പ്രീതി സിൻ‌ഡ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(പ്രീതി സിന്റ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രധാനമായും ഹിന്ദി ചലച്ചിത്രമേഖലയിൽ അഭിനയിക്കുന്ന ഒരു നടിയാണ് പ്രീതി സിൻഡ (ഹിന്ദി: प्रीति ज़िंटा. (ജനനം: ജനുവരി 31, 1975)[2]

പ്രീതി ജി സിന്റ[1]
2018ൽ പ്രീതി
ജനനം (1975-01-31) 31 ജനുവരി 1975  (49 വയസ്സ്)
ദേശീയതIndian
തൊഴിൽActress, producer, entrepreneur
സജീവ കാലം1998–2014 2018-present
ജീവിതപങ്കാളി(കൾ)
ജീൻ ഗുഡ്ഇനഫ്
(m. 2016)
പുരസ്കാരങ്ങൾFull list

ഹിന്ദി കൂടാതെ തെലുങ്ക്, ഇംഗ്ലീഷ് ഭാഷാചിത്രങ്ങളിലും പ്രീതി അഭിനയിച്ചിട്ടുണ്ട്.

ജീവചരിത്രം

തിരുത്തുക

ആദ്യ ജീവിതം

തിരുത്തുക

ഹിമാചലിലെ ഒരു ഹിന്ദു വിശ്വകർമ്മ കുടുംബത്തിലാണ് പ്രീതി ജനിച്ചത്.[2] പിതാവ് ദുർഗാനന്ദ് സിൻഡ ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു.[3] പ്രീതിയുടെ പതിമൂന്നാം വയസ്സിൽ പിതാവ് ഒരു കാർ അപകടത്തിൽ മരണമടഞ്ഞു.[4] രണ്ട് സഹോദരന്മാരുണ്ട്.[5]

സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചത് സിം‌ലയിലെ ജീസസ് മേരി ബോർഡിംഗ് സ്കൂളിലാണ്.[3][6] പഠന കാലത്ത് സാഹിത്യത്തിൽ വളരെ തൽപ്പരയായിരുന്നു പ്രീതി.[3] കോളെജ് വിദ്യാഭ്യാ‍സവും പൂർത്തീകരിച്ചത് സിം‌ലയിൽ തന്നെയാണ്. മനഃശാസ്ത്രത്തിലാണ് പ്രീതി ഉന്നത വിദ്യാഭ്യാസം പൂർത്തീകരിച്ചത്.[7] ക്രിമിനൽ സൈകോളജിയിലാണ് ബിരുദാനന്തര ബിരുദം നേടിയത്.[3] പക്ഷേ, പിന്നീട് പ്രീതി മോഡലിംഗിലേക്ക് തിരിയുകയായിരുന്നു.

അഭിനയ ജീവിതം

തിരുത്തുക
 
2007 ൽ ഒരു പരിപാടിയിൽ ജീവിത പങ്കാളിയാ നെസ്സ് വാഡിയയുമൊത്ത്.
 
ടെം‌റ്റേഷൻ 2004 എന്ന സ്റ്റേജ് പരിപാടിയിൽ പ്രീതി

തന്റെ ഉന്നത വിദ്യാഭ്യാസത്തിനു ശേഷം പ്രീതി 1998-ൽ ദിൽ സേ, സോൾ‌ജിയർ എന്നീ ചിത്രങ്ങളിൽ ഒരേ വർഷം അഭിനയിച്ചു. ഈ ചിത്രങ്ങളിലെ അഭിനയം മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം നേടിക്കൊടുത്തു. ഹിന്ദി ചിത്രങ്ങളിലെ നായിക പദവിയുടെ പ്രതിച്ഛായ മാറ്റുന്ന രീതിയിലുള്ള വേഷങ്ങൾ പിന്നീട് പ്രീതി സിൻഡ അഭിനയിച്ചു.

മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം 2003 ലെ കൽ ഹോ ന ഹോ എന്ന ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചു. അതിനു ശേഷം വ്യാവസാ‍യികമായി വിജയിച്ച കോയി മിൽ ഗയ എന്ന ചിത്രത്തിൽ അഭിനയിച്ചു.[8] പിന്നീട് വീർ സര , സലാം നമസ്തേ , കബി അൽ‌വിദ നാ കഹ്ന എന്നീ വൻ വിജയ ചിത്രങ്ങൾ [9] പ്രീതിയെ ഒരു മുൻ നിര നായികയായി ഉയർത്തി.[10][11]

(1997–99) കാലഘട്ടത്തിൽ

തിരുത്തുക

1997 ൽ ആദ്യമായി സംവിധായകനായ ശേഖർ കപൂർ ആണ് പ്രീതിയെ തന്റെ ഒരു ചിത്രത്തിലേക്ക് നിർദ്ദേശിക്കുകയും പിന്നീട് ആ ചിത്രം നിർമ്മിക്കപ്പെടാതെ പോയപ്പോൾ മണി രത്നത്തിന്റെ ചിത്രത്തിലേക്ക് നിർദ്ദേശിക്കുകയും ചെയ്തത്.[7][12]. അതിനു ശേഷം കുന്ദൻ ഷാ സംവിധാനം ചെയ്ത ചിത്രമായ ക്യാ കെഹ്ന എന്ന ചിത്രം 2000 വരെ നിർമ്മാണം നീണ്ടു.[13] ഇതിനിടക്കാണ് ദിൽ സേ പുറത്തിറങ്ങിയത്. ഇതിൽ നായിക മനീഷ കൊയ്‌രാളയും, നായകൻ ഷാരൂഖുമായിരുന്നു. ഒരു സമ്പൂർണ്ണ നായികയായി ആ വർഷം തന്നെ സോൾജിയർ (1998) എന്ന ചിത്രത്തിൽ അഭിനയിച്ചു.[14]

ഇതിനു ശേഷം ആ വർഷം തന്നെ രണ്ട് തെലുഗു ചിത്രങ്ങളിൽ അഭിനയിച്ചു.

(2000–02)കാലഘട്ടത്തിൽ

തിരുത്തുക

നിർമ്മാണം വൈകിയ ചിത്രം ക്യാ കെഹന 2000 ൽ പുറത്തിറങ്ങി. ഇത് ഒരു വിജയമായിരുന്നു.[15] 2000 ൽ തന്നെ വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ചിത്രമായ മിഷൻ കാശ്മീർ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇതിൽ ഒരു ടി.വി. റിപ്പോർട്ടർ ആയിട്ടാണ് പ്രീതി അഭിനയിച്ചത്.[16] ഇതും ഒരു സാമ്പത്തികമായി വിജയിച്ച ചിത്രമായിരുന്നു.[17]

2001ൽ ഫറാൻ അക്തർ സംവിധാനം ചെയ്ത ചിത്രമായ ദിൽ ചാഹ്ത ഹേ എന്ന ചിത്രത്തിൽ അഭിനയിച്ചത് വളരെയധികം പ്രശംസ പിടിച്ചു പറ്റി.[18] 2001 ൽ തന്നെ പ്രീതിയുടെ മൂന്ന് ചിത്രങ്ങൾ കൂടി പുറത്തിറങ്ങി.[19][20]

(2003 മുതൽ ഇതുവരെ)

തിരുത്തുക

2003 ൽ വിജയിച്ച ചിത്രങ്ങളിൽ കൂടുതലിലും അഭിനയിച്ചത് പ്രീതിയായിരുന്നു. .[21] ഹീറൊ, കോയി മിൽ ഗയ എന്നിവയായിരുന്നു ഇതിലെ പ്രധാന ചിത്രങ്ങൾ.[22][23]

2003 ലെ തന്നെ കൽ ഹോ ന ഹോ അഭിനയ ജീവിതത്തിലെ ഒരു മികച്ച ചിത്രമായിരുന്നു. ഇന്ത്യയിലും വിദേശത്തും പ്രീതി ഇതിലെ അഭിനയത്തിന് പ്രശസ്തി നേടി.[9][24]

2004 ലെ ലക്ഷ്യ,[25] വീർ സര ,[26] എന്നിവയും മികച്ച ചിത്രങ്ങളായിരുന്നു. 2005 ൽ ഖുല്ലം ഖുല്ലം പ്യാർ കരെ എന്ന ചിത്രത്തിൽ ഗോവിന്ദയോടും,[27] സലാം നമസ്തെ എന്ന ചിത്രത്തിൽ സൈഫ് അലി ഖാൻ ന്റെ ഒപ്പവും രണ്ട് ചിത്രങ്ങളിൽ പ്രീതി അഭിനയിച്ചു. ഇതു രണ്ടും അത്ര വിജയിച്ചില്ല. 2006 ൽ കരൺ ജോഹർ സംവിധാനം ചെയ്ത കബി അല്വിദ നാ കഹ്ന എന്ന ചിത്രത്തിൽ അഭിനയിച്ചത് വിജയിച്ചു.[28]


മറ്റ് പ്രവർത്തനങ്ങൾ

തിരുത്തുക

അഭിനയം കൂടാതെ പ്രീതി ബി.ബി.സി. ന്യൂസ് ഓൺലൈൻ എന്ന ഓൺലൈൻ പത്രത്തിൽ ചില ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഇത് കൂടാതെ ചില സ്റ്റേജ് പരിപാടികളിലും പ്രീതി പങ്കെടുക്കാറുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗ് എന്ന ക്രിക്കറ്റ് സീരിസിൽ കിംഗ്സ് XI പഞ്ചാബ് എന്ന ടീമിന്റെ ഉടമസ്ഥത തന്റെ പങ്കാളിയായ നെസ്സ് വാഡിയയുമ്മൊത്ത് പ്രീതി പങ്കിടുന്നുണ്ട്. മാധ്യമങ്ങളോട് തുറന്ന് സംസാരിക്കുന്നതിൽ പ്രീതി വളരെ പ്രമുഖയാണ്.[29][30]

സ്വകാര്യ ജീവിതം

തിരുത്തുക
പ്രമാണം:Zinta IIFA 04.jpg
2004 IIFA പുരസ്കാരദാന ചടങ്ങിൽ

2006 ൽ പ്രീതി തന്റെ ജന്മസ്ഥലമായ ശിം‌ലയിൽ നിന്ന് മുംബൈയിലേക്ക് താമസം മാറി.[31] തന്റെ അഭിനയ ജീവിതത്തിൽ പ്രീതി പല നടന്മാരുമായി ബന്ധമുണ്ടെന്ന് പലപ്പോഴും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.[32] 2004 ൽ പ്രമുഖ മോഡലായ മാർക്ക് റോബിൻ‌സനിനോടൊപ്പം പ്രണയത്തിലായിരുന്നു. പിന്നീട് ഒരു വർഷത്തിനു ശേഷം ഇവർ പിരിഞ്ഞു.[33] 2005 മുതൽ പ്രമുഖ വ്യവസായിയായ നെസ്സ് വാഡിയയുമായി പ്രീതി പ്രണയത്തിലാണ്.[34]

മാധ്യമങ്ങളിൽ

തിരുത്തുക

മാധ്യമങ്ങളോട് തന്റെ തുറന്ന സത്യസന്ധമായ സമീപനം വളരെ പ്രസിദ്ധമാണ്.[29][30]. 2003 ൽ റെഡിഫ്.കോം എന്ന വെബ് സൈറ്റിന്റെ മുൻ നിര റാങ്കിംഗിൽ പ്രീതി സിൻഡ പല പ്രാവശ്യം മുന്നിലെത്തിയിരുന്നു.[10] പിന്നീടുള്ള മൂന്ന് വർഷങ്ങളിൽ പ്രീതി ഈ റാംങ്കിങ്ങിൽ രണ്ടാം സ്ഥാനം നിലനിർത്തി.[35][36][37] ഈ സൈറ്റിലെ തന്നെ മികച്ച സുന്ദരികളായ നടികളിൽ പ്രീതി പലപ്പോഴും മുന്നിലെത്തിയിരുന്നു.[38] ഏഷ്യയിലെ മികച്ച സുന്ദരികളിൽ 41 മതായി പ്രീതിയെ 2006 ൽ യു.കെ മാഗസിനായ ഈസ്റ്റേൺ ഐ തിരഞ്ഞെടുത്തു.[39]

2004 മുതൽ 2007 വരെ കാലഘട്ടത്തിൽ പ്രമുഖ ചാറ്റ് ഷോ ആയ കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ മൂന്ന് പ്രാവശ്യം പ്രീതി പ്രത്യക്ഷപ്പെട്ടു. ഇതിൽ സൈഫ് അലി ഖാൻ, അഭിഷേക് ബച്ചൻ, ബോബി ഡിയോൾ എന്നിവർക്കൊപ്പമാണ് പ്രീതി വന്നത്. 2007 ൽ 60-മത് കേൻസ് ചലച്ചിത്ര ഉത്സവത്തിൽ പ്രീതി പങ്കെടുത്തു.[40]

  1. "Preity Zinta Adds Her Husband's Name To Her Name, After 2 Years Of Marriage, Just Like Sonam K Ahuja". The Indian Express. 8 June 2018. Retrieved 8 June 2018.
  2. 2.0 2.1 Joshi, Shriniwas (March 16, 2007). "Glamour girls from Himachal Pradesh". The Tribune. Retrieved 2008-05-08. {{cite web}}: Italic or bold markup not allowed in: |publisher= (help)
  3. 3.0 3.1 3.2 3.3 Sharma, Mandvi (June 24, 2006). "'I would've been the PM'". The Times of India. Retrieved 2006-06-24. {{cite web}}: Italic or bold markup not allowed in: |publisher= (help)
  4. Khubchandani, Lata (May 22, 2000). "'I had this illusion that filmstars are like kings and queens'". Rediff.com. Retrieved 2007-09-15.
  5. Lancaster, John (January 23, 2003). "Bollywood Star's Act Makes Her a Hero, and Possible Target". Washington Post. The Washington Post Company. p. A16. Retrieved 2008-05-24.[പ്രവർത്തിക്കാത്ത കണ്ണി][പ്രവർത്തിക്കാത്ത കണ്ണി][പ്രവർത്തിക്കാത്ത കണ്ണി] (Registration/purchase required)
  6. Siddiqui, Rana (September 9, 2002). "Poised for pretty good times!". The Hindu. Archived from the original on 2007-12-23. Retrieved 2007-11-09. {{cite web}}: Italic or bold markup not allowed in: |publisher= (help)
  7. 7.0 7.1 Hahn, Lorraine (January 11, 2005). "Bollywood Actress, Preity Zinta Talk Asia Interview Transcript". CNN.com. Retrieved 2007-11-08.
  8. "Most Grossing Movies by actresses". IBOS. Retrieved 2007-04-10. {{cite web}}: External link in |publisher= (help)[പ്രവർത്തിക്കാത്ത കണ്ണി]
  9. 9.0 9.1 "Overseas Earnings (Figures in Ind Rs)". BoxOfficeIndia.Com. Archived from the original on 2012-12-04. Retrieved 2008-01-08.
  10. 10.0 10.1 Kulkarni, Ronjita (2003). "The unanimous No 1: Preity Zinta". Rediff.com. Retrieved 2007-04-06.
  11. "Exceptional roles in Hollywood acceptable : Priety". The Hindu. September 20, 2006. Archived from the original on 2007-12-23. Retrieved 2007-11-06. {{cite web}}: Italic or bold markup not allowed in: |publisher= (help)
  12. (2006-08-15). BAFTA Goes Bollywood: Preity Zinta. Retrieved on 2008-05-17. Event occurs at 01:40 - 05:30.[പ്രവർത്തിക്കാത്ത കണ്ണി]
  13. Chopra, Anupama. "Sassy Sirens". The India Today Group. Archived from the original on 2013-07-26. Retrieved 2007-01-01.
  14. "Box Office 1998". BoxOfficeIndia.Com. Archived from the original on 2012-06-29. Retrieved 2008-01-08.
  15. Us Salam, Ziya (September 9, 2002). "The week of affairs of the heart..." The Hindu. Archived from the original on 2008-03-15. Retrieved 2007-12-26. {{cite web}}: Italic or bold markup not allowed in: |publisher= (help)
  16. Padmanabhan, Savitha (November 3, 2000). "Film Review: Mission Kashmir". The Hindu. Archived from the original on 2007-12-17. Retrieved 2007-11-06. {{cite web}}: Italic or bold markup not allowed in: |publisher= (help)
  17. "Box Office 2000". BoxOfficeIndia.Com. Archived from the original on 2012-07-07. Retrieved 2008-01-08.
  18. Arora, Pratiksha. "'It's the maddest unit I've worked with'". Rediff.com. Retrieved 2007-11-19.
  19. "Chori Chori Chupke Chupke". bbc.co.uk. March 8, 2001. Retrieved 2008-05-16.
  20. Prasad, Meghna (April 2, 2002). "Experts back 'rent-a-womb' bill". bbc.co.uk. Retrieved 2008-05-16.
  21. "Box Office 2003". BoxOfficeIndia.Com. Archived from the original on 2012-07-09. Retrieved 2008-01-08.
  22. "The Hero: Love Story of a Spy". BBC. Retrieved 2008-05-08.
  23. Gangadhar, V (May 16, 2003). "A dauntless hero". The Hindu. Archived from the original on 2008-02-25. Retrieved 2008-05-27. {{cite web}}: Italic or bold markup not allowed in: |publisher= (help)
  24. J Pais, Arthur (December 3, 2003). "KHNH makes waves in UK too!". Rediff.com. Retrieved 2007-02-10.
  25. Pai, Rajeev (June 18, 2004). "Watch Lakshya. You won't be disappointed". Rediff.com. Retrieved 2007-11-06.
  26. "Yash Chopra On Berlin Film Festival Jury". YashRajFilms.com. January 18, 2006. Retrieved 2007-10-17.
  27. Adarsh, Taran (April 29, 2005). "The Review: Khullam Khulla Pyar Karen". indiaFM. Retrieved 2007-03-22.
  28. "I'm sick of my bubbly image: Preity Zinta". Sify. March 17, 2006. Retrieved 2007-11-05.
  29. 29.0 29.1 Mukherjee, Madhureeta (October 17, 2006). "Preity manages traffic on the road!". The Times of India. Retrieved 2007-11-04. {{cite web}}: Italic or bold markup not allowed in: |publisher= (help)
  30. 30.0 30.1 Sharma, Madhvi (March 7, 2007). "Women need no inspiration". The Times of India. Retrieved 2007-11-22. {{cite web}}: Italic or bold markup not allowed in: |publisher= (help)
  31. K Jha, Subhash (May 26, 2007). "Preity's home sick". The Times of India. Retrieved 2007-11-07. {{cite web}}: Italic or bold markup not allowed in: |publisher= (help)
  32. Gangadhar, V (July 24, 2004). "Preity Magic". The Tribune. Retrieved 2007-11-16. {{cite web}}: Italic or bold markup not allowed in: |publisher= (help)
  33. Pillai, Jitesh (2001). "Freedom at midnight...Preity Zinta". indiatimes. Archived from the original on 2007-10-12. Retrieved 2007-10-04. {{cite web}}: Unknown parameter |month= ignored (help)
  34. Shaikh, Jamal (February 3, 2005). "Preity woman's man". The Times of India. Retrieved 2007-05-16. {{cite web}}: Italic or bold markup not allowed in: |publisher= (help)
  35. Sen, Raja (2004). "Best Actress 2004". Rediff.com. Retrieved 2007-04-06.
  36. Kulkarni, Ronjita (2005). "Ten best Bollywood actresses of 2005". Rediff.com. Retrieved 2007-04-06.
  37. Sen, Raja (September 5, 2006). "Readers' Pick: Top Bollywood Actresses". Rediff.com. Retrieved 2007-04-06.
  38. "Bollywood's Most Beautiful Actresses". Rediff.com. 2004. Retrieved 2007-04-06.
  39. "Asia's sexiest women". Rediff.com. September 20, 2006. Retrieved 2007-09-25.
  40. "Preity goes to Cannes". Rediff.com. May 21, 2007. Retrieved 2007-05-27.

കൂടുതൽ വായനക്ക് (ഇംഗ്ലീഷ്)

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ Preity Zinta എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
നേട്ടങ്ങളും പുരസ്കാരങ്ങളും
Filmfare Awards
മുൻഗാമി
മഹിമ ചൌധരി
for പർദേശ്
ഫിലിംഫെയർ-മികച്ച പുതുമുഖ നടി
for ദിൽ സേ

1999
പിൻഗാമി
N/A
മുൻഗാമി
ഐശ്വര്യ റായ്
for ദേവ് ദാസ്
ഫിലിംഫെയർ-മികച്ച നടി
for കൽ ഹോ നഹോ

2004
പിൻഗാമി
റാണി മുഖർജി
for ഹം തും
"https://ml.wikipedia.org/w/index.php?title=പ്രീതി_സിൻ‌ഡ&oldid=3970716" എന്ന താളിൽനിന്ന് ശേഖരിച്ചത്