പ്രോതിമ ബേദി
പ്രശസ്തയായ മോഡലും ഒഡീസി നർത്തകിയുമാണ് പ്രോതിമ ഗൌരി ബേദി[2][3] (ഒക്ടോബർ 12, 1948 – ഓഗസ്റ്റ് 18, 1998)[4] . ഇവർ 1990 ൽ ബെംഗളൂരുവിൽ നൃത്യഗ്രാം എന്ന നൃത്തവിദ്യഭ്യാസ സ്ഥാപനം തുടങ്ങി.
പ്രോതിമ ഗൌരി ബേദി | |
---|---|
ജനനം | പ്രോതിമ ഗുപ്ത [1] ഫെബ്രുവരി 12, 1948 |
മരണം | ഓഗസ്റ്റ് 18, 1998 | (പ്രായം 50)
തൊഴിൽ | Classical Indian dancer, Model |
വെബ്സൈറ്റ് | http://www.nrityagram.org |
സ്വകാര്യ ജീവിതം
തിരുത്തുകപ്രോതിമ ജനിച്ചത് ഡെൽഹിയിലാണ്.[5] ഹരിയാനയിലെ ഒരു വ്യാപാരിയായ ലക്ഷ്മിചന്ദ് ഗുപ്തയാണ് പിതാവ്. മാതാവ് റെബ ഒരു ബെംഗാളിയാണ്. ഇവരുടെ വിവാഹത്തിനു ശേഷം ലക്ഷ്മിചന്ദ് തന്റെ കുടുംബം വിട്ട് ഡെൽഹിയിൽ താമസമാക്കി. അവിടെ വച്ച് പ്രോതിമ ജനിച്ചു.
ഔദ്യോഗിക ജീവിതം
തിരുത്തുകമോഡലിംഗ്
തിരുത്തുക1960 കളുടെ അവസാനത്തിൽ പ്രൊതിമ ഒരു അറിയപ്പെടുന്ന മോഡലായി. 1974 ൽ ഒരു മാഗസിനിൽ നഗ്നയായി വന്നതിനുശേഷം വാർത്തയിൽ സ്ഥാനം പിടിച്ചുപറ്റി.[6]
നർത്തനജീവിതം
തിരുത്തുക1975 നു ശേഷം ഒഡീസി നൃത്തപഠനത്തിലേക്ക് പ്രോതിമ തിരിഞ്ഞു.[7] . പിന്നീട് ഭുലാബായി മെമോറിയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നൃത്തം പഠിക്കുവാൻ ചേരുകയും ഒരു അറിയപ്പെടുന്ന നർത്തകിയാവുകയും ചെയ്തു.[8] തന്റെ നൃത്തത്തിന്റെ മികവിലൂടെ ഒരു അറിയപ്പെടുന്ന നർത്തകിയാവുകയും പിന്നീറ്റ് സ്വന്തമായി ഒരു നർത്തന വിദ്യാലയവും സ്ഥാപിക്കുകയും ചെയ്തു.
മരണം
തിരുത്തുക1997ൽ തന്റെ മകനായ സിദ്ധാർഥിന്റെ മരണം പ്രോതിമക്ക് ഒരു ആഘാതമാവുകയും തന്റെ നർത്തന ജീവിതത്തിൽ നിന്ന് വിരമിക്കുകയും ചെയ്തു.[9] പിന്നീട് സന്യാസ സമാനമായ ജീവിതത്തിലേക്ക് തിരിയുകയും ഹിമാലയത്തിലേക്ക് യാത്ര തിരിക്കുകയും ചെയ്തു.[10] പിന്നീട് വന്ന ഓഗസ്റ്റ് മാസത്തിൽ മാനസരോവറിലേക്കുള്ള തീർഥയാത്രയിൽ ഇവരെ കാണാതാവുകയും ചെയ്തു.[11] പിന്നീട് ദിവസങ്ങൾക്കു ശേഷം ഇവരുടെ അവശിഷ്ടങ്ങൾ മാൽപ്പ മലനിരകളുടെ ഭാഗത്ത് നിന്ന് കണ്ടെത്തുകയുണ്ടായി.
അവലംബം
തിരുത്തുക- ↑ This Above All - She had a lust for life The Tribune, February 5, 2000.
- ↑ Obituary Archived 2009-08-02 at the Wayback Machine. India Today, September 7,1998.
- ↑ Protima Gauri Bedi nrityagram.org.
- ↑ Dream Nrityagram.
- ↑ Time Pass : The Memoirs of Protima Bedi, Introduction, pp.1-2. Biographical info: ‘Early Years’.
- ↑ Protima's interview on naked run Archived 2006-03-06 at the Wayback Machine. Hindustan Times.
- ↑ Protima Guari Interview Rediff.com, August 22, 1998.
- ↑ Bina Ramani Mourns...[പ്രവർത്തിക്കാത്ത കണ്ണി] Indian Express, September 22, 1998.
- ↑ Interview Kabir Bedi Archived 2009-06-26 at the Wayback Machine. Filmfare October, 2001.
- ↑ Bowing Out Archived 2010-10-07 at the Wayback Machine. India Today, April 27, 1998.
- ↑ Obituary New York Times, August 30, 1998.