ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഇന്ത്യയുടെ ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹനമായ ജി.എസ്.എൽ വി. ഡി-5ന്റെ വിക്ഷേപണം വിജയകരം. ജിസാറ്റ് 14-ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചു. [1]
പ്രതിപക്ഷ കക്ഷികളുടെ ബഹിഷ്കരണത്തിനിടെ ബംഗ്ലാദേശ് പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വീണ്ടും പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ അവാമി ലീഗിന് ജയം. [2]
ഉത്തരധ്രുവത്തിൽനിന്നുള്ള ശീതക്കാറ്റും മഞ്ഞുവീഴ്ചയും മൂലം അമേരിക്കയുടെ മധ്യ-വടക്കൻ മേഖലകളിൽ താപനില -51 ഡിഗ്രി സെൽഷ്യസിലേക്ക് താണു. [3]
കേരളത്തിലെ യു.എ.ഇ കോൺസുലേറ്റ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. [4]
ഇസ്രായേൽ മുൻ പ്രധാനമന്ത്രി ഏരിയൽ ഷാരോൺ അന്തരിച്ചു. [5]
ദേശീയ സ്കൂൾ കായികമേളയിൽ കേരളത്തിന് പതിനേഴാമത് കിരീടം. [6]
71-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.12 ഇയേഴ്സ് എ സ്ലേവ് മികച്ച ചിത്രം. [7]
സന്തോഷ് ശിവൻ ഉൾപ്പെടെ പത്ത് മലയാളികൾക്ക് പത്മ പുരസ്കാരം; കമലഹാസന് പത്മഭൂഷൺ[8] [9]
- ↑ "ജി.എസ്.എൽ വി.ഡി-5 വിജയകരമായി വിക്ഷേപിച്ചു". മാതൃഭൂമി. Retrieved 2013 ജനുവരി 5.
- ↑ "ബംഗ്ലാദേശിൽ വീണ്ടും ശൈഖ് ഹസീന". മാതൃഭൂമി. Retrieved 2013 ജനുവരി 6.
- ↑ "യുഎസിൽ ധ്രുവശീതം; സ്കൂളുകൾ പൂട്ടുന്നു". മാതൃഭൂമി. Retrieved 2013 ജനുവരി 7.
- ↑ "കേരളത്തിൽ യു.എ.ഇ കോൺസുലേറ്റ് നിലവിൽ വന്നു". മാതൃഭൂമി. Retrieved 2013 ജനുവരി 11.
- ↑ "ഏരിയൽ ഷാരോൺ അന്തരിച്ചു". മാതൃഭൂമി. Retrieved 2013 ജനുവരി 11.
- ↑ "സ്കൂൾ അത്ലറ്റിക്സ്: പതിനേഴാമതും കേരളം തന്നെ". മാതൃഭൂമി. 2014 ജനുവരി 12. Retrieved 2014 ജനുവരി 12.
- ↑ "12 ഇയേഴ്സ് എ സ്ലേവ് മികച്ച ചിത്രം,ഗോൾഡൻ ഗ്ലോബ് പ്രഖ്യാപിച്ചു". മലയാള മനോരമ. Retrieved 2013 ജനുവരി 13.
- ↑ "PADMA AWARDS". Retrieved 2014 ജനുവരി 25.
- ↑ "10 മലയാളികൾക്ക് പത്മ പുരസ്ക്കാരം". ദേശാഭിമാനി. 2014 ജനുവരി 25. Retrieved 2014 ജനുവരി 25.
|