണോ ഡഫിഷ്യൻസിയുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഇമ്യൂണോഗ്ലോബുലിൻ ഉറവിടമായും എഫ്‌എഫ്‌പി ഉപയോഗിക്കാം. എന്നിരുന്നാലും, ഇൻട്രാവീനസ് ഉപയോഗത്തിനായി (അതായത്, IVIG) ശുദ്ധീകരിക്കപ്പെട്ട ഇമ്മ്യൂൺ ഗ്ലോബുലിൻ ഫ്രോസൺ പ്ലാസ്മയെ മാറ്റിസ്ഥാപിച്ചു.
  • ത്രോംബോട്ടിക് ത്രോംബോസൈറ്റോപെനിക് പർപുരയുടെ ചികിത്സ: എഫ്‌എഫ്‌പി/പിഎഫ് 24/തോവ്ഡ് പ്ലാസ്മ ഉപയോഗിച്ചുള്ള ചികിത്സ, ത്രോംബോട്ടിക് ത്രോംബോസൈറ്റോപെനിക് പർപുര (ടിടിപി) തെളിയിക്കപ്പെട്ടതോ സംശയിക്കുന്നതോ ആയ രോഗികൾക്ക് ചികിത്സയായി കണക്കാക്കപ്പെടുന്നു.

തുടർച്ചയായ രക്തസ്രാവമോ രക്തം കട്ടപിടിക്കുന്നതിൽ കാര്യമായ പ്രശ്‌നമോ ഇല്ലെങ്കിൽ എഫ്‌എഫ്‌പി പൊതുവേ ശുപാർശ ചെയ്യുന്നില്ല. അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലെങ്കിൽ, INR 9 ൽ കൂടുതൽ ആണെങ്കിലും, രക്തസ്രാവം ഇല്ലെങ്കിൽ വാർഫറിൻ റിവേഴ്‌സ് ചെയ്യാൻ ആളുകളിൽ എഫ്‌എഫ്‌പി ഉപയോഗിക്കില്ല. തിരഞ്ഞെടുക്കപ്പെട്ട ശസ്ത്രക്രിയയിലോ അടിയന്തരമല്ലാത്ത ശസ്ത്രക്രിയയിലോ ഇത് ഉപയോഗിക്കുന്നില്ല.[13]

തോവ്ഡ് (ഉരുക്കിയ) പ്ലാസ്മ എഫ്‌എഫ്‌പി അല്ലെങ്കിൽ പിഎഫ്24 ൽ നിന്ന് നിർമ്മിച്ച് ശീതീകരിച്ച് സൂക്ഷിക്കുന്നു, ഉരുകിയ ശേഷം ഇത് 5 ദിവസം സൂക്ഷിക്കാം.[10]

രക്തം കട്ടപിടിക്കുന്ന രോഗമുള്ള ആളുകൾക്ക് പ്രോഫൈലാക്റ്റിക് പ്ലാസ്മ ട്രാൻസ്ഫ്യൂഷനുകൾ ഒരു സ്വാധീനം ചെലുത്താം. എന്നിരുന്നാലും രക്തം കട്ടപിടിക്കുന്ന തകരാറുള്ള, ആസൂത്രിതമായ ഇൻവെസീവ് നോൺ-കാർഡിയാക്ക് നടപടിക്രമം സ്വീകരിക്കുന്നവർക്ക്, പ്രോഫൈലാക്റ്റിക് പ്ലാസ്മ ട്രാൻസ്ഫ്യൂഷൻ മരണനിരക്കും, വലിയ രക്തസ്രാവവും, രക്തപ്പകർച്ചയുടെ എണ്ണവും മെച്ചപ്പെടുത്തുമോ എന്നത് വ്യക്തമല്ല.[14]

അപകടസാധ്യതകൾ

തിരുത്തുക

എഫ്എഫ്‌പിയുടെ അപകടസാധ്യതകളിൽ രോഗവ്യാപനം, അനാഫൈലക്റ്റോയിഡ് പ്രതികരണങ്ങൾ, അമിതമായ ഇൻട്രാവാസ്കുലർ വോളിയം (ട്രാൻസ്ഫ്യൂഷൻ അസോസിയേറ്റഡ് സർക്കുലേറ്ററി ഓവർലോഡ് (TACO)), അതുപോലെ ട്രാൻസ്ഫ്യൂഷൻ റിലേറ്റഡ് അക്യൂട്ട് ലങ് ഇഞ്ചുറി (ട്രാലി) എന്നിവ ഉൾപ്പെടുന്നു. ട്രാൻസ്ഫ്യൂഷൻ വഴി പകരുന്ന അണുബാധയുടെ അപകടസാധ്യത ഹോൾ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ, റെഡ് സെൽ ട്രാൻസ്ഫ്യൂഷൻ, ഫ്രോസൺ പ്ലാസ്മ ട്രാൻസ്ഫ്യൂഷൻ എന്നിവയിലെല്ലാം സമാനമാണ്.

രസതന്ത്രം

തിരുത്തുക

ഫുൾ ബ്ലഡ് അല്ലെങ്കിൽ അഫെറെസിസ് ഉപകരണത്തിന്റെ സെൻട്രിഫ്യൂഗേഷൻ വഴിയാണ് എഫ്എഫ്‌പി നിർമ്മിക്കുന്നത്, തുടർന്ന് ഫ്രീസുചെയ്യലും സംരക്ഷിക്കലും നടത്തുന്നു.

ഉപയോഗത്തിന്റെ ആവൃത്തി

തിരുത്തുക

പ്ലാസ്മയുടെയും അതിന്റെ ഉൽപ്പന്നങ്ങളുടെയും ഉപയോഗം നാല് പതിറ്റാണ്ടുകളായി ഉയരുകയാണ്. 2000 നും 2010 നും ഇടയിൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ എഫ്എഫ്‌പി യുടെ ഉപയോഗം പതിന്മടങ്ങ് വർധിക്കുകയും പ്രതിവർഷം 2 ദശലക്ഷം യൂണിറ്റിലെത്തുകയും ചെയ്തു. ഈ പ്രവണതയ്ക്ക് മുഴുവൻ രക്തത്തിന്റെ ലഭ്യത കുറയുന്നതുൾപ്പെടെ ഒന്നിലധികം ഘടകങ്ങൾ കാരണമാകാം.

ഇതരമാർഗ്ഗങ്ങൾ

തിരുത്തുക
 
ആൽബുമിൻ

എഫ്‌എഫ്‌പിയുടെ മാനദണ്ഡങ്ങൾ പാലിക്കാത്ത മറ്റ് പ്ലാസ്മ ഘടകങ്ങൾക്ക് (ഉദാഹരണത്തിന്, സിംഗിൾ-ഡോണർ പ്ലാസ്മ) മതിയായ അളവിൽ കട്ടപിടിക്കൽ ഘടകങ്ങൾ ഉണ്ടായിരിക്കാമെന്നും അവ എഫ്‌എഫ്‌പി ആവശ്യമായ രോഗികൾക്ക് അനുയോജ്യമാണെന്നും തെളിവുകൾ സൂചിപ്പിക്കുന്നു. സ്ഥിരമായ കട്ടപിടിക്കൽ ഘടകങ്ങളുടെ നേരിയ കുറവുകളുടെ ചികിത്സയിൽ സിംഗിൾ-ഡോണർ പ്ലാസ്മ ഫലപ്രദമാണ്. വാർഫറിൻ ഇഫക്റ്റുകൾ മാറ്റുന്നതിനോ കരൾ രോഗങ്ങളിലോ ഇത് ഉപയോഗപ്രദമാണ്.

സുരക്ഷിതവും ഫലപ്രദവുമായ ബദൽ ചികിത്സ നിലവിൽ വന്നതിനാൽ പല സാഹചര്യങ്ങളിലും എഫ്എഫ്പി ഇപ്പോൾ ഒരു ചികിത്സാ ഓപ്ഷന് അല്ല. ഉദാഹരണത്തിന്, ഫൈബ്രിനോജൻ ആവശ്യമുള്ളപ്പോൾ ക്രയോപ്രെസിപിറ്റേറ്റ് അല്ലെങ്കിൽ ഫൈബ്രിനോജൻ കോൺസെൻട്രേറ്റ് ഉപയോഗിക്കണം. ഹീമോഫീലിയ എ ചികിത്സയ്ക്കായി, റീകോമ്പിനന്റ് ഫാക്ടർ VIII കോൺസൺട്രേറ്റുകൾ ലഭ്യമാണ്. കഠിനമായ ഹീമോഫീലിയ ബി ചികിത്സയ്ക്കായി, റീകോമ്പിനന്റ് ഫാക്ടർ IX കോൺസൺട്രേറ്റ് ലഭ്യമാണ്.

ഹ്യൂമൻ സീറം ആൽബുമിൻ അല്ലെങ്കിൽ പ്ലാസ്മ പ്രോട്ടീൻ ഫ്രാക്ഷൻ പോലെയുള്ള ക്രിസ്റ്റലോയിഡ് അല്ലെങ്കിൽ കൊളോയിഡ് ലായനികൾ വോളിയം മാറ്റിസ്ഥാപിക്കുന്നതിന് എഫ്‌എഫ്‌പിയേക്കാൾ അഭികാമ്യമാണ്.

പോഷകാഹാരത്തിന്, അമിനോ ആസിഡ് ലായനികളും ഡെക്‌സ്ട്രോസും ലഭ്യമാണ്. എഫ്എഫ്പിയുടെ ഉപയോഗത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട ബദൽ രക്തസംരക്ഷണത്തിന്റെ ഒരു സമഗ്ര പരിപാടിയാണ്. ഇൻട്രാ ഓപ്പറേറ്റീവ് സെൽ സാൽവേജ്[10] പോലുള്ള നടപടികളും,പല രോഗികളിലും നോർമോവോലെമിക് അനീമിയ രക്തപ്പകർച്ചയ്ക്കുള്ള ഒരു സൂചനയല്ലെന്നുള്ള തിരിച്ചറിവും ഉദാഹരണങ്ങളാണ്.

  1. 1.0 1.1 1.2 1.3 1.4 1.5 1.6 Ko H, Lekowski RW (2013). "Blood products". In Shaz BH, Hillyer CD, Roshal M, Abrams CS (eds.). Transfusion Medicine and Hemostasis: Clinical and Laboratory Aspects. Newnes. pp. 209–212. ISBN 9780123977885. Archived from the original on 2017-09-23.
  2. 2.0 2.1 2.2 2.3 2.4 "Plasma Intravenous Advanced Patient Information - Drugs.com". www.drugs.com. Archived from the original on 11 January 2017. Retrieved 10 January 2017.
  3. 3.0 3.1 3.2 3.3 3.4 British national formulary : BNF 69 (69 ed.). British Medical Association. 2015. p. 172. ISBN 9780857111562.
  4. "Guidelines on the Use of Therapeutic Apheresis in Clinical Practice-Evidence-Based Approach from the Writing Committee of the American Society for Apheresis: The Seventh Special Issue". Journal of Clinical Apheresis. 31 (3): 149–162. June 2016. doi:10.1002/jca.21470. PMID 27322218. {{cite journal}}: Invalid |display-authors=6 (help)
  5. Joy MA, Eshraghi Y, Novikov M, Bauer A (2015). "Transfusion Medicine". In Sikka PK, Beaman ST, Street JA (eds.). Basic Clinical Anesthesia (in ഇംഗ്ലീഷ്). Springer. p. 102. ISBN 9781493917372.
  6. Aglio LS, Lekowski RW, Urman RD (2015). Essential Clinical Anesthesia Review: Keywords, Questions and Answers for the Boards (in ഇംഗ്ലീഷ്). Cambridge University Press. p. 218. ISBN 9781107681309.
  7. World Health Organization (2019). World Health Organization model list of essential medicines: 21st list 2019. Geneva: World Health Organization. hdl:10665/325771. WHO/MVP/EMP/IAU/2019.06. License: CC BY-NC-SA 3.0 IGO.
  8. Yentis SM, Hirsch NP, Ip J (2013). Anaesthesia and Intensive Care A-Z: An Encyclopedia of Principles and Practice. Elsevier Health Sciences. p. 147. ISBN 9780702053757. Archived from the original on 2017-09-23.
  9. Bergeron DA (18 February 2005). "Component Preparation". In Rudmann SV (ed.). Textbook of blood banking and transfusion medicine. Elsevier Health Sciences. pp. 247–. ISBN 978-0-7216-0384-1. Archived from the original on 30 May 2013. Retrieved 16 November 2010.
  10. 10.0 10.1 10.2 Fung MK, Grossman BJ, Hillyer CD, Westhoff CM (2014). Technical manual (18th ed.). Bethesda, Md.: American Association of Blood Banks. ISBN 978-1563958885. OCLC 881812415.
  11. "Guideline for the diagnosis and management of the rare coagulation disorders: a United Kingdom Haemophilia Centre Doctors' Organization guideline on behalf of the British Committee for Standards in Haematology". British Journal of Haematology. 167 (3): 304–326. November 2014. doi:10.1111/bjh.13058. PMID 25100430. {{cite journal}}: Invalid |display-authors=6 (help)
  12. 12.0 12.1 "Guidelines on oral anticoagulation with warfarin - fourth edition". British Journal of Haematology. 154 (3): 311–324. August 2011. doi:10.1111/j.1365-2141.2011.08753.x. PMID 21671894. {{cite journal}}: Invalid |display-authors=6 (help)
  13. "Society for the Advancement of Blood Management | Choosing Wisely". www.choosingwisely.org. 23 July 2018. Retrieved 1 August 2018.
  14. Huber J, Stanworth SJ, Doree C, Fortin PM, Trivella M, Brunskill SJ, et al. (Cochrane Haematology Group) (November 2019). "Prophylactic plasma transfusion for patients without inherited bleeding disorders or anticoagulant use undergoing non-cardiac surgery or invasive procedures". The Cochrane Database of Systematic Reviews. 2019 (11): CD012745. doi:10.1002/14651858.CD012745.pub2. PMC 6993082. PMID 31778223.

 

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫ്രഷ്_ഫ്രോസൺ_പ്ലാസ്മ&oldid=4143135" എന്ന താളിൽനിന്ന് ശേഖരിച്ചത്