പോൾ സെസ്സാൻ

(പോൾ സെസാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പോൾ സെസാൻ (/seɪˈzæn/ അല്ലെങ്കിൽ /sɨˈzæn/; ഫ്രഞ്ച് : [pɔl sezan]; 1839–1906) ഒരു പ്രശസ്ത ഫ്രഞ്ച് കലാകാരനായിരുന്നു. പോസ്റ്റ്‌-ഇം‌പ്രെഷനിസം എന്ന കലാശൈലിയിൽ ചിത്രങ്ങൾ വരച്ച സെസാന്റെ ചിത്രരചനാരീതി പത്തൊൻപതാം നൂറ്റാണ്ടിലെ ക്ളാസ്സിക്കൽ കലാസംജ്ഞയിൽ നിന്നും ഇരുപതാം നൂറ്റാണ്ടിന്റെ വ്യസ്തസ്ഥ ശൈലികളിലെക്കുള്ള പരിണാമത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സെസാന്റെ ബ്രഷ്മാർക്കുകൾ വളരെ സ്വാഭാവികവും വ്യക്തമായി തിരിച്ചരിയാവുന്നതും ആണ്. രചനാപ്രതലത്തിൽ പല തലങ്ങളിലായി നിറങ്ങൾ വരചുചേർത്തു ചെറിയ ബ്രഷ് വരകൾ കൊണ്ട് സങ്കീർണ്ണമായ ചിത്രങ്ങൾ തീർക്കുന്നതായിരുന്നു സെസാന്റെ ശൈലി.

പോൾ സെസാൻ

പോൾ സെസാൻ, 1861ൽ
ജനനം (1839-01-19)19 ജനുവരി 1839
എക്സ്-അൻ-പ്രൊവൻസ് (Aix-en-Provence), ഫ്രാൻസ്
മരണം 22 ഒക്ടോബർ 1906(1906-10-22) (പ്രായം 67)
എക്സ്-അൻ-പ്രൊവൻസ്, ഫ്രാൻസ്
പൗരത്വം ഫ്രഞ്ച്
രംഗം ചിത്രരചന
പരിശീലനം അക്കാദമി സ്വിസ്സ്, അക്സ്-മാഴ്സേൽ യൂണിവേഴ്സിറ്റി
പ്രസ്ഥാനം പോസ്റ്റ്-ഇംപ്രഷനിസം
സ്വാധീനിച്ചവർ Eugène Delacroix, എദ്വാർ മാനെ, Camille Pissarro
ഇവരെ സ്വാധീനിച്ചു ജോർജ് ബ്രാക്ക്, ഹെൻ‌റി മറ്റീസ്, പാബ്ലോ പിക്കാസോ, Arshile Gorky, Caziel

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിൽ പ്രചാരത്തിലിരുന്ന ഇം‌പ്രെഷനിസം ചിത്രകലാശൈലിയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം ഉയർന്നു വന്ന ക്യൂബിസം ശൈലിയും തമ്മിലുള്ള ഒരു കണ്ണിയായിട്ടാണു സെസാനെ കരുതുന്നത്. ഹെൻ‌റി മറ്റീസ്, പാബ്ലോ പിക്കാസോ എന്നിവർ സെസാൻ "നമ്മുടെയെല്ലാം പിതാവ്" എന്ന് വിശേഷിപ്പിച്ചെന്ന് പറയപ്പെടുന്നു.

ജീവിതവും കലാസൃഷ്ടികളും

തിരുത്തുക

ആദ്യകാല ജീവിതം

തിരുത്തുക

തെക്കൻ ഫ്രാൻസിൽ പ്രൊവൻസിലെ അക്സ്-എൻ-പ്രൊവൻസ് എന്നാ പ്രദേശത്ത് 1839 ജനുവരി 19-നാണ്‌ പോൾ സെസാൻ ജനിച്ചത്.[1] അച്ഛൻ ലൂയി-അഗസ്ത് സെസാൻ ഒരു ബാങ്കിങ്ങ് സ്ഥാപനത്തിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു. സെസാന്റെ ജീവിതകാലത്ത് ഈ സ്ഥാപനം നല്ല നിലയിൽ നടന്നുപോയിരുന്നതു കൊണ്ട് ആ കാലഘട്ടത്തിലെ മറ്റ് കലാകാരന്മാരെ അപേക്ഷിച്ച് സെസാന് സാമ്പത്തിക സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉണ്ടായിരുന്നില്ല.[2] [3] അമ്മ ആൻ എലിസബത്ത് ഔബർറ്റ് [4] വളരെ സജീവവും കാൽപനികവുമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. [5] അമ്മയിൽ നിന്നാണ് സെസാന്റെ തന്റെ ജീവിത കാഴ്ച്ചപ്പാടുകൾ പകർന്നു കിട്ടിയത്. [5]

പത്താമത്തെ വയസ്സിൽ അക്സിൽ തന്നെയുള്ള സെന്റ്‌ ജോസഫ് സ്കൂളിൽ ചേർന്ന സെസാൻ 1852 ൽ കോളജ് ബോർബോണിൽ ചേരുകയുണ്ടായി. അവിടെ വെച്ച് സുഹ്രുത്തുക്കുളായി മാറിയവരാണ് പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരൻ എമിൽ സോല, ബാപ്റ്റിസ്റ്റീൻ ബൈലി എന്നിവർ. [6] 1857 ൽ ചിത്രരചന പഠിക്കാൻ ആരംഭിച്ച സെസാൻ 1858 മുതൽ 1861 വരെ അക്സ് സർവകലാശാലയിൽ നിയമം പടിച്ചു. [7] [8]അച്ഛന്റെ ഇഷ്ടങ്ങൾക്ക് വിരുദ്ധമായി ചിത്രകലയോടുള്ള താത്പര്യത്താൽ പാരിസിലേക്ക് 1861-ൽ സെസാൻ താമസം മാറ്റി. സുഹൃത്തായ എമിൽ സോലയാണ് ഈ തീരുമാനമെടുക്കാൻ സെസാനെ പ്രേരിപ്പിച്ചത്. പിന്നീട് അച്ഛനുമായി തിരിച്ചു ഒത്തൊരുമിച്ച സെസാന് അച്ഛന്റെ മരണശേഷം 4 ലക്ഷം ഫ്രാങ്ക് സ്വത്ത് അനന്തരാവകാശമായി ലഭിച്ചു. [9]

സെസാൻ എന്ന കലാകാരൻ

തിരുത്തുക

പാരിസിൽ വെച്ച് പ്രശസ്ത ഇമ്പ്രെഷനിസ്റ്റ് കലാകാരനായ കാമിയെ പിസ്സാരോയെ (Camille Pissaro) കണ്ടുമുട്ടിയ സെസാൻ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുകയുണ്ടായി. പിസ്സാരോ ചെറുപ്പക്കാരനായിരുന്ന സെസാന്റെ കലാശൈലി രൂപപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ചു. പിന്നീട് ഇവരുടെ സൌഹൃദം വളരുകയും ഇവർ തമ്മിലുള്ള ബന്ധം തുല്യരെന്ന നിലയിലാവുകയും ചെയ്തു.

 
Still Life with a Curtain (1895) illustrates Cézanne's increasing trend towards terse compression of forms and dynamic tension between geometric figures.

സെസാന്റെ ആദ്യകാല സൃഷ്ടികൾ പ്രകൃതി ദൃശ്യങ്ങളായിരുന്നു. ഭാവനയിൽ നിന്ന് വരച്ച പല പ്രകൃതിദൃശ്യങ്ങളും ഈ കാലത്ത് സെസാന്റെ ചിത്രങ്ങളിൽ ഉൾപ്പെടുന്നു. പിന്നീട് പ്രകൃതിയിൽ നിന്ന് നേരിട്ട് വരയ്ക്കാൻ ഇഷ്ടപ്പെട്ട സെസാൻ ഒരു ലളിതമായ ചിത്രരചനാരീതി രൂപപ്പെടുത്തി. ഒരു ആർക്കിടെക്ചരൽ ശൈലി സെസാന്റെ പിന്നീടുള്ള ചിത്രങ്ങളിൽ കാണാം. കാണുന്ന കാര്യങ്ങളെ തനിക്കു കഴിയാവുന്ന രീതിയിൽ ഏറ്റവും ആധികാരികമായി രചിക്കുക എന്നാ ഒരു പ്രത്യയശാസ്ത്രമാണ് സെസാൻ വെച്ചു പുലർത്തിയത്‌. ഇതിനായി രൂപങ്ങൾ, നിറത്തിന്റെ പല പ്രതലങ്ങൾ എന്നിങ്ങനെ തന്റെ രചനകൾക്ക് സെസാൻ ഒരു ഘടന സൃഷ്ടിച്ചു. ഇമ്പ്രെഷനിസത്തിനെ മ്യൂസിയങ്ങളിൽ ഉള്ള ചിത്രങ്ങളെപ്പോലെ എക്കാലത്തും നിലനിൽക്കുന്നതാക്കി മാറ്റുക എന്നുള്ളതാക്കി മാറ്റുക എന്നതാണ് തന്റെ ലക്‌ഷ്യം എന്ന് സെസാൻ പറഞ്ഞിട്ടുണ്ട്. [10]

പ്രകൃതിയിൽ കാണുന്ന രൂപങ്ങളെ അതിന്റെ ജോമെറ്റ്രിക് ഘടകങ്ങളായി വേര്തിരിക്കുന്ന ഒരു രചനാരീതിയാണ് സെസാൻ അവലംബിച്ചത്. ഉദാഹരണത്തിന് ഒരു മരത്തടി ഒരു സിലിണ്ടരായും ആപ്പിൾ ഒരു ഗോളമായും കാണാം. സെസാന്റെ ചിത്രങ്ങൾ മുൻപ് രചിക്കപ്പെട്ട ചിത്രങ്ങളിൽ നിന്ന് വ്യതസ്തമായ വീക്ഷണങ്ങളും (perspective) സൌന്ദര്യബോധവും ഉള്ളവയാണ്. അവയ്ക്ക് ഒരു പ്രത്യേക ആഴം (depth) ഉള്ളതായി കാഴ്ചക്കാരന് തോന്നാം. സെസാന്റെ ഈ വ്യത്യസ്ത ശൈലി കാഴ്ച പ്രശ്നങ്ങൾ കൊണ്ടാകാം എന്ന ഒരു വാദവുമുണ്ട്. [11] [12]

കലാപ്രദർശനങ്ങൾ

തിരുത്തുക

ആദ്യമായി സെസാന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചത് 1863 ൽ പാരിസിൽ 'സാലോൺ ദെ റെഫ്യൂസ്'ഇൽ ആണ്. ഔദ്യോഗിക ചിത്രകല പ്രദർശനശാലയായിരുന്ന 'സാലോൺ ദി പാരിസ്' സ്വീകരിക്കാത്ത ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ഒരിടമായിരുന്നു അത്. 1874ലും 1877ലും സെസ്സാൻ ഇംപ്രഷനിസ്റ്റുകളോടൊപ്പം ഇംപ്രഷനിസ്റ്റ് ചിത്രങ്ങൾ പ്രദർ ശിപ്പിച്ചിട്ടുണ്ട്.1864 മുതൽ എല്ലാ വർഷവും പാരിസ് സാലോണിൽ പ്രദർശനത്തിനായി ചിത്രങ്ങൾ സമർപ്പിച്ചിരുന്നെങ്കിലും 1882ലൊഴികെ എല്ലാ വർഷങ്ങളിലും സെസ്സാന്റെ ചിത്രങ്ങൾ നിരസിക്കപ്പെടുകയായിരുന്നു. [13] 1895ൽ പാരീഷ്യൻ വ്യവസായിയായിരുന്ന ആംബ്രോസ് വൊല്ലാഡ് ആണ് സെസ്സാന്റെ ആദ്യചിത്രപ്രദർശനത്തിന് അവസരമൊരുക്കിയത്. സെസ്സാൻ പാരീസിൽ നിന്നകലെ ഫ്രാൻസിന്റെ തെക്കൻ പ്രൊവിൻസിലാണ് തന്റെ കലാജീവിതം നയിച്ചത്.

സ്റ്റിൽ ലൈഫ്, ഛായാചിത്രം(പോർട്രയിറ്റ്), പ്രക്രുതിദൃശ്യം ലാൻഡ്സ്കേപ് തുടങ്ങി എല്ലാ മേഖലകളിലും സെസ്സാന് വൈദഗ്ദ്യമുണ്ടായിരുന്നു. ഛായാചിത്രങ്ങളിൽ പ്രധാനമായും തനിക്ക് അറിയാവുന്നവരെയാണ് സെസാൻ പകർത്തിയത്. തന്റെ ഭാര്യ, മകൻ, ചുറ്റുവട്ടത്തുള്ള കൃഷിക്കാർ, കുട്ടികൾ, തന്റെ ആർട്ട് ഡീലർ ഇവരൊക്കെ സെസാന്റെ വരയ്ക്ക് വിഷയങ്ങളായി. അദ്ദേഹത്തിന്റെ സ്റ്റിൽ ലൈഫ് ചിത്രങ്ങൾ ഒരേ സമയം കാണാൻ സുന്ദരവും എന്നാൽ ഗുസ്താവ് കൂർബെയുടെ (Gustave Courbet) ചിത്രങ്ങളെപ്പോലെ വസ്തുക്കൾക്ക് ഘനം (weight) തോന്നിപ്പിക്കുന്ന രീതിയിൽ പകർത്തിയവയും ആണ്.

മതചിഹ്നങ്ങൾ സെസ്സാന്റെ ചിത്രങ്ങളിൽ വിരളമാണെങ്കിലും ജീവിതാന്ത്യം വരെ സെസ്സാൻ കാത്തലിക് വിശ്വാസിയായി തുടർന്നു. സെസാൻ ഒരിക്കൽ പറഞ്ഞു, "ഞാൻ കലയെ വിലയിരുത്തുമ്പോൾ ദൈവ നിർമ്മിതമായ മരം അല്ലെങ്കിൽ പൂവ് പോലെ ഒരു വസ്തുവുമായി എന്റെ ചിത്രം താരതമ്യം ചെയ്യും. അത് തമ്മിൽ ഒരു സംഘർഷം ഉണ്ടെങ്കിൽ അത് കലയല്ല." [14]

അക്സിലെ ബൂർഷ്വാസികൾ സെസാന്റെ ചിത്രങ്ങൾക്ക് വലിയ മതിപ്പ് കൽപ്പിച്ചില്ല. ഒരു പ്രമുഖ ഫ്രഞ്ച് കുലീനകുടുംബത്തിലെ അംഗവും അക്കാലത്തെ ഒരു പ്രമുഖനുമായിരുന്ന ഹെന്രി രോക്ഫോര്റ്റ്‌ 'വിരുപതയോടുള്ള പ്രണയം' എന്നാണ് അവയെ വിശേഷിപ്പിച്ചത്. [15]

1906 ഒക്ടോബർ 22 നു ന്യൂമോണിയ ബാധിച്ചാണ് സെസ്സാൻ മരണപ്പെട്ടത്. ആക്സിൽ തന്നെയുള്ള സെയിന്റ് പിയർ സെമിത്തേരിയിലാണ് സെസാൻ അന്ത്യവിശ്രമം കൊള്ളുന്നത്‌.

സെസാന്റെ കലാസൃഷ്ടികളുടെ കാലഘട്ടങ്ങൾ

തിരുത്തുക

ഇരുണ്ട കാലഘട്ടം, പാരിസ്, 1861-1870

തിരുത്തുക

ഇമ്പ്രഷനിസ്റ്റുകളുടെ ഒപ്പം പാരിസിൽ പ്രദർശനം നടത്തിയിരുന്ന ഇക്കാലത്ത് സെസ്സാൻ പ്രധാനമായും ഇരുണ്ട ചിത്രങ്ങളാണ് കൂടുതൽ വരച്ചത്. കറുത്ത വർണ്ണത്തിനായിരുന്നു ചിത്രങ്ങളിൽ പ്രാധാന്യം. നേരത്തെ അക്സിൽ വെച്ച് വരച്ച ജലച്ചായ ചിത്രങ്ങളിൽ നിന്ന് വ്യതസ്തമായിരുന്നു ഈ ശൈലി. 1866-1867 കൂർബെയുടെ സ്വാധീനത്തിൽ സെസ്സാൻ പാലറ്റ് ക്നൈഫ് കൊണ്ട് കുറെ ഛായാപടങ്ങൾ (portraits) വരച്ചു. ലോറൻസ് ഗൌറിങ് എഴുതിയിരിക്കുന്നത് സെസ്സാന്റെ 'പാലറ്റ് കത്തി കാലഘട്ടം' "മോഡേൺ എക്സ്പ്രെഷനിസ്സത്തിന്റെ തുടക്കം മാത്രമല്ല, യാദൃച്ഛികമായി അങ്ങനെയായെങ്കിൽ പോലും; കല വികാരങ്ങളുടെ ഒരു ബഹിർഗമനം കൂടിയാണെന്ന ആശയത്തിന്റെ തുടക്കവും ആയിരുന്നു ആ നിമിഷം." [16] പിന്നീട് സെസ്സാൻ ഒരുപാട് കാമവിഷയങ്ങൾ ഉള്ള ചിത്രങ്ങളും വരച്ചു (Women Dressing (c.1867), The Rape (c.1867), and The Murder (c.1867–68))

ഇമ്പ്രഷനിസ്റ്റ് കാലഘട്ടം, 1870-1878

തിരുത്തുക

1870ലെ ഫ്രാങ്കോ-പ്രഷ്യൻ യുദ്ധകാലഘട്ടത്തിൽ സെസ്സാൻ കാമുകിയും മോഡലുമായിരുന്ന മാരി ഹോര്ട്ടൻസ് ഫിക്കിനൊപ്പം പാരിസിലേക്ക് താമസം മാറ്റി. തന്റെ രചനാപ്രമേയം ഇതോടൊപ്പം പ്രകൃതിദൃശ്യം ആയി മാറ്റുകയും ചെയ്തു. 1872ൽ സെസ്സാനു ഒരു പുത്രൻ ജനിച്ചു. ഈ സമയത്ത് കാമിലോ പിസ്സാരോ പാരിസിനടുത്ത് പൊന്റ്വാസിലാണു താമസിച്ചിരുന്നത്. പിസ്സാരൊയോടൊപ്പം ഈ കാലയളവിൽ സെസ്സാൻ പ്രധാനമായും പാരിസിയൻ പ്രകൃതിദൃശ്യങ്ങൾ പകർത്തി. ഇരുണ്ട വർണ്ണങ്ങൾ പിസ്സാരോയുടെ സ്വാധീനത്തിൽ ഉപേക്ഷിച്ച സെസ്സാൻ പിസ്സരോയെ തന്റെ ഗുരുവായാണ് വിശേഷിപ്പിച്ചിരുന്നത്. [17][18]

1874 ലും 1877 ലും ആദ്യത്തെയും മൂന്നാമത്തെയും ഇമ്പ്രെഷനിസം പ്രദർശനങ്ങളിൽ തന്റെ ചിത്രങ്ങൾ സെസ്സാൻ പ്രദര്സിപ്പിച്ചു. വിക്ടർ ചോക്ഖെ എന്ന ഇടപാടുകാരന്റെ ശ്രദ്ധ ആകർഷിച്ചതിനാൽ സാമ്പത്തിക നില മെച്ചപ്പെട്ടെങ്കിലും സെസ്സാന്റെ ചിത്രങ്ങൾ രൂക്ഷ പരിഹാസവും കുത്തുവാക്കുകളും നേരിട്ടു. [19] 1880-ൽ തന്റെ പ്രൊവൻസിലെ വസതിയിൽ ഒരു സ്റ്റുഡിയോ പണിയുന്നത് വരെ പാരിസ്, പ്രൊവൻസ് എന്നിവടങ്ങളിൽ മാറി മാറി ജീവിച്ച സെസ്സാൻ 1880 കളുടെ ആദ്യം പ്രൊവൻസിലേക്കു താമസം മാറി.

പക്വ കാലഘട്ടം, പ്രൊവൻസ് (1870-1890)

തിരുത്തുക

പാരിസിയൻ ഇമ്പ്രെഷനിസ്റ്റുകളുടെ സ്വാധീനത്തിൽ നിന്ന് മാറാൻ പ്രൊവൻസിലേക്കുള്ള മാറ്റം ഗുണകരമായി. 'Constructive Period' എന്നാണു ഈ കാലഘട്ടം വിശേഷിപ്പിക്കപ്പെടുന്നത്. 1880 മുതൽ 1883 വരെ സെസ്സാൻ മോന്റ് സെന്റ്‌-വിക്ടർ മലയുടെ പല ദ്രശ്യങ്ങളും വരച്ചു. 1886 ൽ മേരി ഹോർട്ടാൻസിനെ സെസ്സാൻ വിവാഹം കഴിച്ചു. അതേ വർഷം സെസ്സാന്റെ അച്ഛൻ മരിക്കുകയും ഉണ്ടായി. അച്ഛന്റെ സ്വത്തുക്കൾ കിട്ടിയതോടെ സെസ്സാന്റെ സാമ്പത്തിക നില മെച്ചപ്പെടുകയും സെസ്സാൻ ഷാസ് ദി ബോഫാനിലെ കുറച്ചു കൂടി സൗകര്യങ്ങൾ ഉള്ള ഒരു വീട്ടിലേക്കു മാറുകയും ചെയ്തു. തന്റെ ജീവിതം ഒരു നോവലിന്റെ പ്രമേയം ആക്കിയ സുഹൃത്ത് എമിൽ സോലയുമായുള്ള സൗഹൃദം നിർത്തിയതും ഈ വർഷമാണ്‌.

അവസാന കാലഘട്ടം, പ്രൊവൻസ് (1890-1905)

തിരുത്തുക

1890 മുതൽ മരണകാലം വരെ പല വ്യക്തിഗത പ്രശ്നങ്ങൾ സെസ്സാനെ പലപ്പോഴും ചിത്രകലയിലേക്ക് ഉൾവലിയാൻ പ്രേരിപ്പിച്ചു. അപ്പോളേക്കും സെസ്സാൻ യുവ കലാകാരന്മാരുടെ ഇടയിൽ അംഗീകരിക്കപ്പെടുന്ന ഒരു കലാകാരനായി മാറിയിരുന്നു. [20] 1890 ൽ പ്രമേഹം ബാധിച്ചതോടെയാണ് വ്യക്തിബന്ധങ്ങൾക്ക് കോട്ടം തട്ടിത്തുടങ്ങിയത്.

മരണശേഷം 1907ൽ സലോൺ ദെ ഒടോമനിൽ പ്രദർശിപ്പിച്ചു.ഈ ചിത്രങ്ങൾ അക്കാലത്തെ പാരീസിലെ ചിത്രകാരൻമാരെ വലിയ അളവിൽ സ്വാധീനിച്ചു.സെസ്സാന്റെ വസ്തുക്കളുടെ ജ്യാമിതീയ രൂപങ്ങളിലൂടെയുള്ള ആഖ്യാനം പിക്കാസ്സോ, ബ്രാഖ്, ഗ്രിസ് തുടങ്ങിയവർക്ക് പ്രചോദനമായിട്ടുണ്ട്.

ഇതും കൂടി കാണുക

തിരുത്തുക

സ്കയ്പിയൊ_എന്ന_നീഗ്രോ

  1. J. Lindsay Cézanne; his life and art, p.6
  2. "Louis Auguste Cézanne". Guarda-Mor, Edição de Publicações Multimédia Lda. Archived from the original on 2007-03-29. Retrieved 27 February 2007.
  3. "Paul Cézanne Biography (1839–1906)". Biography.com. Archived from the original on 2011-09-03. Retrieved 17 February 2007.
  4. "Louis Auguste Cézanne". Guarda-Mor, Edição de Publicações Multimédia Lda. Archived from the original on 2007-03-29. Retrieved 27 February 2007.
  5. 5.0 5.1 A. Vollard First Impressions, p.16
  6. "National Gallery of Art timeline, retrieved February 11, 2009". Nga.gov. Archived from the original on 2010-11-05. Retrieved 19 January 2011.
  7. Gowing 1988, p. 215
  8. P. Cézanne Paul Cézanne, letters, p.10
  9. J. Lindsay Cézanne; his life and art, p.232
  10. Paul Cézanne, Letters, edited by John Rewald, 1984.
  11. Joris-Karl Huysmans, “Trois peintres: Cézanne, Tissot, Wagner,” La Cravache, August 4, 1888.
  12. Hans Sedlmayr, Art in Crisis: The Lost Center, London, 1957. (original German 1948)
  13. Gowing 1988, p. 110
  14. "Paul Cézanne quotes". ThinkExist.com Quotations. Retrieved 17 February 2007.
  15. The Unknown Matisse: A Life of Henri Matisse. Books.google.de. Retrieved 19 January 2011.
  16. Gowing 1988, p. 10.
  17. Brion 1974, p. 26
  18. Rosenblum 1989, p. 348
  19. Brion 1974, p. 34
  20. Philadelphia Museum of Art
"https://ml.wikipedia.org/w/index.php?title=പോൾ_സെസ്സാൻ&oldid=3865792" എന്ന താളിൽനിന്ന് ശേഖരിച്ചത്