ഏരിയൽ ഷാരോൺ
ഇസ്രായേലിലെ മുൻ പ്രധാനമന്ത്രിയാണ് ഏരിയൽ ഷാരോൺ (26 ഫെബ്രുവരി 1928 - 11 ജനുവരി 2014). പട്ടാളകമാൻഡറായ ഷാരോൺ 2001-2006 കാലത്താണ് ഇസ്രായേൽ പ്രധാനമന്ത്രിയായത്. ആധുനിക ഇസ്രയേൽ രൂപീകരണത്തിന് മുഖ്യ പങ്കുവഹിച്ച ഭരണാധികാരിയായിരുന്നു[1]. 'ബുൾഡോസർ' എന്ന അപരനാമത്തിലറിയപ്പെടത്തക്ക വണ്ണം നിർദയരീതികളായിരുന്നു അദ്ദേഹത്തിന്റേത്[2]. ഷാരോൺ മന്ത്രിയായിരുന്ന കാലത്താണ് ഇസ്രായേലിനെ വെസ്റ്റ് ബാങ്കിൽനിന്ന് വേർതിരിയ്ക്കുന്ന വിവാദ മതിൽ നിർമ്മാണത്തിന് തുടക്കം കുറിയ്ക്കപ്പെട്ടത്.
ജീവിതരേഖ
തിരുത്തുകപലസ്തീനിലെ കഫ്റ് മലാലിലെ ജൂതകുടുംബത്തിലാണ് ഏരിയൽ ഷീനെർമാന്റെ ജനനം. തെൽ അവീവ് സർവകലാശാല, ജറൂസലം ഹീബ്രു സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടിയ അദ്ദേഹം സൈനികനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പത്താംവയസ്സിൽ സയണിസ്റ്റ് യുവജനപ്രസ്ഥാനമായ ഹസാദെയിൽ പ്രവർത്തിച്ചു. പതിനാലാംവയസ്സിൽ യുവജനമുന്നണിയിൽ ഒരാഴ്ചത്തെ ആയുധ പരിശീലനം നേടി. അതേവർഷം ജൂതൻമാരുടെ അർധസൈനിക സംഘടനയായ ഹഗാനയിൽ ചേർന്നു.
സൈന്യത്തിൽ
തിരുത്തുക1948 മെയ് 14-ന് ഇസ്രായേൽ രാഷ്ട്രപ്രഖ്യാപനമുണ്ടായപ്പോൾ ഹഗാന ഇസ്രായേൽ പ്രതിരോധ സേനയായി. ലാറ്റ്‌റൺ യുദ്ധത്തിൽ ആഴത്തിൽ മുറിവേറ്റെങ്കിലും വീര്യംവിടാതെ പോരാടിയതിന് ഷീനെർമാന്റെ ധീരതയെ പ്രകീർത്തിച്ച് ഇസ്രായേലിന്റെ പ്രഥമപ്രധാനമന്ത്രിയായിരുന്ന ഡേവിഡ് മെൻ ഗുറിയോൺ 'ഷാരോൺ' എന്ന പുതിയ പേരു നൽകി. ഹീബ്രു ഭാഷയിൽ പടച്ചട്ടയെന്നാണീ വാക്കിനർഥം.
ഇസ്രായേലിന്റെ സ്വാതന്ത്ര്യപോരാട്ടം അവസാനിച്ചപ്പോൾ ഷാരോൺ ഒരു കമ്പനിയുടെ കമാൻഡറായിരുന്നു. സൂയസ് പ്രതിസന്ധികാലത്ത് മേജറായി. 1969-ലെ ആറുദിനയുദ്ധത്തിൽ മേജർ ജനറലായി പ്രധാന പങ്ക് വഹിച്ചു. 1983ൽ നൂറുകണക്കിന് ആളുകളുടെ മരണത്തിന് ഇടയാക്കിയ പലസ്തീൻ അഭയാർത്ഥിക്യാമ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു. 1973-ൽ പട്ടാളത്തിൽനിന്ന് വിരമിച്ചു.
സബ്റ - ശാത്തീല കൂട്ടക്കൊല
തിരുത്തുകസബ്റ, ശാത്തീല ക്യാമ്പുകളിലെ നൂറുകണക്കിന് പാലസ്തീനി അഭയാർഥികളെ വെടിവെച്ചു കൊല്ലാൻ നേതൃത്വം നൽകിയത് ഷാരണായിരുന്നുവെന്ന് കരുതപ്പെടുന്നു. സ്വബ്‌റ-ശാത്തീല കൂട്ടക്കൊല എന്നറിയപ്പടുന്ന ഈ സംഭവത്തെ ക്രിമിനൽ കൂട്ടക്കൊലയെന്നാണ് 1982 ൽ യു.എൻ രക്ഷാസമിതി 521ാം നമ്പർ പ്രമേയത്തിൽ വിശേഷിപ്പിച്ചിരുന്നു.[3] ഇന്ത്യ ഈ പ്രമേയത്തെ അനുകൂലിച്ചു. സബ്റ, ശാത്തീല സംഭവം അന്വേഷിക്കാൻ പടിഞ്ഞാറൻ ലോകത്തെ പ്രമുഖർ നിയോഗിച്ച മുൻ ഐറിഷ് വിദേശകാര്യമന്ത്രി ഷോൺ മെക്ബ്രൈഡിന്റെ നേതൃത്വത്തിലുള്ള കമീഷൻ കൂട്ടക്കൊലക്ക് ഇസ്രായേൽ രാഷ്ട്രത്തിനുള്ള പങ്ക് വെളിച്ചത്തുകൊണ്ടുവന്നിരുന്നു. ഇസ്രായേൽ കഹാൻ കമീഷനെ നിയോഗിച്ചു. കമ്മീഷനും സംഭവത്തിൽ ഷാരോണിന്റെ പങ്ക് ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടർന്ന് പ്രതിരോധമന്ത്രി പദവി ഷാരോണിന് ഒഴിയേണ്ടിവന്നു.[4] ഇതെ തുടർന്ന് ഇദ്ദേഹത്തിനു 'ബെയ്‌റൂട്ടിലെ അറവുകാരൻ' എന്ന പേരു വീണു.[5]
രാഷ്ട്രീയത്തിൽ
തിരുത്തുകസൈന്യത്തിൽനിന്ന് വിരമിച്ച ഷാരോൺ, വലതുപക്ഷ ലിക്ക്വിഡ് പാർട്ടിയുണ്ടാക്കി. ഇടയ്ക്കുവെച്ച് രാഷ്ട്രീയപ്രവർത്തനം നിർത്തി വീണ്ടും യുദ്ധ രംഗത്തിറങ്ങി. പ്രധാനമന്ത്രി യിഷാക് റാബിന്റെ സുരക്ഷാഉപദേഷ്ടാവായി പ്രവർത്തിച്ച അദ്ദേഹം പിന്നീട് കൃഷിമന്ത്രിയായും പ്രതിരോധമന്ത്രിയായും അടിസ്ഥാനസൗകര്യവികസനമന്ത്രിയായും വിദേശകാര്യമന്ത്രിയായും നിർണായക സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. 2001-ൽ പ്രധാനമന്ത്രിയായി.
1982-ൽ ഇരുപതിനായിരത്തോളം പേരുടെ മരണത്തിനിടയാക്കിയ ഇസ്രായേലിന്റെ ലബനൻ അധിനിവേശം ഷാരോൺ പ്രതിരോധമന്ത്രിയായിരുന്നപ്പോഴായിരുന്നു.[6] ലിക്യുഡ് പാർട്ടി പ്രതിനിധിയായി 2001 മുതൽ 2006 വരെ പ്രധാനമന്ത്രിയായിരുന്ന ഷാരോൺ, തീവ്ര പലസ്തീൻ വിരുദ്ധ വികാരം പ്രചരിപ്പിച്ചാണ് ഇസ്രയേൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. 2005-ൽ ഗാസാ മുനമ്പിലെ കുടിയേറ്റങ്ങൾ അവസാനിപ്പിക്കാനും പണിത കെട്ടിടങ്ങൾ പൊളിക്കാനുമുള്ള തീരുമാനം ഷാരോണിലെ സ്വന്തം പാർട്ടിക്കുതന്നെ അനഭിമതനാക്കി. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കാദിമ എന്ന പേരിൽ പുതിയ പാർട്ടിയുണ്ടാക്കിയെങ്കിലും പക്ഷാഘാതത്തെത്തുടർന്ന് കിടപ്പിലായി. 2006-ൽ രണ്ടാമത്തെ പക്ഷാഘാതമുണ്ടായതിനെത്തുടർന്ന് മരണം വരെ എട്ട് വർഷമായി അബോധാവസ്ഥയിൽ ചികിത്സയിലായിരുന്നു.
യുദ്ധക്കുറ്റവാളി
തിരുത്തുകപലസ്തീനും അനുകൂല രാഷ്ട്രങ്ങളും ഷാരോണിനെ അന്താരാഷ്ട്ര ക്രിമനിൽകോടതിയിൽ വിചാരണചെയ്യാൻ ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ മരണത്തെ ചരിത്രനിമിഷമെന്നാണ് ഹമാസ് വിശേഷിപ്പിച്ചത്.[7]
വിവാദങ്ങൾ
തിരുത്തുക- വെസ്റ്റ്ബാങ്കിനെ ഇസ്രയേലിൽ നിന്ന് വേർതിരിക്കുന്ന കൂറ്റൻ മതിൽ നിർമ്മിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടത് ഷാരോണായിരുന്നു. ഫലസ്തീൻ പ്രദേശങ്ങൾ കയ്യേറി വീടുകൾ നിർമ്മിക്കുന്നതിനെ ശക്തമായി പ്രോൽസാഹിപ്പിച്ചു.
- കുപ്രസിദ്ധമായ സബ്റ - ശാതില്ല കൂട്ടക്കൊലയുടെ സൂത്രധാരനായി കരുതപ്പെടുന്നു.[5]
അവലംബം
തിരുത്തുക- ↑ "ഇസ്രയേൽ മുൻ പ്രധാനമന്ത്രി ഏരിയൽ ഷാരോൺ അന്തരിച്ചു". മാധ്യമം. 2014 ജനുവരി 11. Archived from the original on 2014-01-13. Retrieved 2014 ജനുവരി 11.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "ദ ലെഗസി ഓഫ് ഏരിയൽ ദ ബുൾഡോസർ ഷാരോൺ". അൽജസീറ. Retrieved 2014 ജനുവരി 17.
{{cite web}}
: Check date values in:|accessdate=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-01-15. Retrieved 2014-01-12.
- ↑ അബൂ സൈനബ് (2014 ജനുവരി 12). "മറഞ്ഞത് ഭീകരതയുടെ ക്രൂരമുഖം". മാധ്യമം. Archived from the original on 2014-01-13. Retrieved 2014 ജനുവരി 12.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ 5.0 5.1 "ഏരിയൽ ഷാരോൺ എന്നപ്രഹേളിക". മാതൃഭൂമി. Archived from the original on 2014-01-17. Retrieved 2014-01-17.
- ↑ "ഏരിയൽ ഷാരോൺ അന്തരിച്ചു". മാതൃഭൂമി. 2014 ജനുവരി 11. Archived from the original on 2014-01-11. Retrieved 2014 ജനുവരി 11.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "ഷാരോൺ: ചോരകൊണ്ടെഴുതിയ പേര്". മാതൃഭൂമി. 2014 ജനുവരി 12. Archived from the original on 2014-01-12. Retrieved 2014 ജനുവരി 12.
{{cite news}}
: Check date values in:|accessdate=
and|date=
(help)
പുറം കണ്ണികൾ
തിരുത്തുക- Ariel Sharon's Biography — Detailed account of his military and political career Archived 2018-08-15 at the Wayback Machine.
- Ariel Sharon
- Ariel Sharon: Return to the Temple Mount
- The Sabra and Shatila Massacres (16–18 September 1982)
- Timeline of key events in Sharon's life
- Ariel Sharon Profile on YnetNews
- Biography of Ariel Sharon at CNN.com
- Phonecall Archived 2019-03-12 at the Wayback Machine. — An authentic recording of Ariel Sharon talking to a soldier positioned at one of the Suez Channel bunkers at the beginning of the Yom Kippur War.
- Sharon's speech on 30th anniversary of Yom Kippur War
- Ariel Sharon — The Eleventh Prime Minister of Israel
- Booknotes interview with Sharon on Warrior: An Autobiography, 17 September 1989. Archived 2013-10-28 at the Wayback Machine.
- Ariel Sharon's Confusing Legacy — slideshow by Der Spiegel
- രചനകൾ ഏരിയൽ ഷാരോൺ ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- ഏരിയൽ ഷാരോൺ on the Knesset website