ക്രയോജനിക്സ്
- ഭൗതികശാസ്ത്രത്തിൽ താഴ്ന്ന താപനിലയും (−150°C, −238°F അല്ലെങ്കിൽ 123K താഴെ) കൈവരിക്കുന്നതിനേക്കുറിച്ചും പദാർഥങ്ങൾക്ക് ആ ഊഷ്മാവിലുള്ള വ്യതിയാനങ്ങളെക്കുറിച്ചുമുള്ള പഠനമാണ് ക്രയോജനിക്സ്. ഈ അവസ്ഥകളെക്കുറിച്ച് പഠിക്കുന്ന വ്യക്തിയെ ക്രയോജനിസ്റ്റ് എന്നു പറയുന്നു. സാധാരണ താപനില ഏകകങ്ങളല്ലാതെ പരമതാപനിലാ ഏകകങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇവ കെൽവിൻ (എസ്.ഐ. യൂണിറ്റ്) അല്ലെങ്കിൽ റാങ്കിൻ സ്കേൽ (ഇമ്പീരിയൽ & യു.എസ്. യൂണിറ്റ്).
ഇന്ധനം
തിരുത്തുകഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ക്രയോജനിക്സ് ഇന്ധനങ്ങൾ നിർമ്മിക്കുന്നത്. ദ്രാവക ഹൈഡ്രജൻ ദ്രാവക ഓക്സിജൻ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ദ്രാവക ഹൈഡ്രജൻ റോക്കറ്റുകളിൽ ഇന്ധനമായി ഉപയോഗിക്കുന്നു, ഇവയ്ക്കായി പ്രത്യേകം തയ്യാറാക്കിയ ക്രയോജനിക്സ് എഞ്ചിനുകൾ വേണം. നിലവിൽ ആറ് ഏജൻസികളാണ് ക്രയോജെനിക് വിദ്യ സ്വന്തമായി ഉണ്ടാക്കാൻ പ്രാപ്തിയുള്ളവർ. ക്രയോജെനിക് വിദ്യ സ്വന്തമായി വികസിപ്പിച്ച രാജ്യങ്ങൾ അമേരിക്ക, ജപ്പാൻ, ചൈന, ഇന്ത്യ എന്നിവ ആണ്. ഇവ കൂടാതെ യൂറോപ്യൻ സ്പേസ് ഏജൻസി (ESA), റഷ്യൻ ഫെഡറൽ സ്പേസ് ഏജൻസി( സോവിയറ്റ് യൂണിയനിൽ നിന്നും കിട്ടിയത്) എന്നിവർക്കും ഇത് സ്വന്തമായി നിർമ്മിക്കാനും ഉപയോഗിക്കാനും കഴിവുണ്ട്. ദ്രവ ഹൈഡ്രജനും ദ്രവ ഓക്സിജനും ആണ് വ്യാപകമായി ഇന്ധനമായി ഉപയോഗിക്കുന്നത്.