പ്രദോഷം (ഹൈന്ദവം)
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
പ്രദോഷകാലം എന്ന് പറയുന്നത് പകൽ കഴിഞ്ഞ് രാത്രി തുടങ്ങുന്നതിന്റെ സൂചനയായി ആകാശത്ത് നക്ഷത്രങ്ങളും ചന്ദ്രനും ഉദിക്കും വരെയാണെന്ന് പറയാം. ഹൈന്ദവവിശ്വാസപ്രകാരം പ്രദോഷത്തെ താഴെപ്പറയുന്നരീതിയിൽ അഞ്ചായി തിരിച്ചിരിക്കുന്നു.
- നിത്യപ്രദോഷം
- പക്ഷപ്രദോഷം
- മാസപ്രദോഷം
- മഹാപ്രദോഷം
- പ്രളയപ്രദോഷം
ഹൈന്ദവം |
പരബ്രഹ്മം · ഓം |
---|
ബ്രഹ്മം |
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
മറ്റ് വിഷയങ്ങൾ
ഹിന്ദു |
നിത്യപ്രദോഷം
തിരുത്തുകവൈകീട്ട് 5.45 മുതൽ 6.30 മണിക്കുള്ളിലെ സമയം പ്രദോഷങ്ങളെ നിത്യപ്രദോഷമെന്നു പറയുന്നു. ഈ സമയം ഭവനങ്ങളിൽ സന്ധ്യാദീപം തെളിയിച്ചു പ്രാർത്ഥിക്കുന്നത് ഐശ്വര്യകരമാണ് എന്നാണ് വിശ്വാസം.
പക്ഷപ്രദോഷം
തിരുത്തുകഓരോ മാസവും കറുത്തവാവ് മുതൽ 13-ആം ദിവസവും വെളുത്തവാവ് മുതൽ 13-ആം ദിവസവും വരുന്നത് ത്രയോദശിയാണ്. അന്നാണ് പക്ഷപ്രദോഷം അന്നേ ദിവസം തന്നെ അസ്തമയത്തിനു ഒന്നരമണിക്കൂർ മുമ്പ്മുതൽ അസ്തമിച്ച് ഒന്നരമണിക്കൂർ വരെയുള്ള മൂന്ന് മണിക്കൂറുകളെ പ്രദോഷസമയമായി കണക്കാക്കുന്നു.
മാസപ്രദോഷം
തിരുത്തുകശുക്ലപക്ഷത്തിൽ വരുന്നപ്രദോഷമാണ് മാസപ്രദോഷം .
ശനി പ്രദോഷം
തിരുത്തുകപരമശിവൻ കാളകുടം ഭക്ഷിച്ചത് ഒരു ശനിയാഴ്ചയാണു. അദ്ദേഹം ആനന്ദതാന്ധവമാടിയ ത്രയോദശിയും ചേർന്ന് വരുന്ന പുണ്യദിനമാണ് മഹാപ്രദോഷം അഥവാ പ്രദോഷ ശനിയാഴ്ച അല്ലെങ്കിൽ ശനി പ്രദോഷം.
പ്രളയപ്രദോഷം
തിരുത്തുകശനിയാഴ്ചകളിൽ വരുന്ന മഹാപ്രദോഷദിനത്തിൽ ശിവക്ഷേത്ര ദർശനം നടത്തി വണങ്ങിയാൽ അഞ്ചു വർഷം ശിവക്ഷേത്രത്തിൽ പോയ ഫലം സിദ്ധിക്കുമെന്നാണ് വിശ്വാസം. തുടർച്ചയായി രണ്ടു ശനിപ്രദോഷങ്ങൾ അനുഷ്ടിച്ചാൽ അർദ്ധനാരീശ്വര പ്രദോഷം എന്നു പറയുന്നു. ഈശ്വരനും ഭഗവതിയും ചേർന്ന് അർദ്ധനാരീശ്വരരായിട്ടുള്ളതിനാൽ വേർപിരിഞ്ഞ ദമ്പതികൾ ഇണങ്ങിച്ചേരുമെന്നും, വിവാഹതടസ്സങ്ങൾ നീങ്ങുമെന്നും നഷ്ടപ്പെട്ട സമ്പാദ്യം വീണ്ടു കിട്ടുമെന്നും ഐശ്വര്യം ഉണ്ടകുമെന്നും ആണ് വിശ്വാസം. പൊതുവേ പ്രദോഷവഴിപാട് ദോഷങ്ങൾ അകറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു.