ഓഗസ്റ്റ് 22
തീയതി
(August 22 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 22 വർഷത്തിലെ 234 (അധിവർഷത്തിൽ 235)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1639 - തദ്ദേശീയരായ നായക് ഭരണാധികാരികളിൽ നിന്നും സ്ഥലം വിലക്കു വാങ്ങി, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മദ്രാസ് നഗരം സ്ഥാപിച്ചു.
- 1827 - ജോസെ ഡി ല മാർ പെറുവിന്റെ പ്രസിഡണ്ടായി.
- 1848 - ന്യൂ മെക്സിക്കോ അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമായി.
- 1864 - പന്ത്രണ്ടു രാജ്യങ്ങൾ ആദ്യ ജനീവ കൺവെൻഷനിൽ ഒപ്പു വച്ചു. റെഡ് ക്രോസ്സ് രൂപവൽക്കരിക്കപ്പെട്ടു.
- 1941 - രണ്ടാം ലോകമഹായുദ്ധം: ജർമ്മൻ പട ലെനിൻഗ്രാഡിലെത്തി.
- 1942 - രണ്ടാം ലോകമഹായുദ്ധം: അച്ചുതണ്ടു ശക്തികൾക്കെതിരെ ബ്രസീൽ യുദ്ധം പ്രഖ്യാപിച്ചു.
- 1944 - രണ്ടാം ലോകമഹായുദ്ധം: സോവിയറ്റ് യൂണിയൻ റൊമാനിയ പിടിച്ചടക്കി.
- 1962 - ഫഞ്ചു പ്രസിഡണ്ട് ചാൾസ് ഡി ഗോളിനെതിരെയുള്ള ഒരു വധശ്രമം പരാജയപ്പെട്ടു.
- 1972 - വർഗ്ഗീയനയങ്ങളെ മുൻനിർത്തി റൊഡേഷ്യയെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിൽ നിന്നും പുറത്താക്കി.
- 1989 - നെപ്റ്റ്യൂണിന്റെ ആദ്യവലയം കണ്ടെത്തി.