പ്രയാണം (1975ലെ ചലച്ചിത്രം)

മലയാള ചലച്ചിത്രം

1975 ൽ പത്മരാജന്റെ സംഭാഷണം രചിച്ച് ഭരതൻ കഥയും സംവിധാനവും കലാസംവിധാനവും നിർവ്വഹിച്ച ഒരു മലയാള ചലച്ചത്രമായിരുന്നു പ്രയാണം . ഭരതന്റെയും പത്മരാജന്റെയും കന്നിച്ചിത്രമായിരുന്നു ഇത്. പിന്നീട് ഈ കഥാകാരനും സംവിധായകനും ചേർന്ന പ്രത്യേക ഒരു കൂട്ടുകെട്ടു രൂപപ്പെടുകയും അനവധി ചിത്രങ്ങൾ മലയാള സിനിമാലോകത്തിന് കാഴ്ചവയ്ക്കുകയും ചെയ്തു[1].

പ്രയാണം
സംവിധാനംഭരതൻ
നിർമ്മാണംഭരതൻ
രചനപി. പത്മരാജൻ
അഭിനേതാക്കൾമോഹൻ
കൊട്ടാരക്കര
മാസ്റ്റർ രഘു
ലക്ഷ്മി
കവിയൂർ പൊന്നമ്മ
നന്ദിതാ ബോസ്
സംഗീതംഎം.ബി. ശ്രീനിവാസൻ
ഛായാഗ്രഹണംബാലു മഹേന്ദ്ര
ചിത്രസംയോജനംഎൻ.പി. സുരേഷ്
സ്റ്റുഡിയോഗംഗാ മൂവി മേകേർഴ്സ്
റിലീസിങ് തീയതി
  • ജൂൺ 20, 1975 (1975-06-20)
രാജ്യംഭാരതം
ഭാഷമലയാളം

പ്രയാണത്തിൽ മോഹൻ, കൊട്ടാരക്കര, മാസ്റ്റർ രഘു, ലക്ഷ്മി, കവിയൂർ പൊന്നമ്മ, നന്ദിതാ ബോസ് തുടങ്ങിയ നടീനടന്മാർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചു. പ്രായം ചെന്ന, പൂജാദികാര്യങ്ങളിൽ മുഴുകിയ ഒരു ബ്രാഹ്മണൻ ഒരു യുവതിയെ വിവാഹം കഴിക്കുകയും അവൾ സമീപത്തെ ഒരു യുവാവുമായി അടുക്കുകയും ചെയ്യുന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. ചെറിയ തന്മയത്വമുള്ള ഷോട്ടുകളിലൂടെ കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളിലൂടെ സഞ്ചരിക്കാൻ സംവിധായകനു സാധിച്ചിരിക്കുന്നു.[2]

അഭിനേതാക്കൾ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക

ഈ ചിത്രത്തിലെ വയലാർ രാമവർമ്മ, ബിച്ചു തിരുമല എന്നിവർ എഴുതിയ ഗാനങ്ങൾക്ക് എം.ബി. ശ്രീനിവാസനാണ് ഈണം പകർന്നിരിക്കുന്നത് [3].

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 ബ്രാഹ്മമുഹൂർത്തം മനോഹരൻ, വയലാർ രാമവർമ്മ എം.ബി. ശ്രീനിവാസൻ
2 ചന്ദ്രോത്സവത്തിനു കെ.ജെ. യേശുദാസ്, വയലാർ രാമവർമ്മ എം.ബി. ശ്രീനിവാസൻ
3 മൗനങ്ങൾ പാടുകയായിരുന്നു എസ്. ജാനകി, കെ.ജെ. യേശുദാസ് വയലാർ രാമവർമ്മ എം.ബി. ശ്രീനിവാസൻ
4 പോലല്ലീ ലതാരാജു, യതീന്ദ്രദാസ് എം.ബി. ശ്രീനിവാസൻ
5 സർവ്വം ബ്രഹ്മമയം കെ.ജെ. യേശുദാസ്, Chorus ബിച്ചു തിരുമല എം.ബി. ശ്രീനിവാസൻ
  1. "Bharathan". CinemaofMalayalam.net. Archived from the original on 2011-05-25. Retrieved March 7, 2011.
  2. K K Moidu (2011 July 27). "Master Leaves a Void". The Gulf Today. {{cite news}}: Check date values in: |date= (help); Italic or bold markup not allowed in: |publisher= (help)
  3. http://www.malayalasangeetham.info/m.php?867

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക