ഫോറൻസിക്
അഖിൽ പോൾ, അനസ് ഖാൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത് 2020 ഫെബ്രുവരി 28-ന് പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷ ക്രൈം-ത്രില്ലർ ഇൻവെസ്റ്റിഗേഷൻ ചലച്ചിത്രമാണ് ഫോറൻസിക് :ദി സയൻസ് ഓഫ് എ ക്രൈം.ടൊവിനോ തോമസാണ് ഈ ചിത്രത്തിലെ നായകൻ.ടൊവിനോയേ കൂടാതെ മംമ്ത മോഹൻദാസ് ,രൺജി പണിക്കർ, പ്രതാപ് പോത്തൻ സൈജു കുറുപ്പ്, ധനേഷ് ആനന്ദ്, ഗിജു ജോൺ, റെബ മോണിക്ക ജോൺ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിച്ചു. തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന കൊലപാതക പരമ്പരകളുടെ ചുരുളഴിക്കുവാൻ സാമുവൽ ജോൺ കാട്ടൂക്കാരൻ (ടൊവിനോ തോമസ്) തന്റെ ഫോറൻസിക് കഴിവുകൾ ഉപയോഗിച്ച് കേസിൽ വഴിത്തിരിവുകൾ കണ്ടെത്തുകയും, ശിഖ ദാമോദർ (റെബാ മോണിക്ക ജോൺ) സാമുവലിനൊപ്പം ചേർന്ന് കൊലയാളിയുടെ വ്യക്തിത്വത്തിലേക്ക് നയിച്ചേക്കാവുന്ന തെളിവുകളിലേക്കെത്തുന്നതും മറ്റുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.ജേക്സ് ബിജോയ് ഈ ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചു.വളരെയധികം മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ ചിത്രത്തിന് തിയേറ്ററുകളിൽ നിന്നും ലഭിച്ചത്.
ഫോറൻസിക് | |
---|---|
സംവിധാനം | അഖിൽ പോൾ അനസ് ഖാൻ |
നിർമ്മാണം | നേവിസ് സേവ്യർ സിജു മാത്യു |
രചന | അഖിൽ പോൾ അനസ് ഖാൻ |
തിരക്കഥ | അഖിൽ പോൾ അനസ് ഖാൻ |
അഭിനേതാക്കൾ | ടൊവിനോ തോമസ് മംമ്ത മോഹൻദാസ് രൺജി പണിക്കർ സൈജു കുറുപ്പ് ശ്രീകാന്ത് മുരളി പ്രതാപ് പോത്തൻ റോണി ഡേവിഡ് |
സംഗീതം | ജേക്സ് ബിജോയ് |
ഛായാഗ്രഹണം | അഖിൽ ജോർജ് |
ചിത്രസംയോജനം | ഷമീർ മുഹമ്മദ് |
സ്റ്റുഡിയോ | ജുവിസ് പ്രൊഡക്ഷൻസ് രാഗം മൂവീസ് |
വിതരണം | സെഞ്ചുറി റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹25 കോടി |
സമയദൈർഘ്യം | 134 മിനിറ്റ് |
ചിത്രത്തിന്റെ ടെലിവിഷൻ സംപ്രേഷണ അവകാശം ഏഷ്യാനെറ്റിനാണ്.
കഥാസാരം
തിരുത്തുകദിവ്യ എന്ന പെൺകുട്ടിയെ നൃത്ത വിദ്യാലയത്തിൽ നിന്നും കാണാതാകുന്നതോടെയാണ് ഈ ചിത്രം ആരംഭിക്കുന്നത്.ഈ കേസ് അന്വേഷിക്കാനെത്തുന്നത് പൊലീസ് ഉദ്യോഗസ്ഥയായ റിതിക സേവ്യർ(മംമ്ത മോഹൻദാസ്) ആണ്. കാണാതായ ദിവ്യയുടെ മൃതദേഹം കിട്ടുന്നതോടെ കേസന്വേഷണത്തിലേക്ക് സാമുവൽ ജോൺ കാട്ടൂക്കാരൻ (ടൊവിനോ തോമസ്) എന്ന ഫോറൻസിക് വിദഗ്ധനും എത്തുന്നു.എന്നാൽ സാമുവിലിൻറ്റെ സാന്നിധ്യം റിതികക്ക് തുടക്കത്തിൽ അസ്വസ്ഥത ഉളവാക്കുന്നു. അതിന് മതിയായ കാരണമുണ്ട്. വിഹാഹമോചിതയായ റിതികയുടെ മുൻ ഭർത്താവിന്റെ സഹോദരൻ ആണ് സാമുവൽ. എന്നാൽ, റിതികക്ക് അന്വേഷണം ശരിയായ ദിശയിലേക്ക് കൊണ്ട് പോകാൻ സാമുവിലിൻറ്റെ സഹായത്തോടെ സാധിക്കുന്നു.
ദിവ്യ കേസിന്റെ അന്വേഷണം പൂർത്തിയാകും മുമ്പേ വീണ്ടും പെൺകുട്ടികളെ കാണാതാവുകയും അവരുടെ മൃതദേഹങ്ങൾ പലയിടങ്ങളിൽ നിന്നായി കിട്ടുകയും ചെയ്യുന്നതോടെ കഥാഗതി കൂടുതൽ ഉദ്വേഗഭരിതമാകുന്നു. തുടർന്ന് ഫോറൻസിക്കിൻറ്റെ സഹായത്തോടെയുള്ള അന്വേഷണത്തിലൂടെ കൊലയാളി ഡോക്ടർ അൽഫോൺസ് കുര്യൻ ആണെന്ന് (ജിജു ജോൺ) സാമുവൽ തന്റെ ടീമിനൊപ്പം കണ്ടെത്തുന്നു. കുട്ടിക്കാലത്ത് സ്വന്തം പിതാവിനെ (അനിൽ മുരളി) കൊലപ്പെടുത്തിയ ഒരു ഭൂതകാലം അവകാശപ്പെടാൻ ഉണ്ട് അയാൾക്ക്.പിന്നീട് മുതിർന്നപ്പോൾ ജീവിതത്തിൽ സമാധാനം കണ്ടെത്താനായി അയാൾ കൊലപാതകം തുടർന്ന്കൊണ്ടേ ഇരുന്നു.അവസാനം അയാൾ റിതികയുടെ കുടുംബത്തെ ലക്ഷ്യമിടുന്നു. കൊലയാളിയെ താൻ തിരിച്ചറിഞ്ഞെന്നും,കൊലയാളിയുടെ ഐഡന്റിറ്റി തന്റെ പക്കലുണ്ടെന്നും അതിന്റെ തെളിവുകൾ സാമുവൽ അൽഫോൺസിനൊപ്പം വാഹനത്തിൽ സഞ്ചരിക്കുമ്പോൾ സ്ഥിരീകരിക്കുകയും തുടർന്ന് അൽഫോൺസിന്റെ കുറ്റസമ്മതം കേൾക്കുകയും ചെയ്യുന്നു.അവസാനം അൽഫോൺസ് സാമുവലിനെ കൊല്ലാൻ ശ്രമിക്കുമ്പോൾ റോഡിലെ ബ്ലോക്കിലേക്ക് കാർ ഓടിക്കുകയും അൽഫോൺസിന്റെ സീറ്റ് ബെൽറ്റ് അൺലോക്ക് ചെയ്യുകയും ചെയ്യുന്നു. കാർ മറിയുമ്പോൾ, അൽഫോൺസ് സീറ്റ് ബെൽറ്റ് സീറ്റിൽ നിന്ന് വേർപെട്ട് റോഡിലേക്ക് തെറിച്ച് വീഴുന്നു. തല റോഡിൽ തട്ടി അൽഫോൺസ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണമടയുന്നു.
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
ടൊവിനോ തോമസ് | സാമുവൽ ജോൺ കാട്ടൂക്കാരൻ (മെഡിക്കോ-ലീഗൽ അഡ്വൈസർ) |
മംമ്ത മോഹൻദാസ് | റിതിക സേവ്യർ ഐ.പി.എസ്സ് |
രൺജി പണിക്കർ | റിട്ടൈയ്ഡ് എസ്.പി. അബ്ദുൾ വഹാബ് |
പ്രതാപ് പോത്തൻ | ഡോക്ടർ ജയകുമാർ മേനോൻ |
സൈജു കുറുപ്പ് | സേവ്യർ ജോൺ കാട്ടൂക്കാരൻ (സാമുവലിൻറ്റെ സഹോദരൻ) |
റെബാ മോണിക്ക ജോൺ | ശിഖ ദാമോദർ (ഫോറൻസിക് ഇന്റേൺ) |
തമന്ന പ്രമോദ് | നയന&നവ്യ (ഇരട്ടവേഷം) |
അനിൽ മുരളി | കുര്യൻ(ഡോക്ടർ അൽഫോൺസിൻറ്റെ അച്ഛൻ) |
ധനേഷ് ആനന്ദ് | ഉബൈദ് |
ശ്രീകാന്ത് മുരളി | എസ്.പി. ഐസക് |
റോണി ഡേവിഡ് | എ.സി.പി ഡാനോ മാമൻ |
രാമു | പോലീസ് കമ്മീഷണർ രാജീവ് മാധവ് |
മോഹൻ ശർമ്മ | ജോൺ കാട്ടൂക്കാരൻ (സാമുവലിൻറ്റെ അച്ഛൻ) |
ലുക്ക്മാൻ | വിനോദ് |
അൻവർ ഷെരീഫ് | എസ്.ഐ.മുരളി മോഹൻകുമാർ |
ഗിജു ജോൺ | ഡോക്ടർ അൽഫോൺസ് കുര്യൻ |
ദേവി അജിത്ത് | ദിവ്യയുടെ അമ്മ |
തെന്നൽ | മാളവിക ദാസ് |
അഞ്ജലി നായർ | മാളവികയുടെ അമ്മ |
ഗിരിധർ | മാളവികയുടെ അച്ഛൻ |
രാജേഷ് ഹെബ്ബാർ | ബർമ്മ കോളനിയിൽ കൊല്ലപ്പെട്ട പെൺകുട്ടികളിലൊരാളുടെ അച്ഛൻ |
സാദിക വേണുഗോപാൽ | ബർമ്മ കോളനിയിൽ കൊല്ലപ്പെട്ട പെൺകുട്ടികളിലൊരാളുടെ അമ്മ |
ബാലാജി ശർമ്മ | ഡോക്ടർ ജയൻ കൃഷ്ണ |
അരുണാംശ് ദേവ് | റൂബൻ ഏലിയാസ് |
നേവിസ് സേവ്യർ | സബ് കലക്ടർ രാഹുൽനാഥ് |
നിർമ്മാണം
തിരുത്തുകഅഞ്ചാം പാതിര എന്ന ചിത്രത്തിന് ശേഷം മലയാള സിനിമയിലേക്ക് ലഭിച്ച മറ്റൊരു ക്രൈം ത്രില്ലർ ചലച്ചിത്രമാണ് ഫോറൻസിക്.ടൊവിനോ തോമസ്,മംമ്ത മോഹൻദാസ്,രൺജി പണിക്കർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ പ്രധാന ചിത്രീകരണം 2019 ഡിസംബറിൽ പാലക്കാട് ആരംഭിച്ചു. ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ടൊവീനോ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തുള്ള ഫോറൻസിക് ലാബും, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റൂട്ടിലെ ഫോറൻസിക്ക് റിസർച്ച് സെൻററും സന്ദർശിച്ചിരുന്നത് വാർത്തായായിരുന്നു.സെവന്ത് ഡേ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഖിൽ പോളും, നവാഗതനായ അനസ് ഖാനും ചേർന്നാണ് ഈ ചിത്രം സംവിധാനം ചെയ്തത്.ദ് സയൻസ് ഓഫ് ക്രൈം എന്നാണ് ഈ ചിത്രത്തിന്റെ ടാഗ് ലൈൻ.ടൊവിനോ തോമസും,മമ്ത മോഹൻദാസും ആദ്യമായി ആണ് ഒന്നിച്ചു അഭിനയിച്ചത്.ചിത്രം 2020 ഫെബ്രുവരി മാസത്തിൽ തിയേറ്ററിൽ പ്രദർശനത്തിനെത്തി.
റിലീസ്
തിരുത്തുകഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ 2019 നവംബർ 19-ന് റിലീസ് ചെയ്തു.[1] ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ 2020 ജനുവരി 21-ന് പുറത്തു വന്നു.കൊലപാതക പരമ്പരകളുടെ ചുരുളഴിയിക്കാനുള്ള അന്വേഷണമാണ് ഈ ചിത്രം പറയുന്നത് എന്നാണ് ടീസർ സൂചിപ്പിച്ചത്.
2020 ഫെബ്രുവരി 14-ന് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.ഒരു സൈക്കോ കില്ലറുടെ സാന്നിധ്യം ട്രെയിലറിൽ നിന്നും പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. തിയേറ്ററുകളിൽ ഈ ചിത്രം 2020 ഫെബ്രുവരി 28-ന് റിലീസ് ചെയ്തു.
സ്വീകരണം
തിരുത്തുകറീലീസ് ദിവസം തന്നെ വളരെ മികച്ച പ്രേക്ഷക പ്രതികരണം ആണ് ഈ ചിത്രത്തിന് ലഭിച്ചത്. ഒരു ക്രൈം ത്രില്ലർ സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും കോർത്തിണക്കിയ ഈ ചിത്രം ആദിമധ്യാന്തം ഉദ്വേഗജനകമായ ത്രില്ലറാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്.ഒരു മികച്ച സീറ്റ് എഡ്ജ് ത്രില്ലർ ഗണത്തിൽ ഉൾപ്പെട്ട ഈ ചിത്രം ടൊവിനോ തോമസിന്റെ കരിയറിലെ വഴിത്തിരിവ് ആണെന്ന് വേണമെങ്കിൽ പറയാം. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം മികച്ച് നിന്നു.ജേക്കസ് ബിജോയ് ആണ് പശ്ചാത്തല സംഗീതം കൈകാര്യം ചെയ്തത്.പ്രേക്ഷകരെ ത്രില്ലറിന്റെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങളിൽ പശ്ചാത്തല സംഗീതം ആ രംഗത്തിന്റെ തീവ്രത കുറഞ്ഞ് പോകാതെ കൈകാര്യം ചെയ്യാൻ ജേക്ക്സ് ബിജോയിക്ക് സാധിച്ചിട്ടുണ്ട്.
സംഗീതം
തിരുത്തുകഈ ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചത് ജേക്സ് ബിജോയ് ആണ്.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-11-24. Retrieved 2020-05-04.